Social Media
ഞാൻ അഴിഞ്ഞാടിയോ? ഞാൻ അഭിനയിച്ചതല്ലേ… ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ?; രേണു
ഞാൻ അഴിഞ്ഞാടിയോ? ഞാൻ അഭിനയിച്ചതല്ലേ… ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ?; രേണു
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്.
സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
പിന്നാലെ ഡോ. മനു ഗോപിനാഥുമായുള്ള വിവാഹ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തെത്തിയതോടെ അതിലും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്കും കരാണമായി. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തനിയ്ക്കെതിരെ വരുന്ന കമന്റുകളെ കുറിച്ചെല്ലാം പ്രതികരിക്കുകയാണ് രേണു.
എന്റെ മനസിപ്പോൾ കല്ല് പോലെ ആയി. അത്രയും ശക്തമാണെന്നാണ് രേണു പറയുന്നത്. ഓരോന്ന് കേട്ട് കേട്ട് ആ പോയിന്റിലേക്ക് എത്തുകയായിരുന്നു. ആദ്യമൊക്കെ വളരെ സെൻസിറ്റീവ് ആയിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നെഗറ്റീവ് കമന്റ് കുഴപ്പമില്ലെങ്കിലും ചിലർ പച്ചത്തെറിയാണ് വിളിക്കുന്നത്. അതിന് മറുപടി കൊടുക്കും.
പിന്നെ എത്ര തിരിച്ച് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല. തിരക്കിലായത് കൊണ്ടാണ്, വൈകാതെ സൈബർ സെല്ലിൽ പരാതി കൊടുക്കാൻ ഒരുങ്ങുകയാണെന്നാണ് രേണു പറയുന്നത്. എല്ലാവരും പറയുന്നത് ഞാൻ കച്ചവടം ആക്കുകയാണെന്നാണ്. എനിക്കൊരു യൂട്യൂബ് ചാനൽ പോലുമില്ല. പിന്നെ ഞാൻ ഏത് രീതിയിലാണ് കച്ചവടം ചെയ്യുന്നത്.
ഫേസ്ബുക്കിൽ നിന്നോ ഇൻസ്റ്റാഗ്രാമിൽ നിന്നോ ഒന്നും എനിക്ക് വരുമാനം വരുന്നില്ല. പ്രൊഫഷണലായി നാടകത്തിൽ അഭിനയിക്കുന്നതിലൂടെ വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്ത് പ്രോജക്ട് വന്നാലും എനിക്ക് കംഫർട്ട് ആണെങ്കിൽ ഞാൻ ചെയ്യുമെന്നാണ് രേണു വ്യക്തമാക്കുന്നത്. സുധിച്ചേട്ടന്റെ ഫോട്ടോ വെച്ചിട്ട് റീൽസ് ചെയ്യരുതെന്നാണ് ചിലർ പറയുന്നത്. അദ്ദേഹം എന്റെ ഭർത്താവാണ്.
നിയമപരമായി വിവാഹിതരായവരാണ് ഞങ്ങൾ. ഞാൻ വേറെ ഒരാളെ കെട്ടിയിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ ഈ പറയുന്നത് ശരിയാണ്. പത്തും പന്ത്രണ്ടും കല്യാണം കഴിക്കുന്നവർക്കൊന്നും ഇവിടെ പ്രശ്‌നമില്ല. ഭർത്താവിന്റെ ഫോട്ടോ ഞാൻ ഇഷ്ടമുള്ളത് പോലെ ചെയ്യും. സുധിച്ചേട്ടന്റെ ഫോട്ടോ പ്രൊഫൈലിൽ നിന്ന് മാറ്റിയിട്ട് മതി നിന്റെ അഴിഞ്ഞാട്ടം എന്നാണ് ഒരു കമന്റ് വന്നത്.
ഞാൻ അഴിഞ്ഞാടിയോ? ഞാൻ അഭിനയിച്ചതല്ലേ എന്ന് രേണു ചോദിക്കുന്നു. ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ? ഞാൻ അതുപോലെ നടന്നോ? ഇനിയിപ്പോൾ അങ്ങനെ ചെയ്താൽ തന്നെ അതും എന്റെ ഇഷ്ടമല്ലേ. അതിലാരും ഇടപെടേണ്ടതില്ല. എനിക്കറിയാം, എന്ത് ചെയ്യണമെന്നും എങ്ങനെ ജീവിക്കണമെന്നും.
സുധിച്ചേട്ടന്റെ കൂടെ നടന്നപ്പോൾ നീ പിച്ചക്കാരിയെ പോലെയായിരുന്നു. ഇപ്പോൾ നീയെങ്ങനെയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഒരു സ്ത്രീ കമന്റിട്ടിരുന്നു. എന്നെ സുധിച്ചേട്ടൻ പിച്ചക്കാരിയാക്കി നടത്തിയത് ഇവർ കണ്ടിട്ടുണ്ടോ? മറുപടി കൊടുത്ത് മടുത്തതോടെ ഞാൻ അവരെ ബ്ലോക്ക് ചെയ്തു. ഇത്രയും കാലം സുധിച്ചേട്ടൻ എന്നെ പിച്ചക്കാരിയാക്കിയാണോ കൊണ്ട് നടന്നത്.
