Malayalam
ബിഗ് ബോസിന് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാം ഞാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചിരുന്നു, ഇനി പൊതുസ്ഥലത്ത് പോയി അലറി വിളിക്കില്ല; റോബിന്‍ രാധാകൃഷ്ണന്‍
ബിഗ് ബോസിന് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാം ഞാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചിരുന്നു, ഇനി പൊതുസ്ഥലത്ത് പോയി അലറി വിളിക്കില്ല; റോബിന്‍ രാധാകൃഷ്ണന്‍
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ എത്തി ആദ്യം മുതല്‍ ജന ശ്രദ്ധനേടിയ റോബിന് വന്‍ ആരാധകവൃന്ദത്തെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഏവരും സീസണിലെ വിജയി ആകുമെന്ന് വിധിയെഴുതിയെങ്കിലും സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന ആരോപണത്താല്‍ പുറത്തുപോകേണ്ടി വന്നു. ഷോയ്ക്ക് ശേഷമാണ് റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം നടക്കുന്നത്.
റോബിനെ ഇന്റര്‍വ്യു എടുക്കാന്‍ എത്തിയ ആരതി പൊടിയുമായി റോബിന്‍ പ്രണയത്തില്‍ ആകുക ആയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് റോബിന്‍ താരമാകുന്നത്. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല റോബിന്‍. എന്നാല്‍ ബിഗ് ബോസിലൂടെ റോബിന്‍ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും റോബിന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആരതിയും റോബിനും വേര്‍പിരിഞ്ഞുവെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ആരോപണങ്ങളെല്ലാം കാറ്റില്‍ പറത്തി പുതിയ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ് താരം. മാത്രമല്ല ആരതിയും റോബിനൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവിടേക്ക് വരാന്‍ രാവിലെ ആറുമണിയ്ക്ക് മുന്‍പ് റെഡിയായി തന്റെ അടുത്ത് വന്ന ആളാണ് ആരതിയെന്നും തനിക്ക് വേണ്ടി അത്രത്തോളം എഫേര്‍ട്ട് അവള്‍ ഇടുന്നുണ്ടെന്നും റോബിന്‍ പറയുന്നു.
ആരതി വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റിയാണ് ആദ്യ ചോദ്യം. ‘ബിഗ് ബോസിന് മുന്‍പ് പല പരിപാടികളിലും പങ്കെടുത്തിട്ടുള്ള ആളാണ് ഞാന്‍. ആ സമയത്ത് അലറി സംസാരിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. എന്നോട് ആരതി ആവശ്യപ്പെട്ടതും പതിയെ സംസാരിക്കാനാണ്. ചേട്ടാ ആലോചിച്ചിട്ട് മാത്രം സംസാരിക്കൂ എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.
അതുപോലെ ബിഗ് ബോസിന് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാം ഞാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി എന്നെപ്പറ്റി വിവാദങ്ങള്‍ ഒന്നുമില്ല. അതിന് കാരണം അഭിമുഖങ്ങളില്‍ ഞാന്‍ കാര്യമായ കണ്ടന്റ് ഒന്നും കൊടുക്കാത്തത് കൊണ്ടാണ്. ഇനി പൊതുസ്ഥലത്ത് പോയി അലറി വിളിക്കത്തില്ലെന്നും ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ നല്ലൊരു വ്യക്തിയായി നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊക്കെ കാരണം പൊടിയാണെന്നും റോബിന്‍ പറയുന്നു.
ആരതിയെ ‘മിസിസ് റോബിന്‍’ എന്ന് വിശേഷിപ്പിച്ചതിനെതിരെയും താരം സംസാരിച്ചു. അവളെ ആരതി പൊടി എന്ന് പറഞ്ഞാല്‍ മതി. മിസ്സിസ് റോബിന്‍ അല്ല. ഞാന്‍ വരുന്നതിനു മുന്‍പേ സിനിമകളില്‍ അഭിനയിക്കുകയും ബിസിനസ് ഒക്കെ ചെയ്ത് നിന്നിട്ടുള്ള ആളാണ്. അവളെ റോബിന്റെ പേര് പറഞ്ഞ് വിശേഷിപ്പിക്കേണ്ടതില്ലെന്നും അവള്‍ മിസ് ആരതി പൊടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇരുവരും പിരിഞ്ഞുവെന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ പ്രചരണം. റോബിന് മറ്റ് ചില പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നു, ആരതിയുടെ സുഹൃത്തിനോടും ഇഷ്ടമാണെന്നു പറഞ്ഞുവെന്നും ഇക്കാര്യം അറിഞ്ഞതോടെ ആരതി വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രചരണം.
എന്നാല്‍ വാര്‍ത്തകളോടൊന്നും ആരതിയും റോബിനും പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോബിനും ആരതിയും ബ്രേക്കപ്പ് ആയെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. മുമ്പ് പല വിവാദങ്ങള്‍ ഉണ്ടായപ്പോഴും പരസ്പരം താങ്ങായി നിന്നവര്‍ പിരിഞ്ഞുവെന്നത് അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.
വിവാഹനിശ്ചയത്തിന് പിന്നാലെ, തങ്ങള്‍ ഒന്നിക്കാന്‍ പോകുകയാണ് റോബിനും ആരതി പൊടിയും അറിയിച്ചു. വിവാഹ തിയതി പുറത്തുവിട്ടാണ് താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 26നാണ് ആരതി പൊടി, റോബിന്‍ രാധാകൃഷണന്‍ വിവാഹം നടക്കാന്‍ പോകുന്നത്. ‘ഞങ്ങളുടെ വിവാഹ തിയതി നിങ്ങളോട് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. 26/06/2024 ബുധനാഴ്ച ആണ് ആ തിയതി. എല്ലാവരുടെയും അനുഗ്രഹം ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടാകണം. എല്ലാവരോടും ഒരുപാട് നന്ദി’, എന്നാണ് ഇരുവരും പറഞ്ഞിരുന്നത്.
