Malayalam
ചുരുണ്ട മുടിയുടെ രഹസ്യം റിമ പറയുന്നു
ചുരുണ്ട മുടിയുടെ രഹസ്യം റിമ പറയുന്നു
ലോക്ക് ഡൗണിൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. പഴയ കാല ഫോട്ടോകൾ കുത്തിപ്പൊക്കി സ്മോഊഹാ മാധ്യമങ്ങളിലടക്കം പോസ്റ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ്. കൂട്ടുകാര്‍ക്കൊപ്പം നില്ക്കുന്ന തന്റെ അച്ഛന്റെ പഴയൊരു ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്
”വീട്ടില്‍ ഇരിക്കുമ്പോള്‍ പഴയകാല ചിത്രങ്ങളുമായി ഒരു ടൈം ട്രാവല്‍ നടത്തുകയാണ്. ഇതൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ആണ്. അവരുടെ ഹെയര്‍സ്റ്റൈല്‍, ബെല്‍ബോട്ടം, സുഹൃത്തുക്കളാണ് ഒപ്പമുളളത്. ഈ ഫോട്ടോ എടുക്കുമ്പോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു പോലും കാണില്ല. അതെ അച്ഛനില്‍ നിന്നാണ് എനിക്ക് ഈ ചുരുണ്ട മുടി ലഭിച്ചത്.’-റിമ പറയുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു റിമ കല്ലിങ്കല്‍ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. മോഡലായും നര്‍ത്തകിയായും തിളങ്ങിയ റിമ റിയാലിറ്റി ഷോയിലൂടെയും സൗന്ദര്യ മത്സരങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടാണ് നടി സിനിമയില്‍ എത്തിയത്. സംവിധായകന് ആഷിഖ് അബുവാണ് റിമയുടെ ഭര്‍ത്താവ്.
rima
