Connect with us

ആ നടന്മാരുടെ അവസ്ഥ വിജയ്ക്ക് വരില്ല, തമിഴ്‌നാട് മുഖ്യമന്ത്രി ആകും; സന്തോഷ് പണ്ഡിറ്റ്

Malayalam

ആ നടന്മാരുടെ അവസ്ഥ വിജയ്ക്ക് വരില്ല, തമിഴ്‌നാട് മുഖ്യമന്ത്രി ആകും; സന്തോഷ് പണ്ഡിറ്റ്

ആ നടന്മാരുടെ അവസ്ഥ വിജയ്ക്ക് വരില്ല, തമിഴ്‌നാട് മുഖ്യമന്ത്രി ആകും; സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ ദിവസമായിരുന്നു സസ്‌പെന്‍സ് അവസാനിപ്പിച്ച് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ് പരസ്യപ്പെടുത്തിയത്. തമിഴ് വെട്രി കഴകം എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് വിജയ് ജനങ്ങളിലേയ്ക്ക് ഇറങ്ങാനൊരുങ്ങുന്നത്. കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്. വിജയിയുടെ പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കമല്‍ഹാസന്റെ അവസ്ഥയാകുമോ വിജയിക്കും എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

എന്നാല്‍ ഇപ്പോഴിതാ വിജയിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ തന്റെ അഭിപ്രായം പങ്കിടുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം തമിൾ സൂപ്പർ താരം വിജയ് ജി സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി “ “തമിൾ വെട്രി കഴകം “ (TVK) രജിസ്റ്റർ ചെയ്തല്ലോ.. ഇനി രണ്ടു cinema കൂടി അഭിനയിച്ചു അഭിനയം പൂർണമായി നിറുത്തും എന്നും full time രാഷ്ട്രീയക്കാരൻ ആകും എന്ന് അറിയിക്കുകയും ചെയ്തു..ഇത് വളരെ നല്ല തീരുമാനം ആണ്.

അഭിനയത്തിന് ഇടയിലൂടെ രാഷ്ട്രീയം പറ്റുമെങ്കിലും fully involve ആകുവാൻ ആകും അദ്ദേഹം സിനിമ ഉപേക്ഷിക്കുന്നത്.. അത് നല്ലൊരു ചിന്തയാണ്.. I really appreciate it..എന്നാല് ഈ കാലഘട്ടത്തിൽ പഴയതു പോലെ സിനിമ രാഷ്ട്രീയത്തിനു തമിഴകത്ത് വലിയ സ്ഥാനമില്ലന്നു പലരും കരുതുന്നുണ്ട്..

കമൽഹാസൻ ജിയേ പോലുള്ള മെഗാ സ്റ്റാർ സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി എങ്കിലും അദ്ദേഹം അടക്കം എല്ലാവരും ഇലക്ഷനിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി എന്നതാണ് സത്യം. കമൽ ഹാസൻ ജിയുടെ ഗതിയാകും ഇങ്ങേർക്കും എന്നു പലരും പറയുന്നു.

മുമ്പ് വിജയകാന്ത് ജി പാർട്ടി രൂപീകരിച്ചിട്ട് ഉദ്ദേശ ലക്ഷ്യം വരിച്ചില്ല. വിശാൽ ജി ഇലക്ഷനിൽ ജയിച്ചില്ല. രജനികാന്ത് ജി രാഷ്ട്രീയത്തിൽ പയറ്റാനുള്ള തീരുമാനം എടുത്തെങ്കിലും പിന്നീട് ഉപേക്ഷിച്ച്.പക്ഷേ ഇത്രയും ഫാൻസ് ഉള്ള വിജയ് ജി അത്തരം അവസ്ഥയിൽ വരില്ല എന്ന് ചിന്തിക്കാം.. MGR ജി , ജയലളിത ജി പോലെ തിളങ്ങും എന്നും ചിലപ്പോൾ തമിൽനാട് മുഖ്യമന്ത്രി ഒക്കെ ആകും എന്ന് കരുതാം..

യഥാർഥത്തിൽ DMK, AIDMK പോലുള്ള പ്രധാന പാർട്ടിയിൽ ചേർന്നിരുന്നു എങ്കിൽ വിജയ സാധ്യത ഈ പറഞ്ഞ എല്ലാ നടന്മാർക്കും കൂടുതൽ ഉണ്ടാകുമായിരുന്നു. പക്ഷേ എല്ലാവരും സ്വന്തം പാർട്ടി രൂപീകരിച്ച്..വിജയ് ജിയൂടെ രാഷ്ട്രീയ പ്രവേശം അദ്ദേഹത്തിൻ്റെ അച്ഛൻ, ഭാര്യ, മക്കൾ എത്രമാത്രം അംഗീകരിക്കും എന്നു തോന്നുന്നില്ല.

എങ്കിലും സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കട്ടെ.. വിജയിക്കട്ടെ..All the best dear (വാൽ കഷ്ണം…പരിപാടിയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ കമ്മറ്റിക്കാർക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .)By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ..)

More in Malayalam

Trending

Recent

To Top