Malayalam
‘യു ആര് മൈ സോണിയ’; വെളുത്ത ലോങ് ഗൗണില്‍ അതിസുന്ദരിയായ വധുവിനെപ്പോലെ തിളങ്ങി റിമി ടോമി
‘യു ആര് മൈ സോണിയ’; വെളുത്ത ലോങ് ഗൗണില്‍ അതിസുന്ദരിയായ വധുവിനെപ്പോലെ തിളങ്ങി റിമി ടോമി
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാന്‍ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാന്‍സുകളിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികള്‍ക്കേറെ ഇഷ്ടവുമാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് റിമി. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ റിമി പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വധുവിനെപ്പോലെ തിളങ്ങി നില്‍്ക്കുകയാണ് റിമി. ‘യു ആര് മൈ സോണിയ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന റിമിയുടെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
റിമിയുടെ നൃത്ത വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ വസ്ത്രധാരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വെളുത്ത ലോങ് ഗൗണില്‍ അതിസുന്ദരിയായാണ് റിമി പ്രത്യക്ഷപ്പെട്ടത്. ഹൈനെക് ഗൗണ്‍ ആണിത്. നെക്കില്‍ ബീഡ്സും ത്രെഡും ഉപയോഗിച്ച് വര്‍ക്ക് ചെയ്തിരിക്കുന്നു. ടോപ്പ് ഭാഗത്തായി പ്ലീറ്റഡ് പാറ്റേണ്‍ ഡിസൈന്‍ ആണ് ഉള്‍പ്പെടുത്തിയത്.
പൂര്‍ണമായും നെറ്റ് ഫാബ്രിക്കില്‍ ചെയ്തെടുത്ത വസ്ത്രത്തിന് ചെറിയ സ്ലീവുകള്‍ കൊടുത്തിരിക്കുന്നു. വസ്ത്രത്തില്‍ ദുപ്പട്ടയും അറ്റാച്ച് ചെയ്തിട്ടുണ്ട്. പോണി ടെയില്‍ ഹെയര്‍സ്റ്റൈല്‍ ആണ് റിമി തിരഞ്ഞെടുത്തത്. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും വളയും അണിഞ്ഞിരിക്കുന്നു. റിമി ടോമിയുടെ വിഡിയോയ്ക്കു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
റിമി വീണ്ടും വിവാഹിതയാകുന്നോ, കല്യാണം ആയോ, വാര്‍ത്തകള്‍ ഉള്ളതാണല്ലേ..കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന് തുടങ്ങി താരത്തിന്റെ സൗന്ദര്യ രഹസ്യം വരെ പലരും കമന്റുകളായി ചോദിക്കുന്നുണ്ട്. എന്നാല്‍ റിമി ഇതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ആരാധകരെ കൂടാതെ ബോബന് സാമുവല്‍, സ്നേഹ ശ്രീകുമാര്‍ തുടങ്ങി പ്രമുഖരും സഹപ്രവര്‍ത്തകരുമെല്ലാം പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.
അടുത്തിടെ സിനിമ മേഖലയില്‍ നിന്നുമുള്ളൊരാളെ റിമി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പ്രചരിച്ചിരുന്നത്. അതൊരു പ്രമുഖ നടനാണെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍. ഇത് വ്യാപകമായി പ്രചരിച്ചതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. വാര്‍ത്തകള്‍ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താന്‍ തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്.
തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. 2008 ലായിരുന്നു റിമിയുടെ വിവാഹം. റോയ്സ് ആയിരുന്നു റിമിയുടെ ഭര്‍ത്താവ്. ഇരുവരും 2019 ലാണ് പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു റിമിയുടേത്.
ഗാനമേളകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടുന്നത്. സ്റ്റേജ് ഷോകളിലൂടെയാണ് റിമി ടോമി സിനിമയിലെത്തുന്നത്. നാദിര്‍ഷയാണ് റിമിയെ മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ട് പാടാനായി വിദ്യാ സാഗറിനും ദിലീപിനും നിര്‍ദ്ദേശിക്കുന്നത്. മീശമാധവന് എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്.
ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുന്‍ നിര ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.
