Connect with us

രാത്രി ഭയങ്കരമായി വാതിലിൽ മുട്ടും, വാഷ് റൂമിലാണെന്ന് പറഞ്ഞാലും അതിനെന്താ തുറക്ക് എന്ന് പറയും; തനിക്ക് നേരിട്ട ​ദുരനുഭവത്തെ കുറിച്ച് റോഷ്ന ആൻ റോയ്

Malayalam

രാത്രി ഭയങ്കരമായി വാതിലിൽ മുട്ടും, വാഷ് റൂമിലാണെന്ന് പറഞ്ഞാലും അതിനെന്താ തുറക്ക് എന്ന് പറയും; തനിക്ക് നേരിട്ട ​ദുരനുഭവത്തെ കുറിച്ച് റോഷ്ന ആൻ റോയ്

രാത്രി ഭയങ്കരമായി വാതിലിൽ മുട്ടും, വാഷ് റൂമിലാണെന്ന് പറഞ്ഞാലും അതിനെന്താ തുറക്ക് എന്ന് പറയും; തനിക്ക് നേരിട്ട ​ദുരനുഭവത്തെ കുറിച്ച് റോഷ്ന ആൻ റോയ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമയിൽ നിന്ന് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഇവർക്ക് പിന്നാലെ നടി രോഷ്ന ആൻ റോയും തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയിരക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോഷ്നയുടെ വെളിപ്പെടുത്തൽ.

നടിയുടെ വാക്കുകൾ‌ ഇങ്ങനെ;

ഏത് മേഖലയിലും സ്ത്രീകൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കണം. എന്റെ ആദ്യ സിനിമയുടെയൊക്കെ സമയത്ത് ദുരനുഭവം ഉണ്ടായിട്ടണ്ട്. നേരിട്ട് അപ്രോച്ച് ചെയ്യുകയായിരുന്നു. അന്ന് അയാൾക്കുള്ള മറുപടി ഞാൻ നേരിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ പേര് വെളിപ്പെടുത്തുന്നില്ല. ആ സംഭവത്തിന് ശേഷം കുറെ നാൾ എനിക്ക് പടം കിട്ടിയില്ല. രോഷ്നയ്ക്ക് കാരവാൻ വേണമെന്ന് പറയുന്നത് കേട്ടല്ലോ എന്നാക്ക പറഞ്ഞ് ചുമ്മാ കഥകൾ ഉണ്ടാക്കുകയാണ്.

എന്നിക്ക് പറ്റുന്നിടത്തേ ഞാൻ നിന്നിട്ടുള്ളൂ. എനിക്ക് പറ്റാത്ത കാര്യത്തിന് സാധിക്കില്ലെന്ന് പറഞ്ഞ് പോരണം. അന്ന് സംഭവിച്ചത് ഞങ്ങൾക്ക് വലിയ ഹോട്ടലായിരുന്നു താമസിക്കാൻ ലഭിച്ചത്. ആദ്യ സമയത്തൊക്കെ ലോക്കൽ ഹോട്ടലായിരുന്നു കിട്ടിയത്. ഇങ്ങനെ കിട്ടിയപ്പോൾ തന്നെ എന്തോ സംശയം തോന്നിയിരുന്നു. അങ്ങനെ റൂമിലെത്തി അപ്പോൾ റൂം ഷെയർ ചെയ്യാൻ ഒരു പെൺകുട്ടി കൂടി വരുമെന്ന് അറിയിച്ചു. സമാധാനം എന്ന് തോന്നി.

ചെന്നൈയിൽ നിന്നുള്ള നടിയായിരുന്നു. മൂന്നാല് ദിവസം ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. വൈകീട്ട് ആറര വരെയൊക്കെ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. പിന്നെ മുറിയിലേക്ക് വരും. പിന്നെ പിന്നെ രാത്രി ഭയങ്കരമായി വാതിലിൽ മുട്ടൽ ഉണ്ടാകാൻ തുടങ്ങി. ശല്യമായി. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറാണ് ഈ ചെയ്യുന്നത്. രാത്രി 8 ഒക്കെയായപ്പോഴാണ് മുട്ട് ഉണ്ടാകുന്നത്.

ആദ്യ ദിവസം ഇയാൾ മുറിയിൽ വന്ന് നന്നായി സംസാരിച്ചു. ആ സമയം ഞാൻ വാതിൽ തുറന്നാണ് ഞാൻ ഇട്ടിരുന്നത്. മോളെ എന്നൊക്കെ വിളിച്ച് സംസാരിച്ചതിന് ശേഷമാണ് അയാൾ പോയത്. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് വാതിലിൽ മുട്ടുന്നത്. വാതിലിലൂടെ നോക്കുമ്പോൾ ഇയാൾ ആണെന്ന് കാണാം.

ഒരു ദിവസം വാതിൽ മുട്ടിയപ്പോൾ അകത്ത് നിന്ന് ഞാൻ പറഞ്ഞു വാഷ് റൂമിലാണെന്ന്. അപ്പോൾ വന്ന മറുപടി അതിനെന്താ തുറക്ക് എന്നായിരുന്നു. കുറെ നേരം മുട്ടി അയാൾ പോയി. അടുത്ത ദിവസം ലൊക്കേഷനിൽ പോയപ്പോൾ എല്ലാവരുടേയും മുൻപിൽ വെച്ച് നന്നായി അയാളെ ഞാൻ ചീ ത്ത പറഞ്ഞു. അതിന് ശേഷം എല്ലാം ദിവസവും എന്നെ മേയ്ക്കപ്പ് ഇടീച്ച് അവിടെ ഇരുത്തുക മാത്രമാണ് ചെയ്ത്. ഷൂട്ടില്ലായിരുന്നു.

പ്രതിഫലവും തന്നില്ല. 22 ദിവസം ഞാൻ അങ്ങനെ അവിടെ നിന്നു. അങ്ങനെ ആ സിനിമയിൽ നിന്നും പൂർണമായി കട്ട് ചെയ്ത് കളഞ്ഞു. അത് കഴിഞ്ഞ് ഞാൻ നിർമാതാവിനെ വിളിച്ചു. എന്റെ പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെട്ടു. കുറഞ്ഞത് 10,000 എങ്കിലും തരണമെന്ന് പറഞ്ഞു.അയാളോട് ഞാൻ എന്റെ അവസ്ഥ പറഞ്ഞപ്പോൾ അദ്ദേഹം ആ പൈസ തന്നു. ഇങ്ങനെയുള്ള സെറ്റിലൊന്നും പിന്നെ ഞാൻ പോയിട്ടില്ല എന്നുമാണ് നടി പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top