Actor
നടന് സെയ്ഫ് അലി ഖാനെ ട്രൈസെപ് സര്‍ജറിയ്ക്ക് വിധേയനാക്കി
നടന് സെയ്ഫ് അലി ഖാനെ ട്രൈസെപ് സര്‍ജറിയ്ക്ക് വിധേയനാക്കി
കഴിഞ്ഞ ദിവസമായിരുന്നു നടന് സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പുതിയ ചിത്രത്തില്‍ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഇപ്പോഴിതാ നടനെ ട്രൈസെപ് സര്‍ജറിയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.
കാല്‍മുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് നടന് സെയ്ഫ് അലി ഖാനെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് പ്രവശിപ്പിച്ചത്. തുടര്‍ന്നാണ് സെയ്ഫിനെ ശസ്ത്രക്രിയകള്‍ക്കും വിധേയനാക്കിയത്.
സെയ്ഫിന്റെ ഭാര്യ കരീന കപൂര്‍ ഖാന് ആശുപത്രിയില്‍ അദ്ദേഹത്തിന്റെ അരികിലുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.
‘ഈ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും നമ്മള് ചെയ്ത പല കാര്യത്തിന്റെയും ഭാഗമായി ഉണ്ടായതാണ്. മികച്ച കരങ്ങളില്‍ തന്നെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് എത്തിയത് ഭാഗ്യമാണ്. ഒപ്പം അവരുടെ സ്നേഹത്തിനും കരുതലിനും എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയുന്നു.’ എന്നും സെയ്ഫ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഏത് ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പറ്റിയ പരിക്കാണ് ശസ്ത്രക്രിയയിലേക്ക് നീങ്ങിയത് എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് സെയ്ഫ് ഫാമിലി പ്രതികരിച്ചിട്ടില്ല. കൃതി സനോന്‍, പ്രഭാസ് എന്നിവര്‍ക്കൊപ്പം ആദിപുരുഷ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ രാവണന്റെ വേഷമായിരുന്നു സെയ്ഫ് അലി ഖാന് എത്തിയത്. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവരയിലും സെയ്ഫ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
