Connect with us

മമ്മൂട്ടി ഇല്ലാതെ ഒരു പത്തു വർഷമെങ്കിലും മലയാള സിനിമ മുന്നോട്ടു പോകില്ല- മമ്മൂട്ടിയുടെ ആത്മവിശ്വാസം കൂട്ടിയ മഹാനടന്റെ വാക്കുകൾ !

Malayalam Breaking News

മമ്മൂട്ടി ഇല്ലാതെ ഒരു പത്തു വർഷമെങ്കിലും മലയാള സിനിമ മുന്നോട്ടു പോകില്ല- മമ്മൂട്ടിയുടെ ആത്മവിശ്വാസം കൂട്ടിയ മഹാനടന്റെ വാക്കുകൾ !

മമ്മൂട്ടി ഇല്ലാതെ ഒരു പത്തു വർഷമെങ്കിലും മലയാള സിനിമ മുന്നോട്ടു പോകില്ല- മമ്മൂട്ടിയുടെ ആത്മവിശ്വാസം കൂട്ടിയ മഹാനടന്റെ വാക്കുകൾ !

മലയാള സിനിമയിൽ തിലകൻ എന്ന നടൻ നല്കയ സംഭാവനകൾ ചെറുതല്ല. എല്ലാത്തരം വേഷണങ്ങളും ആ കൈകളിൽ ഭദ്രമായിരുന്നു. ആ അപൂർവ പ്രതിഭ ഓർമകളിൽ മറഞ്ഞിട്ട് ഏഴു വർഷങ്ങൾ പൂർത്തിയായി . എങ്കിലും തിലകന്റെ ഓർമകൾക്ക് പത്തരമാറ്റ് തിളക്കമാണ്. ഒരുപാട് വിമര്ശങ്ങള്ക്കും അടിച്ചമർത്തലുകൾക്കും ഇരയാകേണ്ടി വന്ന നടനാണ് തിലകൻ . തുറന്നു പറയാൻ മുഖം നോക്കാത്ത തിലകൻ പക്ഷെ മമ്മൂട്ടിയോടും മോഹന്ലാലിനോടും അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. ഒരുസമയത്ത് ആത്മവിശ്വാസം തകർന്നു നിന്ന മമ്മൂട്ടിക്ക് തിലകൻ പി[അരിന്ജ വാക്കുകൾ നൽകിയ പിന്തുണ വളരെ വലതായിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു തിലകൻ മമ്മൂട്ടിയെ കുറിച്ച് മനസ് തുറന്നത്.

തിലകൻ പറയുന്നു..

“ഒരുകാലത്ത് മമ്മൂട്ടിക്ക് പടം ഇല്ലാതെ വന്ന ഒരു സമയമുണ്ട്. അതായത് തനിയാവർത്തനം ത്തിനും ന്യൂഡൽഹി ക്കും തൊട്ടുമുൻപ്. അന്ന് ഒരിക്കൽ ഞങ്ങൾ രണ്ടു പേരും കൂടി ഒന്നിച്ച് ഒരു സിനിമ ചെയ്യുന്ന സമയത്ത്, ഒരു പ്രൊഡക്ഷൻ ബോയ് എനിക്ക് ഒരു ചായ കൊണ്ടുവന്ന് തരുന്നു. ഞാൻ ആ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി പറയുന്നു. “ഡാ ഞാനും ഇതിൽ പെട്ട ഒരു നടനാണ്.. കേട്ടോ.. നമുക്ക് ഓടി ഒരു ചായ താടാ..” എന്ന് പറഞ്ഞു അപ്പോൾ ഞാൻ മമ്മൂട്ടിയെ കുറ്റപ്പെടുത്തി : “ശ്ശെ, എന്താണ് അയാളോട് അങ്ങനെ പറഞ്ഞത്?” മമ്മൂട്ടി പറഞ്ഞു : “തിലകൻ ചേട്ടാ ഇവനൊന്നും നമ്മളെ മൈൻഡ് ചെയ്യില്ല കാരണം എനിക്ക് പടമില്ല”.

