മാനേജർ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്; സത്യം ഇതാണ് ;രശ്മിക
രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം രൂപ തട്ടിയെടുത്തു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു . എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയുമായി അടുത്ത വൃത്തങ്ങള്‍
മാനേജറുമായി രശ്മിക പിരിഞ്ഞുവെന്ന വാര്‍ത്ത സത്യം തന്നെയാണ് എന്നാല്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ് എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ”കബളിപ്പിച്ചെന്ന കാരണത്താല്‍ മാനേജറെ രശ്മിക പറഞ്ഞു വിട്ടെന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധവും വ്യാജവുമാണ്.”
”തെന്നിന്ത്യയിലെ മാനേജര്‍ ഒരുപാട് കാലമായി താരത്തിനൊപ്പമുണ്ട്. അവരുടേതായ വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും സൗഹാര്‍ദപരമായി തന്നെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു” എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സിനിമകളുമായി തിരക്കിലാണ് രശ്മിക ഇപ്പോള്‍. ‘ആനിമല്‍’ എന്ന ബോളിവുഡ് ചിത്രമാണ് രശ്മികയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘പുഷ്പ 2’വിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് കൂടാതെ ‘റെയിന്‍ബോ’ എന്ന ചിത്രവും രശ്മികയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.