Connect with us

രണ്‍ബീര്‍ കപൂറിന്റെ രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി ആരാധകര്‍

Actor

രണ്‍ബീര്‍ കപൂറിന്റെ രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി ആരാധകര്‍

രണ്‍ബീര്‍ കപൂറിന്റെ രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി ആരാധകര്‍

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. പുതിയ ചിത്രം അനിമലിന്റെ വിജയത്തിന് പിന്നാലെ സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. എന്നാല്‍ തന്റെ സിനിമാ വിശേഷങ്ങളാണ് താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ രണ്‍ബീറിന്റെ രഹസ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. Reymar-1528 എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒപ്പം ഈ അക്കൗണ്ട് വഴി സൂപ്പര്‍ താരങ്ങളുടെ പോസ്റ്റുകള്‍ക്ക് ചുവടെ നടത്തിയ കമന്റുകളും അവരുടെ മറു കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിക്കുകയാണ്.

Reymar-1528 എന്ന പ്രൊഫൈലില്‍ ആകെ 5 ഫോളോവര്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ 349 ഫോളോവിംഗുകള്‍ ഉണ്ട്. ഇവരെല്ലാം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ്. കൂടാതെ രണ്‍ബീര്‍ വലിയൊരു നെയ്മര്‍ ഫാന്‍ ആണ്.

Reymar എന്നത് അദ്ദേഹത്തിനോടുള്ള ആരാധനയെ സൂചിപ്പിക്കാനാണെന്നും ഫാന്‍സ് പറയുന്നു. പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന RK എന്നത് രണ്‍ബീര്‍ കപൂറിന്റെ ചുരുക്കെഴുത്താണെന്നും വാദമുണ്ട്.

More in Actor

Trending

Recent

To Top