Actor
‘അടിച്ചു കേറി വാ’….’ദുബായ് ജോസി’ന് യുഎഇ ഗോള്‍ഡന്‍ വിസ
‘അടിച്ചു കേറി വാ’….’ദുബായ് ജോസി’ന് യുഎഇ ഗോള്‍ഡന്‍ വിസ
മലയാളികളുടെ പ്രിയനടന്‍ റിയാസ് ഖാന് യുഎഇ ഗോള്‍ഡന്‍ വിസ. പത്ത് വർഷ ഗോൾഡൻ വിസയാണ് ലഭിച്ചിരിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് റിയാസ് ഖാൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി. നിരവധി ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത് ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നായിരുന്നു.
അതേസമയം കുറച്ച് നാളുകള്‍ക്ക് മുന്പ് റിയാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2004 ല്‍ പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തില്‍ റിയാസ് ഖാന്‍ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രത്തെയായിരുന്നു വീണ്ടും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്.
ഇതിലെ റിയാസ് ഖാന്റെ കഥാപാത്രം എപ്പോഴും പറയുന്ന അടിച്ച് കേറി വാ എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാണ്. അന്ന് ചിത്രത്തില്‍ വലിയ ശ്രദ്ധ ലഭിക്കാതെ പോയ ഡയലോഗാണ് ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലായത്.
പിന്നാലെ അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് റിയാസ് ഖാനും രംഗത്തെത്തിയിരുന്നു. അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാള്‍ ആരാണെന്ന് അറിയണം.
അയാളെ കാണണം, ഫോട്ടോ എടുക്കണം. ഒരു ലഞ്ചോ ഡിന്നറോ ഒപ്പം കഴിക്കണം, എന്നാണ് റിയാസ് ഖാന്‍ പറഞ്ഞിരിക്കുന്നത്. തനിക്കയാളോട് നന്ദി പറയണം എന്നും അതുകൊണ്ട് സത്യസന്ധമായി ആളെ കണ്ടെത്താന്‍ സഹായിക്കണം എന്നുമാണ് റിയാസ് ഖാന്‍ പറഞ്ഞിരുന്നത്.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സുഖം സുഖകരം’ എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാൻ സിനിമാ ലോകത്തേയ്ക്ക് എത്തപ്പെടുന്നത്. പിന്നീട് മോഹൻലാൽ നായകനായി എത്തിയ ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ വില്ലനായി എത്തിയും നടന്‍ മലയാളികളെ ഞെട്ടിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ബോളിവുഡ് ലുക്കുള്ള വില്ലനെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
തുടക്കത്തില്‍ പലര്‍ക്കും റിയാസ്‍ ഖാന്‍ മലയാളിയാണെന്ന് അറിയില്ലായിരുന്നു. ആമിർ ഖാൻ നായകനായ ഗജനി എന്ന ഹിന്ദി ചിത്രത്തിലും റിയാസ് ഖാൻ അഭിനയിക്കുകയുണ്ടായി. അതേസമയം, മജോ സി മാത്യു സംവിധാനം ചെയുന്ന ‘ഷാഡോ മാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം.
