Connect with us

അന്ന് ഉമ്മര്‍ ആണെങ്കില്‍ ഇന്ന് കെപിഎസി ലളിത !! അമ്മ പുരുഷ മാഫിയയാണ്, മോഹന്‍ലാല്‍ എന്ന വ്യക്തിയെ തേജോവധം ചെയ്‌തിട്ടില്ലെന്നും റിമ കല്ലിങ്കല്‍…

Malayalam Breaking News

അമ്മയ്‌ക്കെതിരെയും കെപിഎസി ലളിതയ്‌ക്കെതിരെയും വീണ്ടും ആരോപണവുമായി നടി റിമ കല്ലിങ്കല്‍. സിനിമയിലെ വനിതാ കൂട്ടായ്‌മയെ കെപിഎസി ലളിത ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ പരാതി പറയാന്‍ നാണമില്ലേ എന്ന് ചോദിച്ചത് ഞാന്‍ വായിക്കുകയുണ്ടായി. അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു. ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണെന്നും റിമ പറയുന്നു.

സത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വരും, അവരുടെ തുല്യനീതി, സ്വാതന്ത്രം ഇവയെല്ലൊം സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ പേടി കൊണ്ട് കൂടിയാണ് സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകളും ആണ്‍കൂട്ടങ്ങളും ശക്തമായി ആക്രമിക്കുന്നതെന്നും റിമ പറയുന്നു.

അമ്മ പുരുഷ മാഫിയയാണെന്ന് റിമ പറയുന്നു. ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളത് അടൂര്‍ഭാസിയാണെന്ന് കെപിഎസി ലളിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളില്‍ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും ലളിത ചൂണ്ടിക്കാട്ടി.

മദ്രാസില്‍ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂര്‍ ഭാസി മദ്യപിച്ച്‌ വന്ന് ബഹളം കൂട്ടിയ കാര്യവും കെപിഎസി ലളിത പങ്കു വച്ചു. നഗ്നനായി രാത്രി മുഴുവന്‍ പ്രശ്നങ്ങളുണ്ടാക്കി. ഒടുവില്‍ പിറ്റേദിവസം രാവിലെ ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടു പോയതെന്നും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ പരാതി പറയാന്‍ നാണമില്ലേ എന്ന് ചോദിച്ചെന്നും ലളിത ആരോപിച്ചിരുന്നു.

മോഹന്‍ലാല്‍ എന്ന വ്യക്തിയെ തേജോവധം ചെയ്യാനൊന്നും ഡബ്ല്യുസിസിക്ക് താല്‍പര്യമില്ല. പല കാര്യങ്ങളും അമ്മ എന്ന സംഘടനയോട് ചോദിക്കുമ്ബോള്‍ അംഗങ്ങളെല്ലാവരും മോഹന്‍ലാലിന് പിറകില്‍ ഒളിക്കുകയാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഇങ്ങനെ ഒളിച്ചിരിക്കുന്ന ബാലിശമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന ഡബ്ല്യുസിസിയുടെ നിലപാടിനൊപ്പമാണ് മഞ്ജു വാര്യര്‍.

പലരെയും എതിര്‍ക്കേണ്ടി വരും. മഞ്ജുവവിന് പക്ഷേ താരത്തെ തുറന്നെതിര്‍ക്കാന്‍ ആവില്ല. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരിക്കുമെന്നും റിമ പറയുന്നു. അതേസമയം നടിക്കൊപ്പമെന്ന നിലപാടില്‍ നിന്ന് മഞ്ജു പിന്നോട്ട് പോയിട്ടില്ലെന്നും റിമ വ്യക്തമാക്കി.

Rima Kallingal against KPAC Lalitha and Mohanlal

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top