Connect with us

ഞാനും റോബിൻ ചേട്ടനും റിലേഷനിലായ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നിരുന്നു, എല്ലാവരും വിളിച്ച് കരയുകയായിരുന്നു.;ആരതി പൊടി!‌

Movies

ഞാനും റോബിൻ ചേട്ടനും റിലേഷനിലായ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നിരുന്നു, എല്ലാവരും വിളിച്ച് കരയുകയായിരുന്നു.;ആരതി പൊടി!‌

ഞാനും റോബിൻ ചേട്ടനും റിലേഷനിലായ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നിരുന്നു, എല്ലാവരും വിളിച്ച് കരയുകയായിരുന്നു.;ആരതി പൊടി!‌

മലയാളം ബി​ഗ് ബോസ് സീസൺ നാലിലെ ജനപ്രീതി നേടിയ മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നുവെങ്കിലും ബി​ബി 4ൽ മറ്റാർക്കും ലഭിക്കാത്ത ഫാൻ ബേസ് സ്വന്തമാക്കാൻ റോബിന് സാധിച്ചിരുന്നു. കേരളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസുള്ള ടെലിവിഷൻ റിയാലിറ്റി ഷേ താരം എന്ന ഖ്യാതിയും റോബിന് സ്വന്തമാണ്. ഷോ അവസാനിച്ച ശേഷം തന്റെ കൊച്ചു വലിയ സ്വപ്നങ്ങള് ഓരോന്നായി നിറവേറ്റുകയാണ്. ഇതിനോടകം കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളുടേയും ഹൃദയത്തിൽ ഇടം പിടിച്ച് കഴിഞ്ഞു.

ഇപ്പോൾ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാനുള്ള ഊർജം പകർന്ന് റോബിന്റെ വലംകൈയ്യായി ഭാവി വധു ആരതി പൊടിയും കട്ടക്ക് കൂടെയുണ്ട്. ഒരു അഭിമുഖത്തിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുമെന്നോ വിവാഹത്തിലേക്ക് നീങ്ങുമെന്നോ ആരും ചിന്തിച്ചിരുന്നില്ല.പക്ഷെ അത് വൈകാതെ നടക്കും. ഇരുവരുടേയും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകും. റോബിനുമായി റിലേഷനിലായ ശേഷം അച്ഛന് സംഭവിച്ച രസകരമായ ഒരു അനുഭവം ഓൺലൈൻ മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കു കയാണ് ആരതി പൊടി. തങ്ങളുടെ പ്രണയം പരസ്യമായ ശേഷം അച്ഛനെ ഫോൺ വിളിച്ച് പലരും കരഞ്ഞുവെന്നാണ് ആരതി പൊടി പറയുന്നത്. തുടക്കത്തിൽ സംഭവം അച്ഛനും കത്തിയില്ലെന്നും താനാണ് അവർക്ക് സംഭവങ്ങൾ വിശദീകരിച്ച് കൊടുത്തതെന്നും ആരതി പൊടി പറയുന്നു.

ബിഗ് ബോസ് നടക്കുന്ന സമയത്ത് ഞാൻ ഹൈദരാബാദിൽ ഷൂട്ടിങിലാണ്. അതുകൊണ്ട് തന്നെ എപ്പിസോഡുകളൊന്നും തന്നെ കാണാൻ പറ്റിയിരുന്നില്ല. അതുകഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ ഞാൻ ബി ഗ് ബോസ് കണ്ടിട്ടുണ്ടെങ്കിൽ തന്നെ അതിന് കാരണം റോബിൻ ചേട്ടനാണ്.’എന്റെ ഫ്രണ്ട്സ് പോലും ബി ഗ് ബോസ് കാണുന്നവരല്ല. റോബിൻ ചേട്ടൻ ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം ഒരുപാട് ആളുകൾ കരയുകയൊക്കെ ചെയ്തിരുന്നു.’

‘ഒരുപാട് ആളുകൾ റോബിൻ ചേട്ടനെ ഇഷ്ടപ്പെടാനും തുടങ്ങി. ഇതൊക്കെ നടക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എന്താ സംഭവം എന്ന് അറിയാനാണ് ഞങ്ങൾ വീഡിയോസ് നോക്കിയത്. റോബിൻ ചേട്ടൻ കാരണമാണ് ഇത്തവണത്തെ സീസൺ എല്ലാവരും കണ്ടത്.”അതാണ് റിയാലിറ്റി. എന്റെ വീട്ടിൽ ആരും ബി ഗ് ബോസ് കണ്ടിരുന്നില്ല. ഞാനും ചേട്ടനും റിലേഷനിലായ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നിരുന്നു. എല്ലാവരും വിളിച്ച് കരയുകയായിരുന്നു.’

അച്ഛന് എന്താ സംഭവം എന്തിനാണ് ആളുകൾ കരയുന്നത് എന്നൊന്നും മനസിലായില്ല. ഞാനാണ് പിന്നെ അച്ഛന് കാര്യങ്ങൾ വീഡിയോയൊക്കെ കാണിച്ച് കൊടുത്ത് മനസിലാക്കിപ്പിച്ചത്. ടോമേട്ടനാണ് ഇന്റർവ്യൂവിന് എന്നെ കൂട്ടികൊണ്ടുപോയത്.”ഒരു ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു അന്ന് ഞാൻ ഉദ്ദേശിച്ചത്’ റോബിനുമായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതിനെ കുറിച്ച് വിവരിച്ച് ആരതി പൊടി പറഞ്ഞു.

പ്രണയാഭ്യർഥന നടത്തിയപ്പോൾ ആരതിയും തന്നോട് സമയം ചോദിച്ചിരുന്നുവെന്ന് റോബിൻ പറഞ്ഞു. ‘ആരതിയും എന്നോട് സമയം ചോദിച്ചിരുന്നു പക്ഷെ അത് ഇഷ്ടമാണോ അല്ലയോ എന്ന് പറയാനല്ല വിവാഹത്തിന് മുമ്പ് കുറച്ച് സമയം വേണമെന്നാണ്.’
‘ആരതിക്ക് സെറ്റിൽഡ് ആകണമെന്ന് നിർബന്ധമായിരുന്നു. ആ ആവശ്യം ന്യായമാണെന്ന് എനിക്കും തോന്നിയിരുന്നു. റോബിൻ പറഞ്ഞു. ഇഷ്ടമാണോ അല്ലയോ എന്ന് പറയാൻ വേണ്ടി മാത്രം ദിൽഷ ഒരുപാട് സമയം ചോദിച്ചിരുന്നുവെന്നും അത്രയും നാൾ വെയിറ്റ് ചെയ്തിട്ട് നിരാശപ്പെടാൻ കഴിയാത്തത് കൊണ്ടാണ് ദിൽഷയോടുള്ള പ്രണയം ഉപേക്ഷിച്ചതെന്ന് മുമ്പൊരിക്കൽ റോബിൻ പറഞ്ഞിട്ടുണ്ട്.

ബി​ഗ് ബോസിൽ വെച്ച് അത്രയേറെ അടുത്ത സുഹൃത്തുക്കളായിരുന്നു റോബിനും ദിൽഷയും. ഇരുവരും പുറത്ത് ഇറങ്ങി കഴിയുമ്പോൾ വിവാഹിതരാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ നടന്നത് മറ്റൊന്നായിരുന്നു. ഇരുവരും ഇപ്പോൾ സൗഹൃദം പോലും വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top