Connect with us

പൊതുപരിപാടിയിൽ ആദ്യമായി ഒന്നിച്ചെത്തി റോബിനും ബ്ലെസ്‌ലിയും, ദിൽഷയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം! ഞെട്ടിച്ച മറുപടി ഇതാ..ബ്ലെസ്‌ലിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് റോബിൻ

TV Shows

പൊതുപരിപാടിയിൽ ആദ്യമായി ഒന്നിച്ചെത്തി റോബിനും ബ്ലെസ്‌ലിയും, ദിൽഷയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം! ഞെട്ടിച്ച മറുപടി ഇതാ..ബ്ലെസ്‌ലിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് റോബിൻ

പൊതുപരിപാടിയിൽ ആദ്യമായി ഒന്നിച്ചെത്തി റോബിനും ബ്ലെസ്‌ലിയും, ദിൽഷയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം! ഞെട്ടിച്ച മറുപടി ഇതാ..ബ്ലെസ്‌ലിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് റോബിൻ

ഇത്തവണത്തെ ബിഗ് ബോസ്സ് ഷോയിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ രണ്ട് മത്സരാർത്ഥികളാണ് റോബിനും ബ്ലെസ്‌ലിയും. ഇരുവരുടേയും സൗഹൃദവും ഏറെ ചർച്ചയായിരുന്നു. എന്നാൽ ആ സൗഹൃദത്തിന് അധികകാലും ആയുസ്സ് ഉണ്ടായിരുന്നില്ല.

റോബിൻ എഴുപതാം ദിവസമാണ് ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയത്. തങ്ങളുടെ മനസ്സിലെ വിന്നർ റോബിനാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഏറ്റവും കൂടുതൽ ആരാധകരെ കുറഞ്ഞ ദിവസത്തിൽ നേടിയത് റോബിനായിരുന്നു.

ഫിനാലെയോടനുബന്ധിച്ച് ബിഗ് ബോസ് വീടിനുള്ളിലേക്ക് എത്തിയ റോബിനും ബ്ലെസ്‌ലിയും തമ്മിൽ അത്ര സ്വര ചേർച്ച ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങളുമുണ്ടായി. ബ്ലെസ്‌ലിയ്ക്കെതിരെ കനത്ത ആരോപണങ്ങളുമായി റോബിൻ രംഗത്തെത്തുകയും ചെയ്തു. പിന്നീ‍ട് ഇരുവരുടേയും ഫാൻസുകാർ തമ്മിൽ വലിയ രീതിയിൽ വാക്കേറ്റവുമുണ്ടായി. ഇതിന് ശേഷം റോബിൻ ബ്ലെസ്‍‌ലിയുടെ വീട്ടിലെത്തി പ്രശ്നങ്ങളെല്ലാം പരിഹരിച്ചിരുന്നു. ഇതോടെ ആരാധകർ തമ്മിലുള്ള പ്രശ്നങ്ങളും തീർന്നു.

ഇപ്പോൾ ഒരു പൊതുപരിപാടിയ്ക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ് റോബിനും ബ്ലെസ്‌ലിയും. നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ എത്രയും പെട്ടെന്ന് സോൾവാക്കണമെന്നായിരുന്നു. കാരണം നമ്മളെ സ്നേഹിക്കുന്നവർക്കും പിന്തുണയ്ക്കുന്നവർക്കുമെല്ലാം വിഷമം ആണല്ലോ എന്ന് ബ്ലെസ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

ആകെയുള്ളത് ഒരു ചെറിയ ജീവിതമാണ് അതിൽ അബദ്ധങ്ങൾ പറ്റും, തെറ്റുകളും പറ്റും അതൊക്കെ ആവർത്തിക്കാതിരിക്കുക, പരിഹരിക്കുക എന്നേയുള്ളൂ എന്ന് റോബിൻ പറയുന്നു. ഞാൻ റോബിന്റെ അമ്മയേയും അച്ഛനേയുമൊക്കെ വിളിച്ചു സംസാരിച്ചു. വെറുതേ എന്തിനാണ് വിഷമങ്ങളൊക്കെ വച്ചോണ്ടിരിക്കുന്നതെന്ന് ബ്ലെസ്‌ലി. ദിൽഷയുമായിട്ടുള്ള പ്രശ്നം റോബിനോട് ചോദിക്ക്, ഞാനുമായി ഒരു പ്രശ്നവുമില്ലെന്ന് ബ്ലെസ്‌ലി പറഞ്ഞു. ഞാനും ബ്ലെസ്‌ലിയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് റോബിനും പറഞ്ഞു. എന്തായാലും ഇരുവരേയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

തുടക്കം മുതൽ വീട്ടിൽ പലരും തളർത്താൻ നോക്കിയ രണ്ട് മത്സരാർഥികളായിരുന്നു റോബിനും ബ്ലെസ്ലിയും. ഏറ്റവും കൂടുതൽ പേഴ്സൺ അറ്റാക്ക്, നോമിനേഷൻ, വിവാദങ്ങൾ എന്നിവ ഇവർക്ക് നേരെയാണ് ഉണ്ടായത്. പലപ്പോഴും റോബിന് പ്രശ്നമുണ്ടായപ്പോൾ ബ്ലെസ്ലിയും ബ്ലെസ്ലിക്ക് പ്രശ്നമുണ്ടായപ്പോൾ റോബിനും ഒരുമിച്ച് നിന്ന് തുണയായിരുന്നു.

റോബിൻ എഴുപതാം ദിവസം റിയാസുമായുള്ള വഴക്കിനെ തുടർന്ന് പുറത്തായപ്പോൾ നിങ്ങളൊരു നല്ല മത്സരാർഥിയായിരുന്നുവെന്ന് പറഞ്ഞ് കൈയ്യടിച്ച് റോബിനെ യാത്രയാക്കിയത് ബ്ലെസ്ലി മാത്രമായിരുന്നു. ശേഷം റോബിന്റെ ഭാഗത്തെ ന്യായം എത്രത്തോളമാണെന്ന് മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കാൻ വേണ്ടിയും ബ്ലെസ്ലി ദിൽഷയ്ക്കൊപ്പം നിന്ന് സഹമത്സരാർഥികളോട് പൊരുതിയിരുന്നു.

പലവിധ പ്രശ്നങ്ങളുണ്ടായപ്പോഴും ബ്ലെസ്ലി റോബിനെ കുറിച്ച് ഒരു വാക്ക് പോലും മോശമായി സമൂഹമാധ്യമങ്ങളിലോ അഭിമുഖങ്ങളിലോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. അതെല്ലാം ബിഗ് ബോസ് ഹൗസിനുള്ളിൽ ഉപേക്ഷിച്ചാണ് താൻ പുറത്തേക്ക് വന്നത് എന്നാണ് ബ്ലെസ്ലി അഭിമുഖങ്ങളിലെല്ലാം പറഞ്ഞിരുന്നത്. അന്നും ഇന്നും ബ്ലെസ്ലി സഹോദരനാണെന്നാണ് റോബിൻ പറയാറുണ്ടായിരുന്നത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top