Actress
ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം അയാള്‍ എന്നെ കടന്നു പിടിച്ചു, തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് റുതുജ സാവന്ത്
ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം അയാള്‍ എന്നെ കടന്നു പിടിച്ചു, തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് റുതുജ സാവന്ത്
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ഇതിനോടകം നിരവധി പേരാണ് രംഗത്തെത്താറുള്ളത്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് ദുരനുഭവത്തെ കുറിച്ച് സംസാരിക്കുയയാണ് ബോളിവുഡ് താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ റുതുജ സാവന്ത്.
ഒരു സ്ട്രഗ്ലിംഗ് ആക്ടറെ സംബന്ധിച്ച് ഓഡിഷന്‍ നല്‍കുക എന്നത് സാധാരണ കാര്യമാണ്. ഇരുപതാം വയസില്‍ ജോലി തേടി നടക്കുകയായിരുന്നു ഞാന്‍. ഒരു ദിവസം എന്നെ തേടി ഒരു ഏജന്റിന്റെ കോള്‍ വന്നു. അദ്ദേഹവുമായി ഒരു മീറ്റിംഗിനായി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വരാന്‍ പറഞ്ഞു.
ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം അദ്ദേഹം എന്നോട് അടുക്കാന്‍ ശ്രമിച്ചു. എന്നെ അയാള്‍ കടന്നു പിടിച്ചു. എനിക്ക് പേടിയായി. ഞാന്‍ അവിടെ നിന്നും ഓടി പോരുകയായിരുന്നു. ആ സംഭവം എന്നെ കൂടുതല്‍ കരുത്തുറ്റവളും ശ്രദ്ധാലുവുമാക്കി.
ഈ സംഭവ ശേഷം ഞാന്‍ ഒറ്റയ്ക്ക് മീറ്റിംഗിന് പോകാറില്ല. സുഹൃത്തിനേയും കൂടെ കൂട്ടും. ഇന്നും ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കാണുന്നുണ്ടെങ്കില്‍ നന്നായി ക്രോസ് ചെക്ക് ചെയ്യും. നിര്‍ഭാഗ്യവശാല്‍ പല പുതിയ അഭിനേതാക്കള്‍ക്കും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്.
പുതുമഖങ്ങള്‍ എളുപ്പത്തില്‍ ഇരകളാകും. പക്ഷെ എല്ലായിടത്തും അങ്ങനെയല്ലെ. നല്ലവരും ചീത്തവരുമുണ്ട്. അവനവന് പ്രഥമ പരിഗണന നല്‍കി, സുരക്ഷിതമായി വേണം മുന്നോട്ട് പോകാന്‍ എന്നാണ് റുതുജ പറയുന്നത്.
