Connect with us

മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കഥയാണ് ഡ്രൈവിംഗ് ലൈസൻസ്; ആ കഥയുമായി മമ്മൂട്ടിയെ പോയി കണ്ട എന്നെ തല്ലണം!

Malayalam

മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കഥയാണ് ഡ്രൈവിംഗ് ലൈസൻസ്; ആ കഥയുമായി മമ്മൂട്ടിയെ പോയി കണ്ട എന്നെ തല്ലണം!

മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കഥയാണ് ഡ്രൈവിംഗ് ലൈസൻസ്; ആ കഥയുമായി മമ്മൂട്ടിയെ പോയി കണ്ട എന്നെ തല്ലണം!

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മനസുതുറക്കുന്നു. സച്ചിയുടെ തൂലികയിൽ പിറന്നുവീണ ബ്ലോക്ക് ബ്ലാസ്റ്റർ ചിത്രങ്ങളാണ് ചോക്ലേറ്റ്, റോബിൻ ഹുഡ്, രാമലീല, ഷെർലക്ക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ . അനാർക്കലി, അയ്യപ്പനും കോശിയും എന്നിവ സച്ചിയുടെ സംവിധാനമികവിൽ പിറവിയെടുത്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളും. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളായിരുന്നു ഇവയെല്ലാം. വ്യത്യസ്തമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സച്ചി ഇപ്പോൾ. തന്റെ പുതിയ ചിത്രമായ അയ്യപ്പനും കോശിയിലെ വിശേഷങ്ങളും തന്റെ തിരക്കഥയിൽ പിറന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലെ വിശേഷങ്ങളുമാണ് സച്ചി പങ്കുവെക്കുന്നത്.

സച്ചിയുടെ സിനിമയിലേക്കു കഥാപാത്രങ്ങളും ആശയവും ഇറങ്ങിവരുന്നതു ജയിലിൽ നിന്നും സർക്കാർ ഓഫിസിൽ നിന്നും പ്രതിക്കൂട്ടിൽ നിന്നുമാണ്. അഭിഭാഷകനായിരുന്ന കാലത്തു സച്ചി 10 വർഷത്തോളം കൈകാര്യം ചെയ്ത ആയിരക്കണക്കിനു ക്രിമിനൽ കേസുകളിലെ പ്രതികളും വാദികളും ആണ് സച്ചിയുടെ സിനിമയിലെ മിക്ക കഥാപാത്രങ്ങളും.ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലും അയ്യപ്പനും കോശിയിലും രണ്ടും രണ്ടുപേർ തമ്മിലുള്ള പകയാണ് പ്രമേയം . രണ്ടിലും മനുഷ്യർ തമ്മിലുള്ള പകയാണ്. എന്നാൽ രണ്ടും വ്യത്യസ്തമാണ്. ഡ്രൈവിങ് ലൈസൻസ് എഴുതിയത് എത്രയോ മുൻപാണ്. അയ്യപ്പനും കോശിയും അതിനുശേഷം വന്നവരാണ്. ഒരു യാത്രയിൽ വഴിയിൽവച്ച് ഒരാളുമായുണ്ടാകുന്ന ഉടക്കു മാത്രമാണ് അയ്യപ്പനും കോശിക്കും മുൻപു മനസ്സിലുണ്ടായിരുന്നത്. അട്ടപ്പാടി വഴി യാത്രചെയ്തു നോക്കി. അവിടെ വച്ചാണ് അയ്യപ്പൻ നായരെന്ന കഥാപാത്രം മനസ്സിൽ വരുന്നതും കഥയുടെ റൂട്ട് മാറുന്നതും സച്ചി വെളിപ്പെടുത്തുന്നു.

