Connect with us

ചിന്നു, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദി, കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂമാക്കി മാറ്റിയ ലക്ഷ്മി നക്ഷത്രയ്ക്ക് നന്ദി പറഞ്ഞ് രേണു; എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണമെന്ന് വിമര്‍ശനം!

Malayalam

മിമിക്രി വേദികളില്‍ എന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം പെര്‍ഫ്യൂം ആക്കി അവതാരക ലക്ഷ്മി നക്ഷത്ര സുധിയുടെ ഭാര്യ രേണുവിന് നല്‍കിയത്. രേണുവിന്റെ ആഗ്രഹപ്രകാരമാണ് വസ്ത്രങ്ങളിലെ മണം പെര്‍ഫ്യൂമാക്കി മാറ്റിയത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രേണു സൂക്ഷിച്ച് വച്ചിരുന്നു.

പെര്‍ഫ്യൂം ഉണ്ടാക്കാനായി പോകുന്നതിന്റെയും ഉണ്ടാക്കുന്നതിന്റെയും അടക്കമുള്ള വീഡിയോ ലക്ഷ്മി നക്ഷത്ര പങ്കുവച്ചിട്ടുണ്ട്. ദുബായ് മലയാളിയായ യൂസഫ് ആണ് മണം പെര്‍ഫ്യൂമാക്കി മാറ്റി നല്‍കിയത്. സുധി ചേട്ടന്റെ ഗന്ധം അതുപോലെ ഫീല്‍ ചെയ്യുന്നു എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ പേരായിരുന്നു യൂസഫ് ഭായിയുടെത്.

എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാന്‍ കൂടിയായിരുന്നു ഈ വീഡിയോ.

മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ വിഡിയോ ഒരു പ്രചോദനം ആകട്ടെ” എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. പിന്നാലെ ലക്ഷ്മിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് രേണുവും എത്തിയിരുന്നു.

‘ചിന്നു, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദി. സുധിച്ചേട്ടന്‍റെ മണം ഉണ്ടാക്കി തന്നെ യൂസഫ് ഇക്കയ്ക്കും നന്ദി എന്നാണ് രേണു പറഞ്ഞത്.

അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു അതേപോലെ സൂക്ഷിച്ച് വെച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും മനസിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരെ കുറിച്ച് അറിഞ്ഞ രേണു ഇക്കാര്യം ലക്ഷ്മിയോട് പറഞ്ഞു.

സുധിയുടെ മണം തന്റെ മരണം വരെ തനിക്ക് ഒപ്പം വേണമെന്ന ആഗ്രഹമുണ്ടെന്നും ആ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്നുമായിരുന്നു രേണു ലക്ഷ്മിയോട് ചോദിച്ചിരുന്നത്. പിന്നീട് അതിനുള്ള ശ്രമത്തിലായിരുന്നു ലക്ഷ്മി.ഒടുക്കം ആ ആഗ്രഹം നിറവേറ്റുകയായിരുന്നു.

More in Malayalam

Trending

Uncategorized