Malayalam
കസിന്റെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളടക്കമുള്ളവരെ സ്വാധീനിച്ചത് കൊണ്ട് ദിലീപേട്ടന്റെ സ്റ്റാര്‍ഡം കുറഞ്ഞ് സിനിമ പരാജയപ്പെടുമെന്നും എനിക്ക് തോന്നുന്നില്ല; സംവിധായകന് സാബു സര്‍ഗം
കസിന്റെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളടക്കമുള്ളവരെ സ്വാധീനിച്ചത് കൊണ്ട് ദിലീപേട്ടന്റെ സ്റ്റാര്‍ഡം കുറഞ്ഞ് സിനിമ പരാജയപ്പെടുമെന്നും എനിക്ക് തോന്നുന്നില്ല; സംവിധായകന് സാബു സര്‍ഗം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. ഇങ്ങനൊരു കേസില്‍ അകപ്പെട്ടത് കൊണ്ട് ദിലീപിന്റെ സിനിമകള്‍ പരാജയപ്പെട്ട് പോകുമെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്ന് പറയുകയാണ് സംവിധായകന് സാബു സര്‍ഗം. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയില്‍ അല്ലാതെ വേറേത് ഭാഷ എടുത്ത് നോക്കിയാലും തിരക്കഥയും സാങ്കേതിക മികവും മോശമായത് കൊണ്ട് സിനിമ പരാജയപ്പെട്ട് പോയേക്കാം. പണ്ട് മുതല്‍ സിനിമാ തിയേറ്ററിന് പുറത്ത് കപ്പലണ്ടി വിറ്റ് നടന്നിരുന്ന ആളുകള്‍ക്ക് പോലും ഇന്ന് സിനിമയുടെ ടെക്നിക് അറിയാമെന്നാണ് പറയുന്നത്. കാരണം സിനിമ അത്രയും ജനകീയമായി.
ഒരു സിനിമ പരാജയപ്പെടാന്‍ കാരണം അതിലെ നടന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. രാമലീല ദിലീപേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ്. അതും പ്രശ്നങ്ങള്‍ നടക്കുന്ന സമയത്താണ് റിലീസ് ചെയ്യുന്നത്. കേസിന്റെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളടക്കമുള്ളവരെ സ്വാധീനിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം കുറഞ്ഞ് സിനിമ പരാജയപ്പെടുമെന്നും എനിക്ക് തോന്നുന്നില്ല. അങ്ങനെ ഉണ്ടാവില്ല.
മുപ്പത് കോടിയിലധികം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കാണ് കേശു ഈ വീടിന്റെ നാഥന് എന്ന പടത്തിന്റെ ബിസിനസ് നടന്നത്. എന്നാലും കുഞ്ഞിക്കൂനന്, സിഐഡി മൂസ തുടങ്ങിയ സിനിമകളുടെ കൂടെ അതൊരു ഗംഭീരചിത്രമായി കാണാന്‍ പറ്റില്ല. എങ്കിലും ആറ് വയസുള്ള കുട്ടി മുതല്‍ തൊണ്ണൂറ് വയസാവര്‍ വരെ ദിലീപ് എന്ന നടനില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ്. അവര്‍ക്ക് ചിരിക്കാന്‍ സാധിക്കുന്നുണ്ട്.
ആദ്യ കാലങ്ങളില്‍ മലയാളത്തിലെ കുറച്ച് സ്ത്രീകള്‍ ഈ കേസുമായി ബന്ധപ്പെട്ട് നടിയുടെ ഒപ്പം നിന്നിട്ടുണ്ടെങ്കിലും ദിലീപ് എന്ന നടനെ ആരും കൈ വിട്ടിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. സിനിമകള്‍ പരാജയപ്പെട്ട് പോയിട്ടുണ്ടെങ്കില്‍ അതിന് വേറെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായത് കൊണ്ടാവാം. ഒന്നുകില്‍ സ്ക്രീപ്റ്റ് മോശമായിരിക്കും. തോക്കും ആക്ഷന്‍ സിനിമകളൊന്നും ദിലീപില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കില്ല. എല്ലാവരും ചിരിക്കാനുള്ളത് ഉണ്ടോന്നാണ് ദിലീപില്‍ നിന്നും പ്രതീക്ഷിക്കുക. സൂപ്പര്‍താരങ്ങളാണ് ഇന്‍ഡ്സ്ട്രി ഭരിക്കുന്നതെന്ന് പറഞ്ഞാലും ഒരു കാലത്ത് ദിലീപും അങ്ങനെയായിരുന്നു. അന്നത്തെ പരിശോധിച്ച് നോക്കിയാല്‍ സാറ്റ്ലൈറ്റ് മൂല്യം അനുസരിച്ച് അദ്ദേഹം മുന്നിലായിരുന്നു.
