Social Media
സുരേഷ് ഗോപി ഹിന്ദു വര്‍ഗീയവാദിയായ സ്ഥാനാര്‍ഥി; രശ്മി ആര് നായര്‍
സുരേഷ് ഗോപി ഹിന്ദു വര്‍ഗീയവാദിയായ സ്ഥാനാര്‍ഥി; രശ്മി ആര് നായര്‍
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആര് നായര്‍. തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര് സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു എന്ന് രശ്മി സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നതോടൊപ്പം തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തുന്നുണ്ട്.
ഇന്ത്യ മനുഷ്യന് പരസ്പര സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണം എന്ന് തൃശൂരിലെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു എന്നാണ് രശ്മിയുടെ ഉത്തരം.
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിങ്ങനെ;
ആരാണ് സുരേഷ്ഗോപി മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്തു ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റി മറ്റു മത വിഭാഗങ്ങളെ പീ ഡിപ്പിച്ചും കൊന്നൊടുക്കിയും ഭരിക്കാനായി rss രൂപം കൊടുത്ത ഹിന്ദുത്വ എന്ന തീവ്ര രാഷ്ട്രീയ പദ്ധതി നടപ്പാക്കാന്‍ ആയി തൃശൂരില്‍ നിന്നും മത്സരിക്കുന്ന ഹിന്ദു വര്‍ഗീയവാദിയായ സ്ഥാനാര്‍ഥി.
തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര് സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു ഇന്ത്യ മനുഷ്യന് പരസ്പര സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണം എന്ന് തൃശൂരിലെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു .
