Connect with us

പ്രമുഖ നടന്മാർ എട്ടു ദവസത്തിനു വേണ്ടി ചോദിച്ച തുക ഞെട്ടിച്ചു ! അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത് – റോഷൻ ആൻഡ്രൂസിന്റെ വെളിപ്പെടുത്തൽ !

Malayalam Breaking News

മഞ്ജു വാര്യയരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻകോഴി . ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചത്രത്തിൽ മഞ്ജുവിനൊപ്പം ജോജു ജോർജിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജോജു ചിത്രത്തിൽ നിന്നും പിന്മാറിയതോടെ ആ വേഷത്തിലേക്ക് റോഷൻ എത്തുകയായിരുന്നു. അതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ .

മഞ്ജുവാരിയർ നായികയായ ചിത്രത്തിൽ ആന്റപ്പൻ എന്ന കഥാപാത്രമായാണ് റോഷൻ അഭിനയിക്കുക.എട്ടുദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്മാർ ചോദിച്ച തുക താങ്ങാൻ വയ്യാത്തതുകൊണ്ടാണ് റോഷൻ ആൻഡ്രൂസ് തന്നെ ആ വേഷം ചെയ്യാൻ തീരുമാനിച്ചത്. സ്വന്തം സിനിമകളിൽ ഒരു ഷോട്ടിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ.

‘ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ സിനിമയ്ക്ക് ചേരുന്നതായിരുന്നില്ല. ഞാൻ എന്റെ സിനിമയിൽ കഥാപാത്രങ്ങൾക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങൾക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതൽ ഇഷ്ടം.’ റോഷൻ ആൻഡ്രൂസ് പറഞ്ഞു.

‘ആക്‌ഷൻ ഹീറോ ബിജുവിൽ ഒരു വേഷം ചെയ്യാൻ നിവിൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാൻ കഴിഞ്ഞില്ല. ഈ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണി. ആറാണ് ഈ കഥാപാത്രം ചെയ്യാൻ എന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലും എല്ലാവരും പൂർണപിന്തുണ. തിരക്കഥാകൃത്ത് സഞ്ജയ്‌യും എന്നെ പ്രോത്സാഹിപ്പിച്ചു.’–റോഷൻ പറഞ്ഞു.

roshan andrews about new movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top