Bollywood
അയോദ്ധ്യയിലേയ്ക്ക് തനിച്ചെത്തി അഭിഷേക് ബച്ചന്‍; വീണ്ടും വൈറലായി ഐശ്വര്യ-അഭിഷേക് വിവാഹമോചനം
അയോദ്ധ്യയിലേയ്ക്ക് തനിച്ചെത്തി അഭിഷേക് ബച്ചന്‍; വീണ്ടും വൈറലായി ഐശ്വര്യ-അഭിഷേക് വിവാഹമോചനം
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
പിന്നീട് അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ബച്ചന്‍ കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം.
താരങ്ങള്‍ക്കിടയില്‍ വിവാഹമോചന തര്‍ക്കവും മറ്റ് പ്രശ്‌നങ്ങളും നടക്കുന്നതായിട്ടാണ് അഭ്യൂഹങ്ങള്‍. ഇത് ശരിവെക്കുന്ന തരത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അയോധ്യയിലെ രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ ഐശ്വര്യ റായിയെ കൂട്ടാതെ അഭിഷേക് ബച്ചന്‍ തനിച്ചാണ് വന്നത്. ഇതിനോട് അനുബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് അയോധ്യയിലെ ചടങ്ങിന് എത്തിയിരുന്നത്. കൂടുതല്‍ പേരും കുടുംബവുമായാണ് എത്തിയിരുന്നത്. രണ്‍ബീര്‍ കപൂറും ഭാര്യയും നടിയുമായ ആലിയ ഭട്ടും കത്രീന കൈഫും വിക്കി കൗശലുമടക്കം കൂടുതല്‍ പേരും ദമ്പതിമാരായി തന്നെയാണ് വന്നത്. കൂട്ടത്തില്‍ അഭിഷേക് ബച്ചന്റെ സാന്നിധ്യവും ശ്രദ്ധേയമായി. എന്നിരുന്നാലും ഐശ്വര്യ റായി ചടങ്ങിന് സംബന്ധിക്കാത്തതാണ് ചിലര്‍ വലിയൊരു പ്രശ്‌നമായി ചൂണ്ടി കാണിച്ചത്.
അഭിഷേകിനൊപ്പം എന്തുകൊണ്ട് ഐശ്വര്യ റായ് വന്നില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന പ്രചരണവും ഉണ്ടായി. ഇതോടെയാണ് താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ചുള്ള കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ഇത് വഴിയൊരുക്കിയത്. നന്നായി ജീവിക്കുന്ന കാലത്തും ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മില്‍ വിവാഹമോചനത്തിലേക്ക് എത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. വീണ്ടും സമാനമായ രീതിയിലാണ് പ്രചരണം ഉണ്ടായിരിക്കുന്നത്.
അടുത്തിടെ അഭിഷേകും ഐശ്വര്യയും ഒരുമിച്ച് മകളുടെ സ്‌കൂളിലെ പരിപാടികള്‍ക്ക് അടക്കം വന്നിരുന്നു. എന്നാല്‍ അത്ര സുഖകരമല്ല താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെന്നാണ് അന്നും റിപ്പോര്‍ട്ട് പ്രചരിച്ചത്. ഐശ്വര്യയും അഭിഷേകിന്റെ അമ്മയും മുന്‍നടിയുമായ ജയ ബച്ചനും തമ്മില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നടക്കുന്നതായിട്ടാണ് വിവരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് അമ്മായിയമ്മയും ആയിട്ടുള്ള ഐശ്വര്യയുടെ ബന്ധം അത്ര സുഖകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരും പരസ്പരം സംസാരിക്കുക പോലും ചെയ്യാതെ അകന്നുവെന്നും മാത്രമല്ല നടി മകളെയും കൂട്ടി അഭിഷേകിന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോയതായിട്ടുമാണ് വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്നത്. അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം നിരവധി പരിപാടികളില്‍ അമിതാഭ് ബച്ചന്‍ പങ്കെടുക്കാറുണ്ടെങ്കിലും ജയ ബച്ചന്‍ വിട്ട് നില്‍ക്കുകയാണ്. എന്നാല്‍ മകള്‍ ശ്വേത ബച്ചനൊപ്പം പല പൊതുപരിപുാടികല്‍ും പങ്കെടുക്കാനായി ജയ വരുന്നതും ശ്രദ്ധേയമാണ്. അടുത്തിടെ താരപുത്രി ഐറ ഖാന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ജയയുടെ ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു.
മകളുടെ കൂടെ ക്യാമറയ്ക്ക് മുന്നില്‍ വരുമെങ്കിലും മരുമകളുടെ കൂടെ നിന്നും മാറി നില്‍ക്കുകയാണ്. മാത്രമല്ല ജയ ബച്ചന്റെ നിര്‍ബന്ധത്തില്‍ അവര്‍ താമസിച്ചിരുന്ന കുടുംബ വീട് മകള്‍ ശ്വേതയ്ക്ക് എഴുതി കൊടുത്തതായിട്ടാണ് സൂചനകള്‍. കോടികള്‍ വിലമതിക്കുന്ന വീട് നാത്തൂന് കൊടുത്തതിന്റെ പേരിലാണ് ഐശ്വര്യ താരകുടുംബത്തില്‍ നന്നും ഇറങ്ങി പോയതെന്നാണ് ആരോപണം. വൈകാതെ വിഷയത്തിലൊരു വ്യക്ത വരുത്തണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.
