News
നടി രശ്മിക മന്ദാനയോടു ക്രഷ് ഉണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്‍
നടി രശ്മിക മന്ദാനയോടു ക്രഷ് ഉണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്‍
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രശ്മികയെ സംബന്ധിച്ച ഒരു വാര്‍ത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗിലാണ് രശ്മികയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
നടി രശ്മിക മന്ദാനയോടു ക്രഷ് ഉണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. ഏതു മാധ്യമവുമായി സംസാരിച്ചപ്പോഴാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും, സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളടക്കം നടി രശ്മിക മന്ദാനയോട് ക്രഷ് ഉണ്ടെന്ന് ഗില്‍ വെളിപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ശുഭ്മന്‍ ഗില്‍ പറയുന്നത്.
നേരത്തേ ക്രികറ്റ് ഇതിഹാസം സചിന് തെന്‍ഡുല്‍കറുടെ മകള്‍ സാറ തെന്ഡുല്കറുമായി ശുഭ്മന്‍ ഗില്‍ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലുള്ള തയാറെടുപ്പിലാണ് ഗില്‍ ഇപ്പോള്‍.
വ്യാഴാഴ്ച അഹ് മദാബാദിലാണ് നാലാം ടെസ്റ്റ്. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഓപണര്‍ കെഎല്‍ രാഹുലിനെ പുറത്തിരുത്തിയാണ് മൂന്നാം ടെസ്റ്റില്‍ ബിസിസിഐ ഗിലിന് അവസരം നല്‍കിയത്. ഓപണറായ ഗില്‍ ആദ്യ ഇന്നിങ്സില്‍ 21 റണ്‍സും രണ്ടാം ഇന്നിങ്സില്‍ അഞ്ചു റണ്‍സുമാണു നേടിയത്. നാലാം ടെസ്റ്റിലും താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
