Actress
ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്താണ് ആ യുവ നടൻ എന്നെ കടന്നുപിടിച്ചത്, പേര് പറഞ്ഞാൽ ചിലപ്പോൾ അയാളുടെ ഭാര്യ ആ ത്മഹത്യ ചെയ്തേക്കാം; സോണിയ മൽഹോത്ര
ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്താണ് ആ യുവ നടൻ എന്നെ കടന്നുപിടിച്ചത്, പേര് പറഞ്ഞാൽ ചിലപ്പോൾ അയാളുടെ ഭാര്യ ആ ത്മഹത്യ ചെയ്തേക്കാം; സോണിയ മൽഹോത്ര
സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് യുവനടനിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ. 2013 ലാണ് സംഭവം. ജൂനിയർ ആർട്ടിസ്റ്റായി അഭിയിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താൽപര്യം കാരണമാണ് അഭിനയിക്കാൻ പോയതെന്നാണ് സോണിയ പറയുന്നത്.
സോണിയ മൽഹാറിൻറെ വാക്കുകൾ ഇങ്ങനെ;
2013 -ൽ തൊടുപുഴ ഷൂട്ടിന് പോയതാണ്. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. വലിയൊരു നടന്റെ സിനിമയായിരുന്നു. ഒരു ഓഫീസ് സ്റ്റാഫിന്റെ റോൾ ആയിരുന്നു ആ സിനിമയിൽ. ഒരു ഫാം പോലുള്ള സ്ഥലത്തുനിന്നായിരുന്നു സിനിമാഷൂട്ടിങ്. അവിടെ ചെന്നപ്പോൾ കോസ്റ്റ്യൂം തന്നു. അത് മാറി ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്താണ് ആ യുവ നടൻ എന്നെ കടന്നുപിടിച്ചത്. അയാളെ അതിന് മുമ്പ് പരിചയമില്ല. യാതൊരു അനുവാദവും കൂടാതെ എന്നെ കയറിപ്പിടിക്കുകയായിരുന്നു.
ആദ്യമായി അഭിനയിക്കാനെത്തിയ ഞാൻ ആകെ പേടിച്ചുപോയി. വളരെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് പെട്ടെന്ന് എന്നോടിങ്ങനെ മോശമായി പെരുമാറിയത്. ഞാൻ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തിൽ അങ്ങനെ തോന്നി എന്നും പറഞ്ഞു. പിന്നീട് എന്നോട് മാപ്പുപറഞ്ഞു.
ഞാൻ ആളുടെ പേര് പറയുന്നില്ല. അയാൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇത് അറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. ഭർത്താവിനെ അത്രയേറെ സ്നേഹിക്കുന്ന സ്ത്രീയാണ് അവർ. ഈ വിവരം അറിഞ്ഞാൽ അവർ ചിലപ്പോൾ ആ ത്മഹത്യ വരെ ചെയ്യാം.
എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാൻ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാൻ പറ്റില്ലെന്നുതോന്നി. ഒരാളെ പെർമിഷൻ ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങൾക്കുളളത്. താല്പര്യത്തിന്റെയും ആഗ്രഹത്തിൻറെയും പുറത്താണ് അഭിനയിക്കാൻ പോകുന്നത്.
ഇപ്പോഴും സെറ്റിലേക്ക് പോകാൻ ഭയമാണ്. ഒപ്പം ആരെങ്കിലും ഇല്ലാതെ പോകാറില്ല. ഞാൻ സംഘടനകളിലൊന്നുമില്ല. ഇപ്പോൾ ഇത് തുറന്ന് പറഞ്ഞത് ആളുകൾക്ക് പെൺകുട്ടികളെ ചൂഷ്ണം ചെയ്യാൻ എളുപ്പത്തിൽ കിട്ടും എന്നുള്ള ധാരണ മാറണം എന്നുള്ളതുകൊണ്ടാണ്. എല്ലാ കലാകാരികൾക്കും ഒരുത്തനേയും പേടിക്കാതെ അഭിനയിച്ച്, വീട്ടിൽ പോകാൻ കഴിയണം.
ഞാൻ പല സിനിമലൊക്കേഷനിലും എതിർത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകൾ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടർന്ന് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രശ്‌നങ്ങളില്ലാത്ത ലൊക്കേഷനിൽ സുഖമായി അഭിനയിച്ച് തിരിച്ച് പോരാം. എന്നാൽ സിനിമയിൽ ഞാൻ ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടുണ്ട് എന്നായിരുന്നു സോണിയ പറഞ്ഞത്.