Connect with us

റിമ കല്ലിങ്കലിന്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ല; സുചിത്ര

Actress

റിമ കല്ലിങ്കലിന്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ല; സുചിത്ര

റിമ കല്ലിങ്കലിന്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ല; സുചിത്ര

കഴിഞ്ഞ ദിവസമായിരുന്നു റിമ കല്ലിങ്കലിനും നടിയുടെ ഭർത്താവും സംവിധായകന്നുമായ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ​ഗായിക സുചിത്ര രം​ഗത്തെത്തിയിരുന്നത്. റിമ കല്ലിങ്കലിന്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ മ യക്കുമരുന്ന് പാർട്ടികളാണ് എന്നാണ് സുചിത്രയുടെ ആരോപണം. ഇത്തരം പാർട്ടികളിൽ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞതെന്നും സുചിത്ര പറയുന്നു.

പിന്നാലെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും റിമ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ റിമ കല്ലിങ്കലിന്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പറയുകയാണ് സുചിത്ര. കേസെടുക്കേണ്ടത് ഇന്റർവ്യൂ വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കി. റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹ രിയാണ്. പാർട്ടികളിൽ മ യക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാർട്ടികളിൽ ല ഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. പാർട്ടികളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്.

ല ഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹ രി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ആണുങ്ങൾ ഉൾപ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെയുണ്ട്.

റിമാ കല്ലിങ്കൽ നടത്തുന്ന ലഹ രി പാർട്ടികളിൽ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാൻ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികളാണ് ല ഹരിമരുന്നുകൾ ഉപയോഗിച്ചതെന്ന് അറിയാമോ? എന്നും സുചിത്ര ചോദിച്ചിരുന്നു.

റിമ കല്ലിങ്കലിന്റെ വാക്കുകൾ ഇങ്ങനെ;

‘വർഷങ്ങളായി നിങ്ങളിൽ പലരും WCCക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിലകൊണ്ടവരാണ്. ഈ പിന്തുണയും വിശ്വാസവുമാണ് എന്നെ ഇപ്പോൾ ഇത് എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പല മാധ്യമ സ്ഥാപനങ്ങളും തമിഴ് ഗായിക സുചിത്രയുമായി ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കണ്ടു.

30 മിനിറ്റ് നീളുന്ന ഈ അഭിമുഖത്തിൽ അവർ ചില പേരുകൾ എടുത്തു പറയുന്നു എന്നു മാത്രമല്ല 2017 ൽ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് അവർക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തരത്തിലാണ് സുചിത്രയുടെ വാദം.

അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഉൾപ്പെടുന്ന നടന്മാരുടെ കരിയർ നശിപ്പിക്കാൻ ഗൂഢാലോചന നടത്തി എന്നും അവർ പരാമർശിച്ചു കണ്ടു.

ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളിലെ വാർത്തയായില്ലെങ്കിലും, എന്നെ കുറിച്ചുള്ള അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ, അതിൽ പ്രതികരിക്കാൻ തീരുമാനിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ പരാതി നൽകുകയും, മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു.ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്ന എല്ലാവരോടുമായി, പറയട്ടെ, നമുക്ക് ഒന്നിച്ചു മുന്നേറാം. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി’ എന്ന് റിമ കല്ലിങ്കൽ തന്റെ പോസ്റ്റ് അവസാനിപ്പിച്ചു.

More in Actress

Trending

Recent

To Top