എല്ലാ കാലത്തും എല്ലാവര്ക്കും ഹിറ്റുകള്‍ കിട്ടില്ല. പക്ഷേ ദിലീപേട്ടനെ ആവറേജിന് മുകളിലുള്ള പടം വിറ്റ് പോവുമായിരുന്നു. ഞാന്‍ കേട്ടിട്ടുള്ളത് സാറ്റ്ലൈറ്റ് വാല്യൂവും ഓവര്‍സീസ് വാല്യൂവും ഏറ്റവും കൂടുതലുള്ള ഒരു നടന് ദിലീപായിരുന്നു. എന്തോ ആകസ്മികമായി ഒരു കേസും അനുബന്ധമായ പ്രശ്നങ്ങളും വന്ന് അതിനൊരു ഇടിവ് ഉണ്ടായി എന്ന് പറയുന്നത് സത്യമാണ്.
സിനിമയെ ബാധിക്കാത്ത തരത്തില്‍ പുറത്തുള്ള ചില സംവിധാനങ്ങളുണ്ട്. ഒടിടി ഓക്കെ ഒരു ടീമിന്റെ കൈയ്യിലാണ്. മറ്റേ പടം ഹിറ്റാണെങ്കിലും അതിങ്ങനെ പോവില്ലട്ടോ, അതുകൊണ്ട് കുറച്ച് പടം എടുക്കേണ്ടെന്ന് പറയും. അതൊരു ടീമാണ്. സാറ്റ്ലൈറ്റ് എന്ന് പറയുന്നതും ഒരു ടീം ചേര്‍ന്നാണ് തീരുമാനിക്കുന്നത്. അതില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടാവാം. എന്നാലും ജനങ്ങളുടെ മനസില്‍ എന്നും ദിലീപ് ഉണ്ട്. അദ്ദേഹം ഒറ്റപ്പെട്ടു എന്ന് പറയാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ വളരെ നിര്‍ണായക ഘട്ടങ്ങളിലൂടെയാണ് കേസ് കടന്നു പോകുന്നത്. കഴിഞ്ഞമാസം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ജനുവരി എട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ആണ് ആ നിര്‍ണായക ദിനം. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു ്രൈകംബ്രാഞ്ചിന്റെ പരാതി. ജസ്റ്റിസ് പി. ഗോപിനാഥാണു വാദം കേട്ടത്. ക്രിസ്മസ് അവധി കഴിഞ്ഞ് അടുത്ത മാസം ആദ്യവാരം കോടതി തുറക്കുമ്പോള്‍ ജഡ്ജിമാരുടെ പരിഗണനാ വിഷയം മാറാന്‍ സാധ്യതയുണ്ട്.
അതിനാല്‍, വാദം പൂര്‍ത്തിയായ സ്ഥിതിക്കു കേസ് പാര്‍ട്ട്ഹേര്‍ഡ് ആക്കണമെന്നു ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടതിനെ ്രൈകംബ്രാഞ്ച് എതിര്‍ത്തു. കേസ് പാര്‍ട്ട്ഹേര്‍ഡ് ആക്കിയാല്‍ ജസ്റ്റിസ് പി. ഗോപിനാഥ് തന്നെ തുടര്‍ന്നും കേസ് പരിഗണിച്ചു വിധിപറയുക. അല്ലാത്തപക്ഷം മറ്റൊരു ജഡ്ജി വിധി പറയും. ഇത് ഒഴിവാക്കാനാണു പാര്‍ട്ട്ഹേര്‍ഡ് ആക്കണമെന്നു ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടത്.
അതിനിടെ, കേസുമായി ബന്ധപ്പെട്ടു മെമ്മറി കാര്‍ഡിലെ ഹാഷ്വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതു തിരിച്ചടിയാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിചാരണ കോടതിയ്ക്കുള്ള നിര്‍ദ്ദേശം. ഹാഷ് വാല്യു അന്വേഷണം കേസില്‍ വഴിത്തിരിവാകുമെന്നാണു പ്രോസിക്യൂഷന് വാദം. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ വിവരം ചോര്‍ന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇത് കോടതി ശരി വെയ്ക്കുകയായിരുന്നു. ജില്ല സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് അന്വേഷണ ഏജന്‍സികളുടെ സഹായമോ തേടാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തണം. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
