Malayalam
ഒരു ഗായകൻ അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു. അന്ന് അയാളുമായി റിമി വർഷങ്ങളോളം സഹകരിച്ചില്ല. കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി സൂക്ഷിച്ചിരുന്നില്ല; ആലപ്പി അഷ്റഫ്
ഒരു ഗായകൻ അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു. അന്ന് അയാളുമായി റിമി വർഷങ്ങളോളം സഹകരിച്ചില്ല. കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി സൂക്ഷിച്ചിരുന്നില്ല; ആലപ്പി അഷ്റഫ്
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.
മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമിയുടെ സിനിമ അരങ്ങേറ്റം. പിന്നീട് ഗായികക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 100 ഓളം പാട്ടുകൾ അവർ പാടിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമ രംഗത്ത് അവർക്ക് പല ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ആലപ്പി അഷ്റഫ് റിമി ടോമിയെ കുറിച്ച് സംസാരിച്ചത്.
സിനിമയുമായോ സംഗീതവുമായോ യാതൊരു പുലബന്ധവും ഇല്ലാത്ത പാലയിലെ സാധാരണ സംഗീത കുടുംബത്തിൽ നിന്നും സ്വന്തം വഴിവെട്ടി അത്യുന്നങ്ങളിൽ എത്തിയ ഗായികയാണ് റിമി ടോമി. കാണികളെ കൈയ്യിലെടുത്ത് കൈയ്യടി വാങ്ങാനുള്ള റിമിയുടെ കഴിവ് വേറെ തന്നെയാണ്. സ്റ്റേജ് ഷോകളുടെ വിജയത്തിനായി റിമി ടോമിയുടെ സാന്നിധ്യം ഒരു കാലത്ത് അനിവാര്യമായിരുന്നു.
ഏഷ്യാനെറ്റിന്റെ ഒരു ഷോയിൽ അതിഥിയായി വന്ന ഷാരൂഖ് ഖാൻ ആ ഷോയിൽ നൂറ് കണക്കിന് താര സുന്ദരിമാരുണ്ടായിട്ടും തന്റെ കെെക്കുമ്പിളിൽ കോരിയെടുത്തത് റിമി ടോമിയെയാണ്. റിമയെ കോരിയെടുത്ത് മുകളിലേക്ക് ഉയർത്തുമ്പോൾ ഉടൻ വന്നു സ്വതസിദ്ധമായ തമാശ നിറഞ്ഞ ഡയലോഗ്. റോയിസേ പൊയ്ക്കോ ഞാൻ വരുന്നില്ലെന്ന്. ആർപ്പുവിളികളോടെയാണ് ആ ഡയലോഗിനെ പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ഈ ഡയലോഗ് അറം പറ്റുമെന്ന് അന്ന് റിമി ഓർത്ത് കാണില്ല. റോയിസും റിമിയും ഇണപിരിയാത്ത സൂപ്പർ ജോഡികളായാണ് എല്ലാവരും കണ്ടത്.
സ്റ്റീഫൻ ദേവസ്യയുമായുള്ള ഒരു ടിവി ഷോയിൽ സ്റ്റീഫൻ ചോദിച്ച ചോദ്യങ്ങൾക്ക് റിമി നൽകിയ ഉത്തരങ്ങളിൽ നിന്നും ചില സൂചനകൾ നമുക്ക് ലഭിച്ചിരുന്നു. ദേഷ്യം വന്നാൽ വിളിക്കുന്ന പേര് എന്താണെന്ന ചോദ്യത്തിന് തെറിയെന്നും സ്നേഹം പ്രകടിപ്പിക്കാൻ റോയിസിന് അറിയില്ലെന്നും റിമി ടോമി വ്യക്തമാക്കുന്നുണ്ട്. അവരുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴവുകളെക്കുറിച്ച് അവരൊന്നും വ്യക്തമാക്കാത്തത് കൊണ്ട് ഞാനതിലേക്കൊന്നും കടക്കുന്നില്ല. ഡിവോഴ്സ് ഒരു തെറ്റും കുറ്റവുമല്ല. ആത്മാഭിമാനം അടിയറവ് വെക്കേണ്ട ഇടങ്ങളിൽ മരണത്തേക്കാൾ മനോഹരമാണത്. റിമി ഇപ്പോഴും അവിവാഹിതയായി കഴിയുകയാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
ലോകത്ത് മലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ റിമിയുടെ പരിപാടി നടത്താൻ ആളുകൾ മത്സരിച്ചിരുന്നു. സിംഗപ്പൂരിൽ മലയാളി അസോസിയേഷന് വേണ്ടി ഞാൻ കോർഡിനേറ്റ് ചെയ്ത ഒരുപരിപാടിയിൽ റിമി പങ്കെടുത്തിരുന്നു. റിമിയുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഹണിമൂൺ ട്രിപ്പ് കൂടിയായിരുന്നു അത്. ഈ പരിപാടിക്ക് ബുക്ക് ചെയ്യാൻ റിമിയുടെ വീട്ടിൽ പോയപ്പോഴാണ് അവരുടെ മാതാപിതാക്കളെ പരിചയപ്പെടുന്നത്.
