അതിനെ കുറിച്ചൊന്നും ഇനി ആലോചിച്ചിട്ട് കാര്യമില്ലല്ലോ. കുറച്ച് നാള് വിട്ടു നിന്നപ്പോഴാണ് ആ തിരിച്ചറിവ് ഉണ്ടായത് ;രശ്മി സോമൻ
മലയാളികളുടെ പ്രിയ നടിയാണ് രശ്മി സോമൻ. മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത മുൻ നിര നായികമാരിൽ ഒരാൾ. അഭിനയത്തിൽ സജീവമായിരുന്ന സമയത്താണ് വിവാഹിതയായി താരം വിദേശത്ത് ഭർത്താവിനൊപ്പം പോകുന്നത്. ശേഷം അടുത്തിടെ താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയതും.
നിലവില്‍ ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലാണ് രശ്മി അഭിനയിക്കുന്നത്. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ പശ്ചാതാപം തോന്നിയ ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. ഇന്നോര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെങ്കിലും ഇനിയങ്ങനെ ഉണ്ടാവാതിരിക്കാനാണ് താന്‍ നോക്കുന്നതെന്ന് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.
ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടങ്ങളില്‍ ഏറെ തുണയായത് ഗുരുവായൂരപ്പന് ആണെന്ന് രശ്മി സോമന് പറയുന്നത്. ഗുരുവായൂരും ഗുരുവായൂരപ്പനും തനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഏഴാം ക്ളാസില്‍ പഠിക്കുമ്പോഴാണ് അഭിനയിക്കാനായി ഞാന്‍ എത്തുന്നത്.
കല്യാണസൗഗന്ധികം, കാതല്‍ ദേശം തുടങ്ങിയ സിനിമകളില്‍ നായികയായി അഭിനയിക്കേണ്ടത് ഞാനായിരുന്നു. അമ്മയ്ക്കും മറ്റഅ കുടുംബാംഗാങ്ങള്‍ക്കൊന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് തീരെ ഇഷ്ടമില്ലായിരുന്നു. അച്ഛന് ആ സമയം ഗള്‍ഫില്‍ ആയിരുന്നെന്നും നടി പറയുന്നു.
വീട്ടില്‍ എല്ലാവര്ക്കും ഞാനൊരു സര്‍ക്കാര്‍ ജോലിക്കാരി ആകണമെന്നാണ് ആഗ്രഹം. സിനിമയില്‍ നായിക ആകാനുള്ള ചാന്‍സ് വന്നപ്പോഴും വീട്ടിലാര്‍ക്കും ഇഷ്ടമില്ലാതിരുന്നത് കൊണ്ടാണ് നോ പറയേണ്ടി വന്നത്. ഇന്നതിനെ പറ്റി ആലോചിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ജീവിതത്തില്‍ ആകെ പശ്ചാത്തപിക്കുന്നത് ആ തീരുമാനം ഓര്‍ത്ത് മാത്രമാണ്. സിനിമയെ കുറച്ചു കൂടി സീരിയസായി സമീപിക്കേണ്ടേതായിരുന്നു എന്നിപ്പോള്‍ തോന്നാറുണ്ടെന്നും രശ്മി കൂട്ടിച്ചേര്‍ക്കുന്നു.
ഇടയ്ക്ക് കരിയറില്‍ ബ്രേക്ക് വന്നത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോന്ന ചോദ്യത്തിനും രശ്മി മറുപടി നല്കി. ‘അതിനെ കുറിച്ചൊന്നും ഇനി ആലോചിച്ചിട്ട് കാര്യമില്ലല്ലോ. കുറച്ച് നാള് വിട്ടു നിന്നപ്പോഴാണ് അഭിനയമാണ് പ്രൊഫെഷന് എന്ന തിരിച്ചറിവ് ഉണ്ടായത്. ഒരു ഹോബിയും പാഷനുമൊക്കെ ആയിട്ടാണ് അന്ന് അഭിനയത്തെ കണ്ടിരുന്നതെങ്കില്‍ ഇന്ന് അതിനെ സീരിയസായി കാണാന്‍ തുടങ്ങി. ഇനി ബ്രേക്കുകളില്ല, നോണ്‍ സ്റ്റോപ്പായി അഭിനയം കൊണ്ട് പോകാനാണ് ആഗ്രഹമെന്ന്’, രശ്മി വ്യക്തമാക്കുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ കാര്യം സ്വാതന്ത്ര്യമാണ്. സ്വതന്ത്രയായി ജീവിക്കാന്‍ സാധിച്ചാല്‍ നമ്മള് സന്തോഷവതികള്‍ ആയിരിക്കും. സ്വാതന്ത്ര്യം ഇല്ലാത്തിടത്ത് സന്തോഷം ഉണ്ടാകില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ നിന്നും മനസിലാക്കിയത് അതാണ്. പണ്ടൊക്കെ ഞാന്‍ ഒതുങ്ങിയ പ്രകൃതക്കാരി ആയിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. ഇപ്പോള്‍ ആളുകളോട് അങ്ങോട്ട് കയറി സംസാരിക്കാനുള്ള ആത്മവിശ്വാസം എനിക്ക് ലഭിച്ചിട്ടുണ്ടെന്നും നടി സൂചിപ്പിക്കുന്നു.
ഒരു പ്രാവിശ്യം സിനിമയില്‍ അഭിനയിച്ചവര്‍ പിന്നെ തിരികെ പോവില്ലെന്ന് മുന്‍പൊരു അഭിമുഖത്തില്‍ രശ്മി പറഞ്ഞിരുന്നു. അങ്ങനെയുള്ളവര്‍ അഭിനയം വിട്ട് പോയാലും മടങ്ങി വരിക തന്നെ ചെയ്യും. അത് അഭിനയം മാത്രമല്ല ഈ മേഖലയില്‍ മറ്റ് ജോലി ചെയ്യുന്നവരും അധികനാള്‍ മാറി നില്‍ക്കില്ല.
വിവാഹശേഷം ദുബായിലേക്കാണ് താന്‍ പോയതെന്നും വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹം വീട്ടുകാര്‍ക്കും ഉണ്ടായിരുന്നതായി നടി പറഞ്ഞിരുന്നു. സിനിമയിലൂടെ മടങ്ങി വരാനാണ് ആഗ്രഹിച്ചതെങ്കിലും മികച്ച കഥാപാത്രം വന്നത് സീരിയലിലായി പോയെന്നുമാണ് അന്ന് നടി പറഞ്ഞത്.
