Malayalam Breaking News
അക്കാര്യത്തിൽ എനിക്ക് ഒരു വീഴ്ച പറ്റി ; അങ്ങനെ സിനിമയും ലഭിച്ചില്ല – റിയാസ്
അക്കാര്യത്തിൽ എനിക്ക് ഒരു വീഴ്ച പറ്റി ; അങ്ങനെ സിനിമയും ലഭിച്ചില്ല – റിയാസ്
By
ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം നടൻ റിയാസ് ആകാശ ഗംഗ 2 വിലൂടെ കടന്നു വരികയാണ് . ആകാശ ഗംഗയിൽ അഭിനയിച്ച റിയാസ് പിന്നെ സിനിമയിൽ എത്തുന്നത് ഇപ്പോൾ ആണ്. ഈ നീണ്ട ഇടവേളയ്ക്കു പിന്നിലെ രഹസ്യം പങ്കു വെക്കുകയാണ് റിയാസ്.
ആകാശഗംഗ സൂപ്പര്‍ഹിറ്റായി. എന്നെപ്പോലൊരാള്‍ക്ക് സ്വപ്നം കാണുന്നതിലും അപ്പുറമായിരുന്നു അത്. എന്നാല്‍ ഒരു നടന് എന്ന നിലയിലുള്ള മാര്‍ക്കറ്റിങ് സ്ട്രാറ്റജി എനിക്ക് അറിയില്ലായിരുന്നു. അതില്‍ എനിക്കൊരു വീഴ്ച വന്നു. ആകാശഗംഗയ്ക്ക് ശേഷം ഞാന്‍ ഒരുപാട് സംവിധായകരെ സമീപിച്ചിട്ടുണ്ട്. അവരത് ഓര്‍ക്കുന്നുണ്ടാവില്ല. അതിനിടെ ഞാന്‍ എടുത്തുചാടി ചെയ്ത ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്‍ പരാജയമായി മാറി. അങ്ങനെ ഒരുപാട് കാലം പോയി. വിവാഹത്തിനുശേഷം ഞാന്‍ ജീവിതമാര്‍ഗത്തിനായി ബിസിനസ്സിലേക്ക് തിരിഞ്ഞു.
ആകാശഗംഗയുടെ രണ്ടാംഭാഗം വരുമെന്നും അതില്‍ എനിക്ക് അവസരം ലഭിക്കുമെന്നും ഞാന്‍ സ്വപ്നത്തില്‍ പോലു കരുതിയില്ല. വിനയന് ചേട്ടനെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും ഒരിക്കല്‍ പോലും ചാന്‍സ് ചോദിച്ചിട്ടില്ല. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എന്തെങ്കിലും അവസരമുണ്ടെങ്കില്‍ അദ്ദേഹം വിളിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. രണ്ട് മാസം മുന്‍പാണ് വിനയന് ചേട്ടന് വിളിച്ച് ആകാശഗംഗയുടെ കാര്യം പറയുന്നത്. ഞാന്‍ ഞെട്ടിപ്പോയി. അതൊരു വലിയ ഭാഗ്യമാണ്. ദൈവാനുഗ്രഹമാണ്- റിയാസ് പറഞ്ഞു.
1999 ലാണ് ആകാശഗംഗയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. ദിവ്യാ ഉണ്ണിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയത്. സുകുമാരി, കൊച്ചിന് ഹനീഫ, ജഗദീഷ്, മുകേഷ്, ഇന്നസെന്റ്, കലാഭവന്‍ മണി, കല്‍പ്പന, മധുപാല്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു.
ആകാശഗംഗ 2 ന്റെ സ്വിച്ച് ഓണ്‍ കര്‍മം വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ വച്ച് കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗം ചിത്രീകരിച്ചതും ഒളപ്പമണ്ണ മനയില്‍ വച്ചായിരുന്നു.
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്.
riyaz about akashaganga
