Malayalam Breaking News
എന്നെ ഇങ്ങനെ കോപ്പി അടിക്കണമായിരുന്നോ ? അതും പരീക്ഷ ടൈമിൽ – പാർവതിയോടു മാത്തുക്കുട്ടി
എന്നെ ഇങ്ങനെ കോപ്പി അടിക്കണമായിരുന്നോ ? അതും പരീക്ഷ ടൈമിൽ – പാർവതിയോടു മാത്തുക്കുട്ടി
ഏറെ കാലം സോഷ്യൽ മീഡിയയിൽ സജീവമാകാതെ ഇരുന്ന പാർവതി ഇപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റ് വഴി വീണ്ടും സോഷ്യൽ മീഡിയ രംഗത്ത് സജീവ സാന്നിധ്യമായിരിക്കുകയാണ് .ടിയുടെ തിരിച്ചുവരവിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയത്. കഴിഞ്ഞ ദിവസം പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം വൈറലായിരുന്നു.ഈ ചിത്രത്തിനോടാണ് ആർ ജെ മാത്തുക്കുട്ടി പ്രതികരിച്ചതും .
പാർവതി തന്റെ പുതിയ സിനിമയുടെ റിലീസിങ്ങിനോടനുബന്ധിച്ച് കൂടിയായിരുന്നു പാര്‍വതി സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയത്. അതിന്റെ ഭാഗമായി പങ്കെടുത്ത ചടങ്ങില്‍ പാര്‍വതി ധരിച്ച ഡ്രസ് ശ്രദ്ധേയമായിരുന്നു. രണ്ടു നിറങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ഒരു വസ്ത്രം ധരിച്ചായിരുന്നു പാര്‍വതി എത്തിയിരുന്നത്. ഒരു ഭാഗം റോസും ഒരു ഭാഗം പച്ചയുമായിട്ടുളള ഡ്രസായിരുന്നു പാര്‍വതി ധരിച്ചിരുന്നത്. തന്റെ പുതിയ ഡ്രസിംഗ് പങ്കുവെച്ച പാര്‍വതിക്ക് പക്ഷേ കിടിലന്‍ മറുപടിയാണ് ആര് ജെ മാത്തുക്കുട്ടി നല്‍കിയത്.
മാത്തുവും സുഹൃത്ത് രാജ് കലേഷും ഇരു കളറിലെ വേഷമിട്ട് നില്ക്കുന്ന ഒരു ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം എന്നാലും ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ എന്നുള്ള ഹാസ്യം നിറഞ്ഞ ഡയലോഗും മാത്തുക്കുട്ടി കൂട്ടിച്ചേർത്തിട്ടുണ്ട് .
rj mathukkutty about parvathi,s instgram post
