Social Media
എല്ലാ കുത്തിപ്പൊക്കൽ ടീംസിനും; പഴയ കാല ചിത്രവുമായി നടൻ രമേശ് പിഷാരടി
എല്ലാ കുത്തിപ്പൊക്കൽ ടീംസിനും; പഴയ കാല ചിത്രവുമായി നടൻ രമേശ് പിഷാരടി
Published on
കൊറോണ കാലത്ത് കൂട്ടുകാരുടെ പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്നതാണ് മിക്കവരുടേയും ഹോബി.
ഇപ്പോൾ ഇതാ സ്വന്തം ചിത്രം കുത്തി പൊക്കി നടൻ രമേശ് പിഷാരടി
കഴിഞ്ഞദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ തന്നെ ഒരു പഴയകാല ചിത്രം പോസ്റ്റ് ചെയ്തു. കാലുകള്‍ ഇരുവശത്തേക്കും നീട്ടി വച്ചാണ് ചിത്രത്തിൽ അദ്ദേഹം ഇരിക്കുന്നത്. ‘ചിരിക്കുന്നതിന്റെ അർഥം എപ്പോഴും നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് മാത്രമായിക്കൊള്ളണമെന്നില്ല, ചിലപ്പോൾ നിങ്ങൾ ശക്തരാണ് എന്നാകാ’മെന്ന അടിക്കുറിപ്പാണ് നൽകിയത്
എല്ലാ കുത്തിപ്പൊക്കലുകാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് ചിത്രം പങ്കുവെച്ചത്. പഴയ കാല ഫോട്ടോ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു
ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. കരാട്ടെ ആയിരുന്നല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.
ramesh pisharody
Continue Reading
You may also like...
Related Topics:Ramesh Pisharody