Actress
തടി കുറച്ചതല്ല..! ഉറങ്ങാനോ മൈക്ക് പിടിക്കാൻ പോലും വയ്യ! അമിതാവേശം കൊണ്ട് പണി കിട്ടിയെന്ന് റിമി ടോമി…! വേദനയടക്കാനാകാതെ റിമി
തടി കുറച്ചതല്ല..! ഉറങ്ങാനോ മൈക്ക് പിടിക്കാൻ പോലും വയ്യ! അമിതാവേശം കൊണ്ട് പണി കിട്ടിയെന്ന് റിമി ടോമി…! വേദനയടക്കാനാകാതെ റിമി
മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഇപ്പോഴിതാ ആദ്യമായി തന്റെ വർക്കൗട്ട്, ഡയറ്റിംഗ് രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് നടി. 2018 മുതലാണ് ജിമ്മിൽ പോകാനും വർക്കൗട്ട് ചെയ്യാനുമൊക്കെ തുടങ്ങിയതെന്നും അത് ഇപ്പോൾ ശീലമായെന്നും താരം പറയുന്നു.
എന്നാൽ ഫാഷന് വേണ്ടി കുറച്ചതല്ല തടിഎന്നും തന്റെ ആരോഗ്യത്തിന് വേണ്ടിയും ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയും ചെയ്തതാണെന്നും റിമി പറയുന്നു.
അതേസമയം ദിവസവും മൂന്ന് മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യാറുണ്ട് റിമി. ജിമ്മിൽ വർക്കൗട്ട് ചെയ്താൽ മനസിന് സന്തോഷവും ഊർജവും ഉണ്ടാകാറുണ്ടെന്നും പോയില്ലെങ്കിൽ രാത്രി കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ടെന്നും നടി വ്യക്തമാക്കി. പക്ഷെ ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലിരിക്കുകയാണ്. സത്യം പറഞ്ഞാൽ മൈക്ക് പിടിക്കാൻ പോലും പറ്റുന്നില്ല. ജിമ്മിൽ പോയി വെയ്റ്റ് എടുത്തിട്ടാണെന്ന് എല്ലാവരും കളിയാക്കാറുണ്ട്. എന്നാൽ നിലവിൽ തനിക്ക് ഉണ്ടായ അവസ്ഥ ജിമ്മിൽ വെച്ച് പറ്റിയതല്ലെന്നും റിമി ടോമി പറയുന്നു.
”ആരോഗ്യമുണ്ടെന്ന് കുറച്ച് അഹങ്കാരമുണ്ടായിരുന്നു, വീട്ടിൽ മമ്മിയെ പോലും എടുത്ത് പൊക്കും, കൂടെയുള്ള ചേച്ചിയുടെ ബാഗ് ഞാൻ ഒറ്റ കൈ കൊണ്ട് എടുത്ത് വെക്കും. കൂടെ വർക്ക് ചെയ്യുന്ന രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളായ ബ്രാണ്ടിയെയും ശശാങ്കയെയും എടുത്ത് പൊക്കി. ഒരാളെ നിലത്ത് വെച്ച് അടുത്തയാളെ എടുത്തതേ എനിക്ക് ഓർമ്മയുള്ളൂ.
പിന്നീട് ഞാൻ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലായിലായിരുന്നു. എടുത്ത് പൊക്കിയപ്പോൾ കഴുത്ത് ഉളുക്കി പോയി.” പിന്നെ ഇതും വെച്ച് താൻ വർക്കൗട്ട് ചെയ്തെന്നും റിമി ടോമി കൂട്ടിച്ചേർത്തു.