റിമിയുടെ അമ്മയുടേയും അവരുടേയും സ്വഭാവം ഒരുപോലെയായിരുന്നു. റിമി ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയ പാട്ട് സൂപ്പർ ഹിറ്റായി. മീശമാധവൻ എന്ന സിനിമയ്ക്ക് വേണ്ടി ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനം റിമിയും ശങ്കർ മഹാദേവും കൂടിയാണ് ആലപിച്ചത്. അങ്ങനെ പിന്നണി ഗായികയായി തുടക്കം കുറിച്ച റിമി നൂറിലധികം ചിത്രങ്ങളിൽ പാടി. റിമിയുടെ ഉയർച്ചക്ക് പിന്നിൽ അവരുടെ കലാപരമായ കഴിവ് മാത്രമല്ല അവരുടെ സ്വഭാവം കൂടി ഒരു ഘടകമാണ് ആരെയും വിഷമിപ്പിക്കാതെയുള്ള നല്ല പെരുമാറ്റം നല്ല ഇടപെടൽ തമാശ കലർന്ന സംസാരവും മറ്റുള്ളവരോടുള്ള വിനയവും ഇതൊക്കെ റിമിയുടെ സവിശേഷതകളാണ്.
റിമിക്ക് കലാരംഗത്ത് ശത്രുക്കൾ കുറവാണ്. അഥവാ ശത്രുക്കൾ ഉണ്ടെങ്കിൽ തന്നെ സ്ക്രൂ അല്പം മുറുക്കാൻ ഉണ്ട് എന്ന് മാത്രമാണ് പറയുക. ചെറിയ പ്രശ്നത്തിൽ പോലും പെട്ടെന്ന് ഇമോഷണൽ ആകുന്ന ആളാണ് റിമി. ഒരിക്കൽ മദ്രാസിൽ എനിക്ക് വേണ്ടി അവർ പാടാൻ വന്നു. രഘുകുമാറായിരുന്നു സംവിധായകൻ. അദ്ദേഹം നിശ്ചയിച്ച ഗായികയെ മാറ്റിയാണ് ഞാൻ റിമിക്ക് അവസരം നൽകിയത്. പാട്ട് കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ കരയുന്ന റിമിയെ ആണ് കണ്ടത്. കാരണം ചോദിച്ചെങ്കിൽ മറുപടി നൽകിയില്ല.
തിരിച്ച് പോകാനുള്ള ഫ്ലൈറ്റിന്റെ സമയം ആയതിനാൽ പെട്ടെന്ന് യാത്ര പറഞ്ഞ് അവർ ഇറങ്ങി. അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് മ്യൂസിക് ഡയറക്ടർ അവരോട് ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെട്ടെന്ന്. അദ്ദേഹം പറഞ്ഞ ഗായികയെ കൊണ്ട് പാടിക്കാത്ത ദേഷ്യം റിമിയോട് തീർത്തതാണെന്ന് മനസിലായി. അതുപോലെ ഒരു റിയാലിറ്റി ഷോയിൽ ജഡ്ജിയായിരിക്കെ ഇതുപോലെ കരഞ്ഞിറങ്ങേണ്ടി വന്നിട്ടുണ്ട് റിമിയ്ക്ക്.
സീനിയർ ജഡ്ജിനൊപ്പം മാർക്കിട്ടപ്പോൾ അവർക്ക് ഹേർട്ടായതാണ്. അദ്ദേഹം റിമിയെ ആക്ഷേപിച്ചു. പിന്നീട് ഒരു ഗായകൻ അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു. അന്ന് അയാളുമായി റിമി വർഷങ്ങളോളം സഹകരിച്ചില്ല. കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി സൂക്ഷിച്ചിരുന്നില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
അടുത്തിടെ, ഒരു പരിപാടിയിൽ സംസാരിക്കവെ ഒരു പരിപാടിയിൽ സംസാരിക്കവെ, ചിങ്ങമാസം എന്ന ഗാനം, തന്നിലേക്ക് എത്തിചേർന്ന നിമിഷത്തെ കുറിച്ചും റിമി ടോമി പറഞ്ഞിരുന്നു. തനിക്ക് അന്ന് വിദ്യധരൻ മാസ്റ്റർ തന്ന രണ്ടായിരം രൂപയെ കുറിച്ചും റിമി ഷോയിലൂടെ പറയുന്നുണ്ട്. പത്താം ക്ലാസ് കഴിഞ്ഞശേഷം ഇങ്ങനെ ഗാനമേളയിൽ ഒക്കെ ഭാഗമാകുന്ന സമയം. സ്‌കൂളിൽ ഒക്കെ വെച്ചിട്ട് കലോത്സവങ്ങളിലും പള്ളിയിലെ കൊയറിലും ഒക്കെ പാടുന്ന കാലമാണ്.
