Malayalam
വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങൾ പലതും പലരും സ്പോൺ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല; എല്ലാം കണ്ട് സുധിച്ചേട്ടന്റെ ആ ത്മാവ് സന്തോഷിക്കുന്നുണ്ടാകും; രേണു
വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങൾ പലതും പലരും സ്പോൺ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല; എല്ലാം കണ്ട് സുധിച്ചേട്ടന്റെ ആ ത്മാവ് സന്തോഷിക്കുന്നുണ്ടാകും; രേണു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോൾ സുധിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായിരിക്കുകയാണ്. കെഎച്ച്ഡിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മാണ് സുധിയുടെ ഭാര്യ രേണുവിനും രണ്ട് മക്കൾക്കുമായി വീട് തയ്യാറാക്കിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീടിന്റെ പാല് കാച്ചൽ ചടങ്ങും നടന്നിരുന്നു. ചടങ്ങിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് രേണുവിന് നേരിടേണ്ടി വന്നത്. സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനായ കിച്ചുവിനെ രേണു കൂടെ താമസപ്പിക്കില്ലേ, രേണുവിന്റെ പേരിലാണോ വീട് , രേണു വീണ്ടും വിവാഹതിയാകുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെയാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകുകയാണ് രേണു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു.
എല്ലാം സുധിച്ചേട്ടന്റേയും ദൈവത്തിന്റേയും അനുഗ്രഹം. സുധിച്ചേട്ടനെ എല്ലാവരും സ്നേഹിക്കുന്നത് കൊണ്ടാണല്ലോ ഇത്തരമൊരു വീട് കെഎച്ച്ഡിസി ഒരുക്കി തന്നത്. പാല് കാച്ചുക മാത്രമാണ് ഞങ്ങൾ ചെയ്തത്. മറ്റൊരു ടെൻഷനും ഞങ്ങൾക്ക് ഉണ്ടായില്ല. സുധിച്ചേട്ടൻ ഇല്ലെന്നതാണ് സങ്കടം. ചെറിയൊരു വീടുവെയ്ക്കണമെന്നതായിരുന്നു സുധിച്ചേട്ടന്റേയും എന്റേയും ആഗ്രഹം.
വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങൾ പലതും പലരും സ്പോൺ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല. സുധിച്ചേട്ടന്റെ ആ ത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കയറി താമസത്തിന് സുധിച്ചേട്ടന്റെ കുടുംബം എല്ലാവരും വന്നിരുന്നു. അവർ കൊല്ലത്തായത് കൊണ്ടാണ് ഇടയ്ക്കിടെ വരാതിരിക്കുന്നത്. ഈ വീട് കിച്ചുവിന്റേയും റിതപ്പന്റേയും പേരിലാണ്.
കഴിഞ്ഞദിവസം ഒരു കമന്റ് കണ്ടു കിച്ചുവിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്നൊക്കെ. അതൊന്നും അല്ല സത്യം. എന്റെ മകൻ എന്റെ കൂടെ തന്നെയുണ്ട്. അവൻ എന്റെ മൂത്ത മകനാണ്. അവനെ ഞാൻ എങ്ങനെയാണ് അടിച്ചിറക്കുക. കഴിഞ്ഞൂസം പുറത്ത് പോയപ്പോൾ ഒരു ചേച്ചി എന്റെ മുൻപിൽ വന്ന് കരഞ്ഞു. കിച്ചുവിനെ അടിച്ചിറക്കല്ലോ മോളേയെന്ന് പറഞ്ഞു.
ഞാൻ ഞെട്ടിപ്പോയി. വാർത്ത കണ്ടെന്ന് പറഞ്ഞാണ് കരഞ്ഞത്. സ്വന്തം മക്കളെ ആരേലും അടിച്ചിറക്കുവോ? ഞാൻ അങ്ങനെയൊരാളല്ല. അവരുടെ പേരിലാണ് വീട്. ഇപ്പോൾ ഞാൻ ആനിമേഷൻ വിഎഫ്എക്സ് കോഴ്സിന് ചേർന്ന് കൊല്ലത്താണ് കിച്ചു പഠിപ്പിക്കുന്നത്. ഫ്ലവേഴ്സ് ചാനലാണ് പഠിപ്പിക്കുന്നത്.
അഭിനയത്തോട് അവന് താത്പര്യമില്ല. സിനിമ ഫീൽഡിനോടാണ് താത്പര്യം. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനാണ് ഇഷ്ടം. എന്റെ വിവാഹത്തെ കാര്യത്തെ കുറിച്ചൊന്നും വീട്ടുകാർ നിർബന്ധിക്കുന്നില്ല. അവർക്ക് എന്നെ അറിയാം. എന്തായാലും ഇപ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. നാളെ എന്തായിരിക്കുമെന്നത് ദൈവത്തിന്റെ കൈയ്യിലാണ്. സുധിച്ചേട്ടന്റെ ഓർമകളാണ് എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
ഫ്ലവേഴ്സ് ചാനസലുകാർ വീട്ടിലേക്ക് എത്താമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ തിരക്കിലായിരുന്നു ചാനൽ പ്രവർത്തകർ. ലക്ഷ്മി എന്തുകൊണ്ടാണ് കയറി താമസത്തിന് വരാതിരുന്നതെന്ന് പലരും ചോദിച്ചു. ഓണത്തിന്റെ ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് ലക്ഷ്മി. ഇന്നലേയും വിളിച്ചിരുന്നു. മറ്റൊരു ദിവസം വരാമെന്ന് ഉറപ്പുപറഞ്ഞു. എല്ലാവരും പിന്നീട് ഒരു ദിവസം വരും’, എന്നും രേണു പറഞ്ഞു.
അതേസമയം, വേദനകളിൽ നിന്നും വിഷമതകളിൽ നിന്നും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് രേണു. അഭിനയരംഗത്തേയ്ക്ക് രേണു ചുവടുവെയ്ക്കുകയാണ്. നാടകരംഗത്തേയ്ക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. സിനിമയിലേയ്ക്കും അവസരം വരുന്നുണ്ടെന്ന് രേണു പറഞ്ഞിരുന്നു.