ഉടനെ അയാൾ പറഞ്ഞത് ‘സാർ എന്നോട് പറഞ്ഞില്ല അതുകൊണ്ടാണ്’ എന്ന്. എന്നിട്ട് അയാൾ ഉടനെ മമ്മൂട്ടിക്ക് ചായ കൊണ്ടുവന്നു കൊടുത്തു. പിന്നീട് ഞാൻ മമ്മൂട്ടിയോട് പറഞ്ഞു, “നിങ്ങൾ അങ്ങനെ പറയുന്നത് ശരിയല്ല. ഞാൻ പറയുന്നു നിങ്ങൾ ഇല്ലാതെ ഒരു പത്തു വർഷമെങ്കിലും മലയാള സിനിമ മുന്നോട്ടു പോകില്ല”. ആ പറഞ്ഞതിന്റെ അടുത്ത ആഴ്ചയിലാണ് ഞാൻ ലോഹിതദാസിനെ മലയാള സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. സിബി മലയിലിന് വേണ്ടി. അദ്ദേഹത്തിന് ലോഹിയുടെ ‘തനിയാവർത്തനം’ എന്ന കഥയാണ് ഇഷ്ടപ്പെട്ടത്.

ആ കഥ വായിച്ചതിനുശേഷം എന്നെ വിളിച്ചു ചോദിക്കുന്നു. ‘ഇതിൽ അധ്യാപകന്റെ വേഷം ചെയ്യാൻ പറ്റിയ ഒരു നടനെ പറയാമോ?’ എന്ന് സിനിമയിൽ ആണ് ചോദിച്ചത്. ഞാൻ ഒരു സംശയവുമില്ലാതെ പറഞ്ഞു “മമ്മൂട്ടി” എന്ന്. ഇത് കേട്ട് അവർ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞത് ‘ഞങ്ങളുടെ മനസ്സിലും മമ്മൂട്ടി തന്നെയാണ്’ എന്നാണ്. വെറുതെ ഒന്ന് ചോദിച്ചു : ‘മോഹൻലാൽ ആണെങ്കിൽ എങ്ങനെയിരിക്കും’ ഞാൻ പറഞ്ഞു “സ്റ്റുഡന്റ് ആയിരിക്കും” എന്ന്. കാരണം അന്ന് മോഹൻലാലിന്റെ രൂപം അതായിരുന്നു. ഒരു അധ്യാപകൻ രൂപം കിട്ടില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അങ്ങനെയാണ് മമ്മൂട്ടി ആ വേഷം ചെയ്യുന്നത്. അത് വളരെ മനോഹരമായി മമ്മൂട്ടി ചെയ്തു. അതേവർഷം തന്നെയാണ് ‘മതിലുകൾ’ എന്ന സിനിമ അദ്ദേഹം ചെയ്തത് ഞാനുമുണ്ട് മതിലുകളിൽ.

ഈ രണ്ടു പടവും ഇറങ്ങിയതിനു ശേഷം മമ്മൂട്ടി എന്നോട് ചോദിച്ചു : “ചേട്ടാ മതിലുകൾ കണ്ടോ?” ഞാൻ പറഞ്ഞു : “മതിലുകളും കണ്ടു. തനിയാവർത്തനവും കണ്ടു.” “എങ്ങനെയുണ്ട്?” “നിങ്ങൾക്ക് സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഉറപ്പാണ്.” അപ്പോൾ മമ്മൂട്ടി തന്ന ഉത്തരം “ഏയ്‌ സ്റ്റേറ്റ് അവാർഡ് ചിലപ്പോൾ കിട്ടുമായിരിക്കും. പക്ഷേ നാഷണൽ അവാർഡ് കിട്ടില്ല.” “രണ്ടും കിട്ടും” 5000 രൂപ ബെറ്റ് വയ്ക്കാൻ പറഞ്ഞു. അങ്ങനെ 5000 രൂപ ബെറ്റ് വെച്ചിട്ടുണ്ട് മമ്മൂട്ടി. അങ്ങനെ മമ്മൂട്ടിക്ക് ഞാൻ പറഞ്ഞതുപോലെ അവാർഡുകൾ കിട്ടുകയും ചെയ്തു. ഇതുവരെ മമ്മൂട്ടി ബെറ്റ് വച്ച ആ പൈസ എനിക്ക് തന്നിട്ടില്ല.” : തിലകൻ പറയുന്നു.

thilakan about mammootty

More in Malayalam Breaking News

Trending

Recent

To Top