Malayalam Breaking News
ആ രാഷ്ട്രീയ നേതാവിനെതിരെയുള്ള അശ്ലീല കമന്റുകൾ സാബുക്കയുടേതല്ല !! ഭാര്യയുടെ വെളിപ്പെടുത്തൽ…
ആ രാഷ്ട്രീയ നേതാവിനെതിരെയുള്ള അശ്ലീല കമന്റുകൾ സാബുക്കയുടേതല്ല !! ഭാര്യയുടെ വെളിപ്പെടുത്തൽ…
ആ രാഷ്ട്രീയ നേതാവിനെതിരെയുള്ള അശ്ലീല കമന്റുകൾ സാബുക്കയുടേതല്ല !! ഭാര്യയുടെ വെളിപ്പെടുത്തൽ…
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ ഏറ്റവും വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന മല്‍സരാര്‍ത്ഥിയാണ് സാബു മോന് അബ്ദുസമദ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ ഫൈനലിസ്റ്റുകളില്‍ ഒരാളായി സാബു മാറിക്കഴിഞ്ഞിരിക്കുന്നു. ബിഗ്ബോസിനു പുറത്ത് ചില വിവാദങ്ങളുമായി ബന്ധപ്പെട്ട് സാബുവിന് ഉണ്ടായിരുന്ന ഇമേജില്‍ നിന്ന് മറ്റൊരു ഇമേജിലേക്കാണ് താരം മാറിയിട്ടുള്ളത്. എന്നാല്‍ തനിക്കറിയാവുന്ന സാബു ബിഗ് ബോസ് ഹൗസിനു പുറത്തും ഇങ്ങനെ തന്നെയാണെന്ന് ഭാര്യ സ്നേഹ ഏഷ്യാനെറ്റ് ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. സാബുവിനെ നേരിട്ടറിയാവുന്നവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യമാണെന്നും അവര്‍ പറയുന്നു.
ബിഗ്ബോസില്‍ എത്തുന്നതിന് മുന്‍പ് സാബുവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു വിവാദമായിരുന്നു യുവമോര്‍ച്ച നേതാവ് ലസിതാ പാലക്കലിനെതിരേ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം. യുവമോര്‍ച്ച ലസിതക്കെതിരേ നടപടിയെടുത്ത ഘട്ടത്തിലാണ് സാബുമോന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അശ്ലീല ചുവയുള്ള പരാമര്‍ശം കണ്ടത്. എന്നാല്‍ ഇത് സാബു നടത്തിയതല്ലെന്നാണ് സ്നേഹ പറയുന്നത്. ‘ ജൂണ്‍ ഒന്ന് മുതല്‍ 18 വരെ ഞങ്ങടെ ജീവിതം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്നു.
അങ്ങനെയൊരു മാനസികാവസ്ഥയില്‍ ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ കയറി ഇത്തരത്തിലൊരു പരാമര്‍ശം നടത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ചികിത്സ കഴിഞ്ഞ് മോള് ഡിസ്ചാര്‍ജ് ആയ ഉടനെ സാബു ബിഗ്ബോസിലേക്ക് പോവുകയായിരുന്നു.
അതിനാല്‍, ഇക്കാര്യം അധികം അന്വേഷിക്കാനോ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനോ സാധിച്ചില്ല. ബിഗ്ബോസ് ഷോ തീര്‍ന്നാലുടനെ സാബു തീര്‍ച്ചയായും ഈ വിഷയത്തില്‍ പ്രതികരിക്കും. ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും’ സുനിത ദേവദാസിന് നല്കിയ അഭിമുഖത്തില്‍ സ്നേഹ വ്യക്തമാക്കി.
സാബു ഫാമിലി മാന്‍ ആണെന്നും അതുകൊണ്ടാണ് ഹിമയുടെ കപട പ്രണയത്തോട് പലപ്പോഴും രൂക്ഷമായി പ്രതികരിച്ചതെന്നും സ്നേഹ പറയുന്നു. സാബുവും രഞ്ജിനിയും തമ്മിലുള്ള സൗഹൃദം ഏറെ ആത്മാര്‍ത്ഥതയുള്ളതായിരുന്നു എന്നും അത് താനും ആസ്വദിച്ചുവെന്നും പറഞ്ഞ സ്നേഹ ഇപ്പോള്‍ രഞ്ജിനി തന്റെയും സുഹൃത്താണെന്ന് വ്യക്തമാക്കി.
Sabumon’s Wife about the facebook comment
