Malayalam Breaking News
പ്രേക്ഷകരെ പറ്റിക്കാൻ കൂട്ട് നിൽക്കില്ല ; രണ്ടു കോടി രൂപ വാഗ്ദാനം തള്ളി കളഞ്ഞു സായ് പല്ലവി !
പ്രേക്ഷകരെ പറ്റിക്കാൻ കൂട്ട് നിൽക്കില്ല ; രണ്ടു കോടി രൂപ വാഗ്ദാനം തള്ളി കളഞ്ഞു സായ് പല്ലവി !
By
ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത നടിയാണ് സായ് പല്ലവി . ഇപ്പോഴിതാ നടിയുടെ മറ്റൊരു ബോള്‍ഡ് നിലപാട് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തിരിക്കുന്നു.
രണ്ട് കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ച സൗന്ദര്യ വര്‍ധക ക്രീം ബ്രാന്‍ഡിനോട് നോ പറഞ്ഞാണ് സായ് പല്ലവി താരമായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇരുപത് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള സായ് പല്ലവിയെ ഏറെ പ്രതീക്ഷയോടെയാണ് പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡ് പരസ്യത്തിനായി സമീപിച്ചത്. എന്നാല്‍ സായ് പല്ലവി ആ ഓഫര്‍ നിരസിക്കുകയായിരുന്നു.
സായ് പല്ലവിയുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ സിനിമയ്ക്കകത്തും പുറത്തും മേക്കപ്പ് തീരെ ഉപയോഗിക്കാത്ത നടിയാണെന്നുള്ളതാണ്. സിനിമയില്‍ കഥാപാത്രത്തിന് അത്ര നിര്‍ബന്ധമാണെങ്കില്‍ മാത്രമാണ് സായ് പല്ലവി കുറച്ചെങ്കിലും മേക്കപ്പ് ഉപയോഗിക്കുക.
അങ്ങനെയൊരാള്‍ പ്രതിഫലം മാത്രം മോഹിച്ച് സമൂഹത്തെ കബളിപ്പിക്കേണ്ട കാര്യമില്ല എന്നായിരിക്കണം സായ് പല്ലവി ചിന്തിച്ചിരിക്കുക. ഒരു മാധ്യമത്തിലൂടെ റിപ്പോര്‍ട്ട് പുറത്ത് വന്നതു മുതല്‍ സായ് പല്ലവിയുടെ നിലപാടിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ഈ വിഷയത്തില്‍ പ്രതികരണത്തിന് സായ് പല്ലവി തയാറായിട്ടുമില്ല.
sai pallavi against brand product advertisement
