Malayalam
അന്ന് പനി ബാധിച്ച് അവശനായ മോഹൻലാലിന് വൈദ്യ സഹായം നൽകിയത് ഞാനായിരുന്നു-റോണി ഡേവിഡ്!
അന്ന് പനി ബാധിച്ച് അവശനായ മോഹൻലാലിന് വൈദ്യ സഹായം നൽകിയത് ഞാനായിരുന്നു-റോണി ഡേവിഡ്!
ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് റോണി ഡേവിഡ്. ഒരു ഡോക്ടർ കൂടിയായ താരം മിക്ക പ്രമുഖ നടന്മാർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.. ഇപ്പോളിതാ സിനിമയിലെ ചില ഓർമ്മകൾ പങ്കുവക്കുകയാണ് താരം.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ഹെലനിലും, കെട്ട്യോളാണ് എന്റെ മാലാഖയിലും റോണിയുടെ സാന്നിധ്യമുണ്ടായിരുന്നു.താൻ സിനിമയിൽ വന്ന ശേഷം ഏറ്റവും ഓർത്തിരിക്കുന്ന ചില നിമിഷങ്ങളാണ് താരം പങ്കുവെച്ചത്.
കുരുക്ഷേത്ര എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മോഹന്‍ലാലിനെ പനി ബാധിച്ചിരുന്ന മോഹന്‍ലാലിന് വൈദ്യസഹായം എത്തിച്ചത് താന്‍ ആയിരുന്നുവെന്നും താന്‍ നല്‍കിയ മരുന്ന് ആയിരുന്നു അദ്ദേഹത്തിന് പനിയില്‍ നിന്ന് ആശ്വാസം പകര്‍ന്നതെന്നും റോണി പറയുന്നു.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
‘ ‘കുരുക്ഷേത്ര’യുടെ ലൊക്കേഷനില്‍ വച്ച് ലാലേട്ടന് ഭയങ്കര പനിയും ക്ഷീണവും, ഡോക്ടറെ കാണിക്കാനും പോവാന്‍ പറ്റാതെയായി. അങ്ങനെ ലാലേട്ടന്‍ താമസിക്കുന്ന സ്ഥലത്തേക്ക് എന്നെ വിളിപ്പിച്ചു. നേരെ പോയി പരിശോധിച്ചു. ലാലേട്ടന് മരുന്നും എഴുതി കൊടുത്തു. ആ മരുന്ന് കഴിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പനിയും ക്ഷീണവുമൊക്കെ മാറി.’
roney devid about mohanlal