അതല്ലെങ്കിൽ അദ്ദേഹം എന്നെ പിച്ച എടുക്കാൻ വിട്ടിരുന്നോ? അവരത് കൺഫോം ചെയ്ത് പറയുകയാണെന്നും രേണു കൂട്ടിച്ചേർത്തു. ഇത്രയും നാൾ മിണ്ടാതിരുന്നു, ഇനി മിണ്ടാതിരുന്നാൽ ശരിയാവില്ലെന്ന് മനസിലായി.അങ്ങനെയാണ് പ്രതികരിച്ച് തുടങ്ങിയത്. ചിലതൊക്കെ ഞാൻ കണ്ടില്ലെന്ന് നടിക്കാറുണ്ട്. മറുപടി പോലും അർഹിക്കാത്ത ചില ചോദ്യങ്ങൾ വരാറുണ്ട്. അതിനെയൊക്കെ പാടെ അവഗണിക്കാറാണ് പതിവ് എന്നും താരം വ്യക്തമാക്കി.
അതേസമയം, തനിയ്ക്കെതിരെ വന്ന ആരോപണങ്ങളോടും രേണു അടുത്തിടെ പ്രതികരിച്ചിരുന്നു. ഞാനും ദാസേട്ടനും കൂടി പാത്തും പതുങ്ങിയും പോയി ചെയ്തതല്ല റീൽ. അന്ന് ആ കടപ്പുറം മുഴുവൻ ആളുകളായിരുന്നു. അശ്ലീല ചുവയുള്ള കമന്റുകൾ ഇടുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ ഇനിയും പറഞ്ഞോളൂ. എനിക്ക് അതൊന്നും വിഷയമല്ല. കാരണം അതൊന്നും എന്റെ ശരീരത്തിൽ സ്പർശിക്കുന്നില്ലല്ലോ.
എന്നെ ഇനി ആർക്കും കുത്തി വേദനിപ്പിക്കാൻ പറ്റില്ല. കാരണം എന്റെ മനസ് അത്രത്തോളം കല്ലായിപോയി. ഏറ്റവും വലിയ സംഭവം ആ ജൂണിൽ ചേട്ടൻ പോയപ്പോൾ സംഭവിച്ചു. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല. എന്റെ തല പോയാലും എനിക്ക് വിഷയമല്ല. പിന്നെ എന്തിന് ഞാൻ ഇതിലൊക്കെ ടെൻഷൻ അടിക്കണം എന്നാണ് രേണു ചോദിച്ചത്.
റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്.
അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.
അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും.
കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.
അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.
അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് തങ്ങൾക്കുണ്ടായ സൈബർ ആക്രമണങ്ങളിൽ തളർന്ന് പോയെന്ന് മനു ഗോപിനാഥ് പറഞ്ഞിരുന്നു. ആത്മഹത്യയുടെ വക്കിലേക്ക് എത്തിയെന്നും ഈ സമയം മറികടക്കാൻ സാധിച്ചത് എങ്ങനെയാണ് എന്നതിനെ പറ്റിയും അദ്ദേഹം പങ്കുവെച്ചു. എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത് കൊണ്ടാണ് തിരിച്ച് ഞാൻ മെസ്സേജുകൾ അയക്കാത്തത്. പിന്നെ ഇത്രയും കൂടുതൽ ആളുകൾക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്.ക ടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാനൊരു കൺസൾട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇതിനകം ആ ത്മഹത്യ ചെയ്യുമായിരുന്നു.
തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ സമയമെടുക്കും എന്നറിയാം. ഭ്രാന്തമായ ഈ അവസ്ഥയിൽ നിന്നും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. അഖിൽ മാരാരുടെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചത് പോലെ എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും ശരിയാണ്.
മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ശ്രീകൃഷ്ണന്റെ വാക്കുകൾ ഓർക്കാൻ ഞാൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നു. എന്നെ സപ്പോർട്ട് ചെയ്തവരെ പോലെ തന്നെ എന്നെ കുറ്റം പറഞ്ഞവർക്കും നെഗറ്റീവ് കമന്റ് എഴുതി അയച്ചവർക്കും ഒരുപാട് നന്ദി. എപ്പോഴും ഞാൻ പറയാറുള്ളത് പോലെ തന്നെ നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും എനിക്ക് വേണം.
എന്റെ മനസ്സ് ശാന്തമാകാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. സ്‌നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ഡോ. മനു ഗോപിനാഥൻ.’ എന്നും പറഞ്ഞാണ് മനു കുറിപ്പ് അവസാനിപ്പിക്കുന്നത്. രേണുവിന് മുൻപ് ആ ഫോട്ടോഷൂട്ടിന് വേണ്ടി നടി അനുമോളെ സമീപിച്ചിരുന്നുവെന്നും മനു വ്യക്തമാക്കിയിരുന്നു.
എന്നാൽ ചിത്രങ്ങൾ പുറത്ത് വന്നാൽ താൻ വിവാഹം കഴിച്ചെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുമെന്ന പേടിയാണ് അനു അതിൽ നിന്നും പിന്മാറാൻ കാരണം. ഇക്കാര്യം സൂചിപ്പിച്ചും മനു ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പ്രോജക്റ്റ് ഡിസ്‌കഷൻ നടന്നുവെങ്കിലും അനു ആ പ്രോജക്ടിൽ നിന്നും പിന്മാറി. എങ്കിലും ഈ ഫോട്ടോ അന്നത്തെ ആ ഓർമ്മയുടെ ബാക്കിപത്രമായി ഇവിടെ കിടക്കട്ടെ. അനുവിനൊപ്പം വർക്ക് ചെയ്യാൻ സാധിക്കാത്തതിൽ വിഷമമുണ്ട്.
തന്നെ തേടിവരുന്ന അവസരങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ ആർട്ടിസ്റ്റിനും ഉണ്ട്. ജഗദീശ്വരൻ അനുഗ്രഹിച്ചാൽ മറ്റൊരു അവസരത്തിൽ നമുക്ക് ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… എന്നും പറഞ്ഞാണ് മനു ഗോപിനാഥ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
