Connect with us

അമേരിക്കന്‍ ഹാസ്യ നടന്‍ റിച്ചാര്‍ഡ് ലൂയിസ് അന്തരിച്ചു

Hollywood

അമേരിക്കന്‍ ഹാസ്യ നടന്‍ റിച്ചാര്‍ഡ് ലൂയിസ് അന്തരിച്ചു

അമേരിക്കന്‍ ഹാസ്യ നടന്‍ റിച്ചാര്‍ഡ് ലൂയിസ് അന്തരിച്ചു

അമേരിക്കയിലെ പ്രശസ്ത സ്റ്റാന്‍ഡ്അപ്പ് കോമേഡിയനും കര്‍ബ് യുവര്‍ എന്‍ത്യൂസിയസത്തിന്റെ ഹാസ്യ നടനുമായ റിച്ചാര്‍ഡ് ലൂയിസ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചല്‍സിലെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് ജെഫ് എബ്രഹാം അറിയിച്ചത്. 76 വയസ്സായിരുന്നു.

തനിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ നിന്ന് വിരമിക്കുന്നുവെന്നും ലൂയിസ് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. സ്വയം അപകീര്‍ത്തിപ്പെടുത്തുന്ന നര്‍മ്മത്തിന് പേരുകേട്ട ലൂയിസ് 1980കളിലാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

വര്‍ഷങ്ങളോളം, നടനായും എഴുത്തുകാരനായും ലാറി ഡേവിഡിനൊപ്പം ‘കര്‍ബ് യുവര്‍ എന്‍ത്യൂസിയാസം’ എന്ന ഷോയില്‍ അഭിനയിച്ചു.

റിച്ചാര്‍ഡ് ലൂയിസിന്റെ ഭാര്യ ജോയ്‌സ് ലാപിന്‍സ്‌കി ആളുകളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും. ഈ സമയത്ത് കുടുംബത്തിന് സ്വകാര്യത നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി പബ്ലിസിസ്റ്റ് ജെഫ് എബ്രഹാം അറിയിച്ചു. മറ്റു വിവരണങ്ങള്‍ ഒന്നും ലഭ്യമല്ല.

More in Hollywood

Trending

Recent

To Top