News
രാജ്യവും കടന്ന് ട്രെന്‍ഡിംങ് ആയി ‘രഞ്ചിതമേ…’; പ്രതികരണവുമായി രശ്മിക മന്ദാന
രാജ്യവും കടന്ന് ട്രെന്‍ഡിംങ് ആയി ‘രഞ്ചിതമേ…’; പ്രതികരണവുമായി രശ്മിക മന്ദാന
വിജയ്-വംശി പൈഡിപ്പള്ളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വാരിസ്’. ഇപ്പോഴിതാ തിലെ ഗാനം രാജ്യവും കടന്ന് ട്രെന്‍ഡ് ആകുകയാണ്. രഞ്ജിതമേ എന്ന് തുടങ്ങുന്ന ഗാനം ഫ്രാന്‍സിലെ ഒരു പൊതു പരിപാടിയില്‍ ഇട്ടപ്പോഴുള്ള ഒരു വീഡിയോ ആണ് ട്വിറ്ററില്‍ വൈറലാവുന്നത്. വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് നടി രശ്മിക മന്ദാനയും പ്രതികരിച്ചിട്ടുണ്ട്.
വിജയ്‌യുടെ പാട്ടിന് നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്ന ആയിരക്കണക്കിന് പ്രേക്ഷകരെയാണ് വീഡിയോയില്‍ കാണുന്നത്. ഫ്രാന്‍സില്‍ വിജയ് ക്കുള്ള ആരാധക വൃന്ദം എത്രയെന്ന് പുതിയ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഗാനം യൂട്യൂബില്‍ ഇതുവരെ 86 ദശലക്ഷം പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്.
കൂടാതെ ചിത്രത്തിലെ മറ്റൊരു ഗാനമായ ‘തീ ദളപതി’യും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിമ്പു ആലപിച്ച് നാല് ദിവസം മുമ്പിറങ്ങിയ ഗാനം ഇതുവരെ 16 ദശലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. പൊങ്കല്‍ റിലീസായി 2023 ജനുവരിയിലാണ് വാരിസ് തിയേറ്ററുകളില്‍ എത്തുക.
തമിഴ്, തെലുങ്ക് ഭാഷകള്‍ കൂടാതെ ഹിന്ദിയിലും ഒരേസമയം റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’.
