Connect with us

എന്താണ് റിമിക്ക് പറ്റിയത്, ഇങ്ങനെ സങ്കടപ്പെട്ട് കാണാറില്ലല്ലോ;റിമി ടോമിയോട് ആരാധകർ

Movies

എന്താണ് റിമിക്ക് പറ്റിയത്, ഇങ്ങനെ സങ്കടപ്പെട്ട് കാണാറില്ലല്ലോ;റിമി ടോമിയോട് ആരാധകർ

എന്താണ് റിമിക്ക് പറ്റിയത്, ഇങ്ങനെ സങ്കടപ്പെട്ട് കാണാറില്ലല്ലോ;റിമി ടോമിയോട് ആരാധകർ

അവതാരക, നടി, വ്ളോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഗായിക റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്.

മഴവിൽ മനോരമയിൽ ചെയ്ത ഒന്നും ഒന്നും മൂന്ന് എന്ന ഷോ വൻ ഹിറ്റായി. റിമയുടെ എല്ലാ ഷോകളിലും തമാശകൾ നിറഞ്ഞ് നിന്നു. മഴവിൽ‌ മനോരമയിലെ തന്നെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലും റിമി അവതാരകയായെത്തി. മഴവിൽ മനോരമയിൽ കിടിലം എന്ന ഷോയിലാണ് റിമിയിപ്പോൾ അവതാരകയായെത്തുന്നത്. ഇക്കാലളവിനിടെ റിമിയുടെ സ്റ്റെെലിലും വലിയ മാറ്റം വന്നു. പഴയ റിമിയിൽ നിന്നും വൻ മേക്കോവറുണ്ടായി.

ആരോ​ഗ്യത്തിന് വലിയ ശ്രദ്ധ ഇന്ന് റിമി നൽകുന്നു. വണ്ണം കുറച്ച് സുന്ദരിയായാണ് റിമിയെ ഇന്ന് കാണാറുള്ളത്. ജിമ്മിൽ പോയിൽ വർക്കൗട്ട് ചെയ്യുന്ന താരത്തിന് പ്രത്യേക ഡയറ്റിം​ഗുമുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ഈ വിശേഷങ്ങളും റിമി പങ്കുവെക്കാറുണ്ട്.39ാം വയസ്സിലും സിം​ഗിളായി ജീവിക്കുകയാണ് റിമി. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ താരം പിന്നീടൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. പൊതുവെ തുറന്ന പ്രകൃതക്കാരിയാണെങ്കിലും തന്റെ തകർന്ന വിവാഹ ബന്ധത്തെക്കുറിച്ച് ഒരിടത്തും റിമി സംസാരിച്ചിട്ടില്ലെന്നത് വാസ്തവമാണ്. അമ്മയ്ക്കും സഹോദരങ്ങൾക്കും ഇവരുടെ മക്കൾക്കുമൊപ്പം റിമി തന്റെ ജീവിതം നയിക്കുന്നു.ഇപ്പോഴിതാ റിമി ടോമി പങ്കുവെച്ച ഒരു റീൽ വീഡിയോയാണ് ജനശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ദുഃഖിതയായ റിമിയെയാണ് വീഡിയോയിൽ കാണാനാവുന്നത്. ദുഃഖ മയമുള്ള ഒരു ബിജിഎമ്മും. ‘എന്താണ് റിമിക്ക് പറ്റിയത്, ഇങ്ങനെ സങ്കടപ്പെട്ട് കാണാറില്ലല്ലോ എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഭൂരിഭാ​ഗം കമന്റുകളും. വിഷമം എന്താണെന്ന് അറിയില്ല. എന്തായാലും പെട്ടെന്ന് മാറട്ടേ. ദൈവം കൂടെയുണ്ട്’

‘എല്ലാവരെയും സന്തോഷിപ്പിക്കുന്ന റിമിയെ കാണാനാണിഷ്ടം, ഏറ്റവും സങ്കടമുള്ളവരാണ് തിളക്കത്തോടെ പുഞ്ചിരിക്കാറ്,’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.റിമിക്ക് കുറച്ച് കാലമായി മനസ്സിൽ നല്ല വിഷമം ഉണ്ട്, ഒറ്റയ്ക്കിരുന്ന കരയാറില്ലേ, ഞാൻ പറഞ്ഞത് സത്യമല്ലേ എന്നാണ് ഒരാളുടെ കമന്റ്.

കമന്റുകൾ കൂടിയതോടെ റിമി മറുപടിയുമായെത്തി. ഇത് കരഞ്ഞതല്ല. എയർപോർട്ടിൽ വെളുപ്പിന് ഇരുന്നപ്പോൾ എടുത്ത റീലാണ്. ഈ ബിജിഎം ഇഷ്ടപ്പെട്ടത് കൊണ്ട് റീൽ ഇട്ടു.മുഴുവൻ സമയവും ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന ഫേസ് കണ്ടത് കൊണ്ട് തോന്നിയതാ. നിങ്ങൾ കെയറിം​ഗോടെയുള്ള മെസേജുകൾക്ക് ഒരുപാട് നന്ദി എന്നാണ് റിമി ടോമി കമന്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും ഫോട്ടോകളും റിമി ടോമി പങ്കുവെക്കാറുണ്ട്.

2008 ലായിരുന്നു റിമി ടോമിയുടെ വിവാഹം. ബിസിനസ്കാരനായ റോയിസിനെയായിരുന്നു വിവാഹം കഴിച്ചത്. 2019 ൽ ഇരുവരും വേർപിരിഞ്ഞു. ഒന്നിച്ച് മുന്നോട്ട് പോവാൻ പറ്റാത്ത സാഹചര്യമായതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.വിവാഹ മോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമാെരു വിവാഹത്തെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്നും റിമി ടോമി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. അതേസമയം റോയ്സ് രണ്ടാമത് വിവാഹം കഴിച്ചു. സോഫ്റ്റ്വെയർ എൻജിനീയറായ സോണിയയെയാണ് റോയ്സ് വിവാഹം കഴിച്ചത്.

More in Movies

Trending