Malayalam Breaking News
ഗായകൻ സച്ചിൻ വാര്യരുടെ ഭാര്യ ചില്ലറക്കാരിയല്ല ! വിവാഹത്തിൽ തിളങ്ങിയത് സംയുക്ത വർമ്മ !
ഗായകൻ സച്ചിൻ വാര്യരുടെ ഭാര്യ ചില്ലറക്കാരിയല്ല ! വിവാഹത്തിൽ തിളങ്ങിയത് സംയുക്ത വർമ്മ !
By
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം ചൊല്ലിയ സച്ചിൻ വാര്യർ വിവാഹിതനായി . തൃശൂർ സ്വദേശിനി പൂജ പുഷ്പരാജ് ആണ് വധു . തൃശ്ശൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രശസ്ത സിനിമാ താരങ്ങളായ സംയുക്താ വര്‍മ്മ, രജിഷ വിജയന്, വിശാഖ് നായര്‍, സംവിധായകന് ഗണേഷ് രാജ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.
2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന് ചിത്രം മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് സച്ചിന് പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. പിന്നീട് വീനീത് തന്നെ സംവിധാനം ചെയ്ത തട്ടത്തിന് മറയത്തിലെ മുത്തുച്ചിപ്പി.. എന്ന് തുടങ്ങുന്ന ഗാനവും തട്ടത്തിന് മറയത്തെ പെണ്ണേ എന്ന ഗാനവും ഏറെ ശ്രദ്ധനേടി.
നേരം, വര്‍ഷം, നീന, ജമ്നാ പ്യാരി, ആന്മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ തുടങ്ങി നാല്പതോളം ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായും സച്ചിന് തിളങ്ങി.
സച്ചിന്റെ ഭാര്യ ഡോക്ടറാണ് . പാലക്കാട് ജില്ലാശുപത്രിയിലാണ് പൂജാ ജോലി ചെയ്യുന്നത്. വളരെ ആഘോഷപൂർവമാണ് വിവാഹ നിശ്ചയം നടന്നത് . വിവാഹത്തിൽ ശ്രേധിക്കപ്പെട്ടത് സംയുക്ത വർമ്മ ആണ്. മാമ്പഴ മഞ്ഞ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരി ആയാണ് സംയുക്ത വിവാഹത്തിൽ പങ്കെടുത്തത്.
Sachin warrier marriage photos
