Connect with us

എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തിക്കെട്ടിയാല്‍ ഇഷ്ടം കുറയും, ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മില്‍ വ്യത്യാസമുണ്ട്; അത്രയും ക്രൂരമായ തമാശ താന്‍ പറയാറില്ലെന്ന് റിമി ടോമി

Malayalam

എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തിക്കെട്ടിയാല്‍ ഇഷ്ടം കുറയും, ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മില്‍ വ്യത്യാസമുണ്ട്; അത്രയും ക്രൂരമായ തമാശ താന്‍ പറയാറില്ലെന്ന് റിമി ടോമി

എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തിക്കെട്ടിയാല്‍ ഇഷ്ടം കുറയും, ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മില്‍ വ്യത്യാസമുണ്ട്; അത്രയും ക്രൂരമായ തമാശ താന്‍ പറയാറില്ലെന്ന് റിമി ടോമി

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായിക എന്നതിനപ്പുറം അവതാരക, നടി തുടങ്ങിയ മേഖലകളിലും റിമി ടോമി സാന്നിധ്യം അറിയിച്ചു. ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം നല്‍കുന്ന റിമിക്കുണ്ടായ മേക്കോവറും ചെറുതല്ല. വിവാഹമോചന ശേഷമാണ് റിമി ഏവരെയും അമ്പരപ്പിക്കുന്ന മേക്കോവറുകള്‍ നടത്തിയത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. യാത്രാ വിശേഷങ്ങളും മറ്റുമെല്ലാം ഇതിലൂടെയാണ് പങ്കുവെയ്ക്കുന്നത്.

എപ്പോഴും രസകരമായി സംസാരിക്കുന്ന റിമിയെ മാത്രമേ പ്രേക്ഷകര്‍ കൂടുതലും കണ്ടിട്ടുള്ളൂ. അപൂര്‍വമായി മാത്രമേ റിമി ടോമി ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടുള്ളൂ. മരിച്ച് പോയ പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമി വികാരഭരിതയാകാറുള്ളത്. ചില വിവാദങ്ങളും കരിയറില്‍ റിമി നേരിട്ടുണ്ട്. ഒരു സംഗീത റിയാലിറ്റി ഷോയില്‍ അതിഥിയായെത്തുകയും സംഗീത സംവിധായകന്‍ ശരത്തിന്റെ അതൃപ്തി കാരണം റിമി ഷോ വിടുകയും ചെയ്ത സാഹചര്യം ഒരിക്കലുണ്ടായിട്ടുണ്ട്.

അന്ന് നടന്ന സംഭവത്തെക്കുറിച്ച് റിമി ഒരിക്കല്‍ ാെരു അഭിമുഖത്തില്‍ സംസാരിച്ചിട്ടുമുണ്ട്. ഈ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്ക് ഒത്തിരി വിഷമം ഉണ്ടായ സംഭവമായിരുന്നു അതെന്ന് റിമി ടോമി അന്ന് തുറന്ന് പറഞ്ഞു. പി ജയചന്ദ്രന്‍ സാറും ശരത് സാറുമെല്ലാമുണ്ടായിരുന്ന ഷോ. എന്നെ ആ ചാനലില്‍ നിന്നും വിളിച്ചപ്പോള്‍ ഞാനും ജഡ്ജായി ഇരുന്നു. അന്നാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ഒരു ബുദ്ധിമുട്ട് തോന്നിയത്.

നാല് ദിവസത്തെ ഷൂട്ടിന് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നെന്ന് റിമി ടോമി തുറന്ന് പറഞ്ഞു. ശരത് സാര്‍ തമാശയായി പറഞ്ഞതായിരിക്കാം. തമാശ പറയുന്ന റിമിയ്ക്ക് അത് ആ തരത്തില്‍ എടുത്താല്‍ പോരായിരുന്നോ എന്ന ചോദ്യത്തിനും റിമി ടോമി മറുപടി നല്‍കി. ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ അത്രയും ക്രൂരമായിട്ട് തമാശ പറയുമോയെന്ന് എനിക്ക് സംശയമുണ്ട്.

