Social Media
20 വർഷം മുൻപുള്ള ഈ ഫോട്ടോ തപ്പി എടുത്ത ആൾക്ക് ഉമ്മ; പഴയ കാല ഫോട്ടോ പങ്കുവെച്ച് റിമി ടോമി
20 വർഷം മുൻപുള്ള ഈ ഫോട്ടോ തപ്പി എടുത്ത ആൾക്ക് ഉമ്മ; പഴയ കാല ഫോട്ടോ പങ്കുവെച്ച് റിമി ടോമി
Published on
പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായി മാറിയിരിയ്ക്കുന്നത് . ഇപ്പോഴിതാ ഗായികയും നടിയുമായ റിമി ടോമി പങ്കുവെച്ച ഒരു പഴയകാല ചിത്രം ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരികള്‍ക്കൊപ്പം കുഞ്ചാക്കോ ബോബനില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്ന ചിത്രമാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്.
20 വർഷം മുൻപുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആൾക്ക് ഉമ്മ. ‘നിറം’ സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമിൽ ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ. ഈ ഫോട്ടോ അന്ന് പത്രത്തിൽ വന്നപ്പോൾ പാല അൽഫോൺസ് കോളേജിൽ ഒന്നൂടെ സ്റ്റാർ ആയി മാറി ഞാൻ. ഇന്നലെ ചാക്കോച്ചൻ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച് തന്നതും,” റിമി ടോമി പറയുന്നു.
rimy tomy
Continue Reading
You may also like...
Related Topics:Rimi Tomy
