News
മൊഹബ്ബത് മുബാരഖ്; റിച്ച ഛദ്ദയുടേയും അലി ഫസലിന്റേയും വിവാഹ ആഘോഷത്തിന് തുടക്കമായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മൊഹബ്ബത് മുബാരഖ്; റിച്ച ഛദ്ദയുടേയും അലി ഫസലിന്റേയും വിവാഹ ആഘോഷത്തിന് തുടക്കമായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ബോളിവുഡ് ഏറെ നാളായി കാത്തിരിക്കുന്ന വിവാഹമാണ് റിച്ച ഛദ്ദയുടേയും അലി ഫസലിന്റേയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം ഇവര്‍ ഒന്നിക്കുകയാണ്. റിഅലി വിവാഹത്തിന് ഡല്‍ഹിയിലാണ് തുടക്കമായത്. ഇപ്പോള്‍ ഒന്നിച്ചുളള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് റിച്ച.
മൊഹബ്ബത് മുബാരഖ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. ആദ്യം പങ്കുവച്ച ചിത്രത്തില്‍ മനോഹരമായ ലഹങ്കയിലാണ് റിച്ചയെ കാണുന്നത്. അതിനു പിന്നാലെ മഞ്ഞ സാരിയിലുള്ള ചിത്രവും പങ്കുവച്ചു. റൂമിയുടെ വാക്കുകള്‍ക്കൊപ്പമാണ് ചിത്രം. പ്രണയം നിറഞ്ഞു നില്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് മുംബൈയില്‍ വച്ച് സിനിമാപ്രവര്‍ത്തകര്‍ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് ഫോണ്‍ എടുക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമുള്ള അനുവാദമുണ്ടായിരിക്കുമെന്നും ക്ഷണക്കത്തില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു.
നിയന്ത്രണങ്ങളില്ലാത്തപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ സുഖമായിരിക്കാന്‍ കഴിയുമെന്നാണ് താരങ്ങള്‍ കരുതുന്നത്. ഇതാണ് വിവാഹച്ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ വിലക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചത്.
2012ലെ ഫുക്രി സിനിമയുടെ സെറ്റില്‍ വച്ചാണ് റിച്ചയും അലി ഫസലും സൗഹൃദത്തിലാവുന്നത്. തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു. 2020 ല്‍ ഇവര്‍ വിവാഹം നടത്താനായി തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. ഒക്റ്റോബറില്‍ വിവാഹമുണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നു.