എന്റെയടുത്താണെങ്കിലും പിള്ളേരുടെ അടുത്താണെങ്കിലും. ഒരുപക്ഷെ അവരുടെ സമപ്രായക്കാര്‍ ഇരിക്കാത്തതിന്റെയോ അവരേക്കാള്‍ വിവരം കുറഞ്ഞ ഒരാള്‍ ഇരുന്നതിന്റെയോ ബുദ്ധിമുട്ടായിരിക്കും. സംഗീതത്തെക്കുറിച്ച് അവരുടെയത്ര തനിക്ക് അറിയില്ലെന്നും റിമി പറയുന്നു. അത്രയും ഗുരു തുല്യരായി ബഹുമാനിക്കുന്നവരാണ്. പക്ഷെ എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തിക്കെട്ടിയാല്‍ ഇഷ്ടം കുറയും.

പക്ഷെ അവരുടെ പാട്ടിനെ നമ്മള്‍ സ്‌നേഹിക്കും. ശരത്തേട്ടനെ മോശമായി പറഞ്ഞതല്ല. അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയില്‍ പറഞ്ഞെന്നേയുള്ളൂയെന്നും റിമി ടോമി വ്യക്തമാക്കി. ഏത് നേരവും താന്‍ എന്റര്‍ടെയ്‌നര്‍ ആണെന്ന ധാരണ പൊതുജനങ്ങള്‍ക്കുണ്ട്. എന്നാല്‍ അങ്ങനെയല്ലെന്നും റിമി ടോമി തുറന്ന് പറഞ്ഞു. എത്ര വലിയ വിഷമം വന്നാലും അത് മനസില്‍ തന്നെ വെക്കാറില്ല.

മറവി ഒരു തരത്തില്‍ അനുഗ്രഹമാണെന്ന് ചൂണ്ടിക്കാണിച്ച റിമി ഒരു അവാര്‍ഡ് ഷോയില്‍ ഷാരൂഖ് ഖാന്‍ എടുത്ത് പൊക്കിയ സംഭവത്തെക്കുറിച്ചും സംസാരിച്ചു. അത്രയും താരങ്ങള്‍ താഴെ ഇരിക്കെ എനിക്ക് ആ സമയത്ത് പോയി അറ്റാക്ക് ചെയ്ത് സംസാരിക്കാന്‍ തോന്നി. ‘കോന്‍ ഹേ തൂ ജാവോ’ എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ ഇതില്‍ പരം നാണക്കേടില്ല. പക്ഷെ നാണം കെടുമോ ഇല്ലയോ എന്ന് ഞാന്‍ ചിന്തിക്കാന്‍ നിന്നില്ലെന്ന് റിമി ടോമി ഓര്‍ത്തു.

പപ്പ 20 വര്‍ഷം പട്ടാളത്തിലായിരുന്നു. പപ്പയുടെ അമ്മയ്ക്ക് കാന്‍സറായപ്പോള്‍ ജോലി വിട്ട് വന്നു. കല്യാണം വരെ പപ്പയുടെ കൂടെയാണ് എല്ലാ യാത്രയ്ക്കും പോയത്. 57 വയസിലാണ് പപ്പ മരിച്ചത്. പെട്ടെന്നായിരുന്നു മരണം. ഞാന്‍ കേട്ട ഏറ്റവും ഞെട്ടലുണ്ടാക്കിയ വാര്‍ത്ത പപ്പ മരിച്ചതാണ്. എടപ്പള്ളി പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് വന്നപ്പോള്‍ ഒരു കോള്‍. പപ്പ ആശുപത്രിയിലാണെന്ന് പറഞ്ഞു. പിന്നെ വന്ന കോള്‍ പപ്പ മരിച്ചെന്നായിരുന്നു. തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. അസുഖമൊന്നും ഇല്ലായിരുന്നെന്നും അടുത്തിടെ റിമി കണ്ണീരോടെ പറഞ്ഞിരുന്നു.

അതേസമയം വിവാഹമോചനം നേടിയ താരം സിംഗിള്‍ ലൈവ് പിന്തുടരുകയാണ് ഇപ്പോള്‍. 2008 ലായിരുന്നു റിമി ടോമിയും റോയ്‌സും തമ്മിലുള്ള വിവാഹം. 2019 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. വിവാഹമോചനം വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടി. റോയ്‌സ് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും റിമി പിന്നീടൊരു വിവാഹത്തിന് തയ്യാറായിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top