പൃഥ്വിരാജിന്റെ അച്ഛനായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ സംവിധായകൻ രഞ്ജിത് എത്തിയതിനെക്കുറിച്ചും സച്ചി വെളിപ്പെടുത്തുന്നു. സിദ്ദിഖ് ആയിരുന്നു ആ റോൾ ചെയ്യേണ്ടിയിരുന്നത്. സിദ്ദിഖിന് അവിടെ എത്താനാകില്ല എന്നറിയുന്നതു തലേ ദിവസമാണ്. . അതോടെ രഞ്ജിയേട്ടനെന്ന മാർഗം മാത്രമായി മുന്നിൽ. നിർമാതാവു കൂടിയായ അദ്ദേഹത്തിനു മുന്നിൽ വേറെ വഴികൾ ഇല്ലായിരുന്നു. പക്ഷേ, സിനിമ കാണുമ്പോൾ നിങ്ങളുടെ മുന്നിലുണ്ടാകുക ഒരു നല്ല നടൻ മാത്രമാണ്. ആ സിനിമയുടെ വിജയ ഘടകങ്ങളിലൊന്ന് ആ അച്ഛൻ കൂടിയാണ്-സച്ചി മനസുതുറക്കുന്നു.

വർഷം മുൻപു മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കടയാണ് ഡ്രൈവിംഗ് ലൈസൻസ് എന്നും സച്ചി വെളിപ്പെടുത്തുന്നു . സത്യത്തിൽ ആ കഥയുമായി അദ്ദേഹത്തെ പോയി കണ്ട തന്നെ തല്ലണം. മമ്മൂക്കയെ പോലെ ഒരാൾ ഡ്രൈവിങ് ലൈസൻസിനു‍ വേണ്ടി നടക്കുന്നു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും! ആ കഥാപാത്രത്തെ തന്നെക്കാൾ നന്നായി മനസ്സിലാക്കിയത് അദ്ദേഹമാകും. ആ തീരുമാനം തന്നെയാണ് ശരി എന്നും തിരക്കഥാകൃത്ത് വെളിപ്പെടുത്തുന്നു.

പൃഥ്വിരാജിനെക്കുറിച്ചും സച്ചി വ്യത്യസ്തമായൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. പൃഥ്വിരാജ് എന്ന നടൻ മാറിയതു കണ്ടാൽ അദ്ഭുതപ്പെട്ടുപോകും എന്നും കുറച്ചു കാലത്തിനിടയിൽ ആ മനുഷ്യന്റെ ഉള്ളു വല്ലാതെ മാറിയിരിക്കുന്നു എന്നും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി പറയുന്നു . ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ തിരക്കഥ വായിച്ചു കൊടുത്ത ശേഷം പൃഥ്വി ചോദിച്ചത് ഞാനല്ലാതെ ആരാടോ ഇതു ചെയ്യുക എന്നാണ്. സുരാജ് വെഞ്ഞാറമ്മൂടിനെ വിളിച്ചു പൃഥ്വി പറഞ്ഞത്, എടോ താൻ നായകനായ ഒരു സിനിമ ഞാൻ നിർമിക്കുകയും അതിലൊരു റോളിൽ ഞാൻ അഭിനയിക്കുകയും ചെയ്യുന്നുവെന്നാണ്.

പൃഥ്വിയെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല. സുരാജാണ് നായകൻ എന്നറിഞ്ഞു തന്നെ അഭിനയിച്ചതാണ്. കോശിയായി അഭിനയിച്ചതും അയ്യപ്പനു ചിലപ്പോൾ മുൻതൂക്കം കിട്ടിയേക്കും എന്നറിഞ്ഞു കൊണ്ടു തന്നെയാണ്. നല്ല സിനിമ എന്നതു മാത്രമാണു പൃഥ്വിയുടെ മുന്നിലുള്ള ലക്ഷ്യം. മലയാളത്തിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നും ഇതാണ്. വലിയൊരു താരം ഒന്നും നോക്കാതെ അഭിനയിക്കുന്നു – ഇതായിരുന്നു സച്ചിയുടെ വാക്കുകൾ.

sachi about mammootty

More in Malayalam

Trending

Recent

To Top