Malayalam Breaking News
ഇനി സാരിയും ദാവണിയുമല്ല , കാക്കി അണിഞ്ഞു ഓട്ടോക്കാരിയായി സായ് പല്ലവി !!
ഇനി സാരിയും ദാവണിയുമല്ല , കാക്കി അണിഞ്ഞു ഓട്ടോക്കാരിയായി സായ് പല്ലവി !!
By
ഇനി സാരിയും ദാവണിയുമല്ല , കാക്കി അണിഞ്ഞു ഓട്ടോക്കാരിയായി സായ് പല്ലവി !!
സാരിയിലും ധാവണിയിലുമൊക്കെ നാടൻ പ്രണയ നായികയായി മാത്രമേ സായ് പല്ലവിയെ ആരാധകർ കണ്ടിട്ടുള്ളു. പതിവ് പ്രണയനായിക ലുക്ക് മാറ്റിപിടിച്ചിരിക്കുകയാണ് സായ് പല്ലവി മാരി 2വിൽ .ചിത്രത്തിലെ സായ് പല്ലവിയുടെ കാരക്ടർ പോസ്റ്റർ എത്തി.
‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്.
സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത ‘ദിയ’ എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ തമിഴ് അരങ്ങേറ്റം. ചിത്രം പരാജയമായിരുന്നെങ്കിലും ‘പ്രേമ’ത്തിലൂടെ സായ് പല്ലവി തമിഴ്നാട്ടില്‍ സൃഷ്ടിച്ച പ്രതിച്ഛായയ്ക്ക് മങ്ങലേറ്റില്ല.
2015ല്‍ പുറത്തിറങ്ങിയ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. ടൊവീനോ തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.
sai pallavis character poster in maari 2
