Connect with us

ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കുന്നില്ല, ഭൂമിയെ വട്ടത്തില്‍ കാണണമെങ്കില്‍ എത്ര ദൂരം പോകേണ്ടി വരും അവിടെ പോയി ആരാണ് ഭൂമിയുടെ ചിത്രം എടുക്കുക, ചന്ദ്രനില്‍ മനുഷ്യന്‍ പോയത് വെറും ‘പൊറോട്ട് കഥ’; ഷൈന്‍ ടോം ചാക്കോ

Actor

മലയാളികള്‍ക്കേറെ സുപരിചിതനാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ ഷൈനിന്റെ അഭിമുഖങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയി ചിത്രമായ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ഭൂമി ഉരുണ്ടതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഉരുണ്ടതാണോ പരന്നതാണോ എന്ന് എങ്ങനെയാണ് അറിയാന്‍ സാധിക്കുകയെന്നും നടന്‍ ചോദിക്കുന്നു. വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണെന്നും ഭൂമി പരന്നതാണോ ഉരുണ്ടതാണോ എന്ന് പറയാന്‍ ഭൂമിയെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോയെന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു. കാണുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മള്‍ വിശ്വസിക്കുക.

വീട്ടില്‍ ആപ്പിള്‍ ഉണ്ടെന്ന് ആപ്പിള്‍ കണ്ടാല്‍ ആണ് വിശ്വസിക്കുകയെന്നും ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കാന്‍ ഭൂമിയുടെ ഫോട്ടോ പോലും എടുക്കാന്‍ പോലും പറ്റില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഭൂമിയെ വട്ടത്തില്‍ കാണണമെങ്കില്‍ എത്ര ദൂരം പോകേണ്ടി വരുമെന്നും അവിടെ പോയി ആരാണ് ഭൂമിയുടെ ചിത്രം എടുക്കുകയെന്നും ഷൈന്‍ ചോദിച്ചു. ഇത്തരത്തില്‍ തന്നെയുള്ള മറ്റൊരു കഥയാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നതെന്നും ഷൈന്‍ പറഞ്ഞു.

‘ഭൂമിയില്‍ നിന്ന് ഒരു റോക്കറ്റ് ഭ്രമണപഥം ഭേദിച്ച് ചന്ദ്രനില്‍ എത്തുമ്പോഴേക്കും അത് വളരെ ചെറുതായിരിക്കും. പിന്നെ അത് തള്ളാന്‍ പോലും ഒരാളില്ല. അവിടെ നിന്ന് എന്ത് പ്രഷറിലാണ് അത് തിരിച്ചെത്തുക? എന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു.

കത്താതെ പേടകം തിരികെ വരികയാണെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ നിന്ന് അയക്കുമ്പോള്‍ ഇത്രയും സന്നാഹം ഉപയോഗിക്കുന്നതെന്നും അതേ ഐഡിയ തന്നെ ഇവിടെ നിന്ന് ഉപയോഗിച്ചാല്‍ പോരെയെന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു. ഇവരുടെ ഈ പൊറോട്ട് കഥ നമ്മളല്ലാതെ മറ്റാരെങ്കിലും വിശ്വസിക്കുമോ?

രണ്ട് പേര് അവിടെ എത്തിയിട്ട് ആദ്യം നീല്‍ ആംസ്‌ട്രോങ് അവിടെ കാലുകുത്തി എന്നു പറയുമോയെന്നും ഷൈന്‍ ചോദിച്ചു. ആദ്യമായി ചന്ദ്രനില്‍ മനുഷ്യന്‍ പോയ ശേഷം ആരും അവിടേക്ക് പോയിട്ടില്ലല്ലോ. അന്ന് പോയിട്ടുണ്ടെങ്കില്‍ ഇന്ന് ബസ്സിന് ആളെ കൊണ്ടുപോകാമായിരുന്നല്ലോ’ എന്നും അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ ചോദിച്ചു.

More in Actor

Trending

Recent

To Top