Actor
കോടികൾ മുടക്കി ആരതി-റോബിൻ വിവാഹം; ഓടിയെത്തി ആ നടിമോഹൻലാൽ കയ്യൊഴിഞ്ഞു; ബിഗ് ബോസ് താരങ്ങൾ ചെയ്തത്? കണ്ണുനിറഞ്ഞ് റോബിൻ
കോടികൾ മുടക്കി ആരതി-റോബിൻ വിവാഹം; ഓടിയെത്തി ആ നടിമോഹൻലാൽ കയ്യൊഴിഞ്ഞു; ബിഗ് ബോസ് താരങ്ങൾ ചെയ്തത്? കണ്ണുനിറഞ്ഞ് റോബിൻ
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.
സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിരിക്കുകയാണ് രണ്ടാളും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ആദ്യം മുതലേ ഉള്ള ആഗ്രഹമായിരുന്നു വിവാഹം ഗുരുവായൂരിൽ വേണമെന്നത്, അത് ഇന്ന് സാധിച്ചു. അതിരാവിലെയാണ് ഞങ്ങൾ വന്നത്, എന്നിട്ടും ആളുകൾ എത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ ചർച്ചയാകുന്നത് റോബിന്റെ വിവാഹത്തിന് ബിഗ് ബോസ് താരങ്ങളുടെ അസാന്നിധ്യമാണ്. റോബിൻ മത്സരിച്ച നാലാമത്തെ സീസണിൽ വൻ താരനിര തന്നെയാണ് അണിനിരന്നെങ്കിലും ഒരാളൊഴികെ മറ്റാരും റോബിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തിയിരുന്നില്ല.
ഗുരുവായൂരിൽ റോബിനെയും ആരതിയെയും കണ്ട് അനുഗ്രഹിക്കാൻ എത്തിയത് ബിഗ് ബോസ് നാലാം സീസണിൽ റോബിനൊപ്പം മത്സരിച്ച സിനിമാ-സീരിയൽ താരമായിരുന്ന ലക്ഷ്‌മി പ്രിയ മാത്രമാണ്.
അതേസമയം റിയാസ് സലിം, ദിൽഷ പ്രസന്നൻ, ബ്ലെസ് ലീ, ധന്യ, സൂരജ്, സുചിത്ര, നിമിഷ, ശാലിനി തുടങ്ങിയ വൻ താരനിര ഉണ്ടായിരുന്നിട്ടും ഒരാൾ പോലും കല്യാണത്തിന് വന്നിരുന്നിലില്ലെന്ന് ചിലർ എടുത്തു പറയുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ചോദ്യമുയർന്നു. ബിഗ് ബോസ് താരങ്ങൾ എല്ലാവരും ചേർന്ന് റോബിനെ ഒറ്റപ്പെടുത്തുകയാണോ എന്നതാണ് ആരാധകർ ചോദിക്കുന്നത്. മാത്രമല്ല നേരത്തെ ലാലേട്ടനെ ക്ഷണിക്കുമെന്ന് റോബിൻ പറഞ്ഞിരുന്നെങ്കിലും അദ്ദേഹവും കല്യാണവുമായി ബന്ധപ്പെട്ട ഒരു ആഘോഷങ്ങളിലും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതും ആരാധകർ എടുത്തു പറയുന്നുണ്ട്.
എന്നാൽ റോബിന്റെ ജനപ്രീതിയാണ് ഈ അവഗണനകൾക്ക് കാരണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു.