ഗാനമേള പല സ്ഥലങ്ങളിലും ഒക്കെ നടത്തിയിരുന്നു ആ സമയത്ത്. ഒരിക്കൽ ഏലൂരിൽ ഈ ഗാനമേള വന്നു. അങ്ങനെ എന്തോ ഭാഗ്യത്തിന് നമ്മുടെ നാദിർഷാക്ക ഈ ഗാനമേള കേൾക്കാൻ അവിടേയ്ക്ക് വരുന്നു. നാദിർഷ ഇക്കയുടെ അനുജൻ ആണ് അദ്ദേഹത്തെ അവിടേയ്ക്ക് കൊണ്ടുവരുന്നതും. അങ്ങനെ നാദിർഷ ഇക്കയുടെ ട്രൂപ്പിലേയ്ക്ക് എന്നെ ക്ഷണിച്ചു.
അങ്ങനെ ഞാൻ അവിടെ പാടി കൊണ്ടിരുന്ന സമയത്താണ് ഏയ്ഞ്ചൽ വോയിസിന്റെ ആദ്യ ട്രിപ്പ് ദുബായിലേയ്ക്ക് പോകുന്നത്. ഞാനും ഭാഗം ആയി. നാദിർഷ ഇക്കയുടെ കോൾ എനിക്ക് അവിടെ വച്ചാണ് കിട്ടുന്നതും. പെട്ടെന്ന് ഇങ്ങോട്ട് വരണം വിദ്യാ ജിയുടെ ഒരുപാട്ട് പാടാൻ അവസരം ഉണ്ടെന്നും പറഞ്ഞുകൊണ്ട്. ഒരു വോയിസ് ട്രയലിനു പോകാം എന്നുപറഞ്ഞാണ് കോളും.
അങ്ങനെ ഞാൻ എന്റെ പ്രോഗ്രാം കഴിഞ്ഞശേഷം ലാൽ ജോസ് സാറിനെ പോയി കണ്ടു. രണ്ടു മോഡിൽ ഉള്ള പാട്ടു ഞാൻ പാടി. എനിക്ക് ഓക്കേ ആണ് പക്ഷെ വിദ്യാജി ഒകെ പറയണം എന്ന് ലാൽ ജോസ് സാർ പറഞ്ഞു. അങ്ങനെ ഞാനും പപ്പയും കൂടി വർഷ വല്ലകി എന്ന സ്റ്റുഡിയോയിലേക്ക് പോകുന്നു. അവിടെ വച്ചാണ് വിദ്യ ജിയെ ഞാൻ കാണുന്നത്.
എനിക്ക് ആണേൽ ഡബിൾ വോയിസ് ഒക്കെ വരുന്നതും ഉണ്ട്. രണ്ടുവര്ഷക്കാലം തുടർച്ചയായി ഗാനമേളക്ക് പോയി ശബ്ദം ഒക്കെ പോയിരുന്ന സമയമാണ് അത്. വിദ്യാജി ശബ്ദത്തെ കുറിച്ചൊക്കെ എന്നോട് ചോദിച്ചു. പക്ഷെ ഞാൻ ട്രയൽ പാടി. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എങ്കിലും ഇനിയും ആളുകൾ കേൾക്കാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചിറങ്ങുമ്പോൾ ഒരു രണ്ടായിരം രൂപയും എനിക്ക് അദ്ദേഹം തന്നു. പക്ഷേ പിന്നീട് മീശമാധവനിൽ എനിക്ക് അവസരം കിട്ടിയപ്പോൾ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി ഞാൻ അതിനെ കണ്ടുവെന്നാണ് റിമി ടോമി പറഞ്ഞത്.. റിമി ഇത് പറയുന്നതും കരച്ചിൽ അടക്കാൻ പാടുപെടുന്നതും വീഡിയോയിൽ കാണാം.
മീശമാധവൻ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേർന്നാൽ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പർഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങൾ ലഭിച്ചത്.
2008 ലായിരുന്നു റിമി ടോമിയുടെ വിവാഹം. ബിസിനസ്‌കാരനായ റോയിസിനെയായിരുന്നു വിവാഹം കഴിച്ചത്. തൃശൂർ ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ ആഡംബരമായാണ് ഈ വിവാഹം നടന്നത്. എന്നാൽ 11 വർഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ഒന്നിച്ച് മുന്നോട്ട് പോവാൻ പറ്റാത്ത സാഹചര്യമായതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വിവാഹ മോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമാെരു വിവാഹത്തെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്നും റിമി ടോമി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി പഴയൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തൽക്കാലം നിലവിൽ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് റിമിയുടെ നിലപാട്. അതേസമയം റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചു. സോഫ്‌റ്റ്വെയർ എൻജിനീയറായ സോണിയയെയാണ് റോയ്‌സ് വിവാഹം കഴിച്ചത്.
അതേസമയം, അടുത്തിടെ റിമി ടോമി വീണ്ടും വിവാഹിതയാകുന്നുവെന്നും വാർത്തകൾ വന്നിരുന്നു. പിന്നാലെ പ്രതികരണവുമായി റിമി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസമായി എനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. ‘കല്യാണം ആയോ റിമി?’. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോടു പറയും. ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ എന്നുമായിരുന്നു റിമി ടോമി പറഞ്ഞിരുന്നത്.
