Malayalam
മനസില്‍ കാണുന്നതിന്റെ നൂറിരട്ടി മഞ്ജു വാര്യര്‍ തിരിച്ചു തരാറുണ്ട്- റോഷന് ആന്‍ഡ്രൂസ്!
മനസില്‍ കാണുന്നതിന്റെ നൂറിരട്ടി മഞ്ജു വാര്യര്‍ തിരിച്ചു തരാറുണ്ട്- റോഷന് ആന്‍ഡ്രൂസ്!
നടി മഞ്ജു വാര്യർ അഭിനയിച്ച് മികവ് തെളിയിച്ച ഒരു ചിത്രമായിരുന്നു പ്രതിപൂവകോഴി.ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം മഞ്ജുവും സംവിധായകന് റോഷന് ആന്‍ഡ്രൂസും ഒന്നിച്ച ചിത്രം കൂടിയാണിത്.എന്നാൽ ഇപ്പോളിതാ മഞ്ജുവിന്റെ അഭിനയത്തെക്കുറിച്ച് വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ്.മനസില്‍ കാണുന്നതിന്റെ നൂറിരട്ടി മഞ്ജു വാര്യര്‍ അഭിനയത്തിലൂടെ തിരിച്ചു തരാറുണ്ടെന്ന് സംവിധായകന് പറയുന്നത്.ഒരു പ്രമുഖ മാധയമത്തിന് നൽകിയ അഭിമുഖത്തിലാണ് റോഷൻ ഇക്കാര്യം വയക്തമാക്കിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായിട്ടും നല്ല അടുപ്പം ഇപ്പോഴുമുണ്ട്. മഞ്ജുവിന്റെ അച്ഛനെ ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു. മഞ്ജുവിന്റെ വീട്ടില്‍ നിന്നും ഇടയ്ക്ക് ഭക്ഷണം കഴിച്ചിരുന്നു. രുചികരമായ മാന്പഴപ്പുളിശേരി മഞ്ജുവിന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്നു. ഇന്നും നാവിലുണ്ട് ആ രുചിയെന്നും റോഷന് പറയുന്നു. വിവാഹശേഷം അഭിനയത്തില്‍നിന്ന് മാറിനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവ് ഹൗ ഓള്‍ഡ് ആര്‍യൂ എന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലൂടെയായിരുന്നു.
മലയാള സിനിമയിലേക്ക് മഞ്ജുവിനെ തിരിച്ചുകൊണ്ടുവരുന്നതിനെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. ഈ ചിത്രം ചെയ്യരുത് എന്ന് പലരും പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. മലയാളത്തിലെ ഒരു മികച്ച അഭിനേത്രിയെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചതില്‍ സംതൃപ്തനാണ് ഞാന്‍- റോഷന് വ്യക്തമാക്കുന്നു.
roshan andrews about manju warrier
