Connect with us

പ്രോബ്ലം വരുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന വ്യക്തിയായിരുന്നു ;ഇപ്പോൾ മാറ്റം വന്നു ; റിനോഷ്

TV Shows

പ്രോബ്ലം വരുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന വ്യക്തിയായിരുന്നു ;ഇപ്പോൾ മാറ്റം വന്നു ; റിനോഷ്

പ്രോബ്ലം വരുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന വ്യക്തിയായിരുന്നു ;ഇപ്പോൾ മാറ്റം വന്നു ; റിനോഷ്

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്.. ബിഗ് ബോസ് എന്ത് മാറ്റങ്ങളാണ് സ്വന്തം ജീവിതത്തില്‍ വരുത്തിയത് എന്നായിരുന്നു വാരാന്ത്യ എപ്പിസോഡില്‍ അവതാരകൻ മോഹൻലാല്‍ ആദ്യം ചോദിച്ചത്. ഓരോരുത്തരും അവരവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ വിശദീകരിച്ചു. അഭിപ്രായങ്ങള്‍ വ്യക്തമായി പറയുന്ന ആളായി താൻ മാറിയെന്നായിരുന്നു റിനോഷിന്റെ പ്രതികരണം.

ലാലേട്ടാ എനിക്ക് അധികം വന്ന മാറ്റം ഞാൻ പുറത്ത് അധികം പ്രോബ്ലം വരുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന വ്യക്തിയാണ് എന്ന് വ്യക്തമാക്കിയായിരുന്നു റിനോഷ് ബിഗ് ബോസ് വരുത്തിയ മാറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്. പക്ഷേ നമ്മള്‍ ഇവിടെ ഇടപെടണം. നമ്മുടെ അഭിപ്രായങ്ങള്‍ വളരെ സ്‍ട്രോംഗോടെ പറയേണ്ട സാഹചര്യവുമുണ്ട്. അങ്ങനെ ഞാൻ പറയുന്നത് സ്‍ട്രോംഗ് ഹ്യൂമൻബീയിംഗ് ആക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്, അത് ഞാൻ വളരെ വാല്യു ചെയ്യുന്നുവെന്നും റിനോഷ് പറഞ്ഞു.

ദേഷ്യമൊക്കെ വളരെ എക്സ്പ്രസീവായിട്ട് ചെയ്യുന്ന ആളാണ് എന്നായിരുന്നു നാദിറയുടെ മറുപടി. ഇപ്പോള്‍ കണ്‍ട്രോള്‍ഡാണ്. കൃത്യമായി ഞാൻ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. ഭാഷ കൃത്യമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ കുറച്ച് കണ്‍ട്രോള്‍ഡായ ജീവിത രീതിയിലേക്ക് എത്തി എന്നാണ് എന്റെ വിശ്വാസമെന്നും നാദിറ പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 അമ്പത് ദിവസം പിന്നിട്ടത് മത്സരാര്‍ഥികള്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്‍തു. ബിഗ് ബോസ് മത്സരാര്‍ഥികള്‍ ഇത്തവണ ആദ്യം മോഹൻലാലിന് കേക്ക് നല്‍കാനും ശ്രമിച്ചു. തനിക്ക് കിട്ടിയതുപോലെയാണ് എല്ലാവരും കഴിക്കൂവെന്ന് മോഹൻലാല്‍ മത്സരാര്‍ഥികളോട് ആവശ്യപ്പെട്ടു. വളരെ ആഘോഷപൂര്‍വമായ അന്തരീക്ഷത്തിന് ഒടുവില്‍ ഹൗസില്‍ നിന്ന് അഞ്‍ജൂസ് പുറത്തായതായും പ്രഖ്യാപിക്കപ്പെട്ടു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top