Social Media
കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് മഞ്ജു, ട്രെഡീഷണൽ ലുക്കിലെത്തി കാവ്യ; വൈറലായി ചിത്രങ്ങൾ
കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് മഞ്ജു, ട്രെഡീഷണൽ ലുക്കിലെത്തി കാവ്യ; വൈറലായി ചിത്രങ്ങൾ
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്.
മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് പങ്കുവെച്ച കാവ്യയുടെ മേക്കപ്പ് വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യക്കൊപ്പം വർക്ക് ചെയ്യുന്നത് വളരെ നല്ല അനുഭവമാണെന്നാണ് ഉണ്ണി പിഎസ് പറയുന്നത്. കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റാണ് കാവ്യ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. മറുവശത്ത് കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റിൽ നടി മഞ്ജു വാര്യർ കഴിഞ്ഞ ദിവസം തിളങ്ങിയതാണ്. എമ്പുരാൻ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് മഞ്ജു എത്തിയത്. സ്റ്റെെലിഷ് ലുക്കാണ് മഞ്ജു തെരഞ്ഞെടുത്തതെങ്കിൽ ട്രെഡീഷണൽ ലുക്കാണ് കാവ്യ തെരഞ്ഞെടുത്തത്. രണ്ട് പേരുടെയും ലുക്കിലെ നിരവധി പേർ പ്രശംസിക്കുന്നുണ്ട്. ഔട്ട്ഫിറ്റിന്റെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ മഞ്ജു വാര്യർ ഇന്ന് നടത്തുന്നുണ്ട്.
പല ലുക്കുകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പണ്ടത്തേക്കാൾ സ്റ്റെെലിഷ് ആണ് മഞ്ജു വാര്യർ ഇന്ന്. നടിയെ ഒരുക്കുന്നത് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളും സ്റ്റെെലിസ്റ്റുകളുമാണ്. അടുത്ത കാലത്ത് മഞ്ജുവിന്റെ വെെറലായ പല ലുക്കുകളും സ്റ്റെെൽ ചെയ്തിരിക്കുന്നത് സെലിബ്രിറ്റി സ്റ്റെെലിസ്റ്റായ ലിജി പ്രേമനാണ്. എമ്പുരാൻ ട്രെയിലർ ലോഞ്ചിലെ ലുക്കും സ്റ്റെെൽ ചെയ്ത്ത ലിജി പ്രേമനാണ്. അടുത്തിലെ ഒരു ഉദ്ഘാടനത്തിയപ്പോഴുള്ള മഞ്ജുവിന്റെ ലുക്ക്, വേട്ടയാൻ ലുക്ക് എന്നിവയെല്ലാം സ്റ്റെെൽ ചെയ്തത് ലിജി പ്രേമനാണ്.
മറുവശത്ത് കാവ്യക്കും ഇതിന് ടീമുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യക്ക് ഉണ്ണി ചെയ്യുന്ന ഹെയർ സ്റ്റെെലും മേക്കപ്പുമെല്ലാം എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അതേസമയം മഞ്ജുവിനെ പോലെ കോസ്റ്റ്യൂമിനും മേക്കപ്പിനുമെല്ലാം വലിയ ടീം കാവ്യക്കില്ല. സ്വന്തം സ്ഥാപനത്തിന്റെ വസ്ത്രങ്ങളാണ് കാവ്യ ധരിക്കുന്നതും.
ഔട്ട്ഫിറ്റ് സെലക്ഷനിലും സ്റ്റെെലിംഗിലുമെല്ലാം കാവ്യക്ക് പ്രത്യേക മിടുക്കുണ്ടെന്ന് ആരാധകർ പറയാറുണ്ട്. ഉണ്ണിക്ക് മുമ്പ് കാവ്യ തന്നെയായിരുന്നു സ്വന്തം ഐ മേക്കപ്പ് ചെയ്തിരുന്നത്. മറ്റാെരു മേക്കപ്പ് ആർട്ടിസ്റ്റിനെയും ഇതിന് കാവ്യ അനുവദിച്ചിരുന്നില്ല. അടുത്ത കാലത്താണ് മഞ്ജു വാര്യർ സ്റ്റെെലിംഗിലും മറ്റും ശ്രദ്ധ കൊടുത്തത്. അതും പ്രൊഫഷന്റെ ഭാഗമായി. എന്നാൽ കാവ്യ എന്നും ഇക്കാര്യത്തിൽ ശ്രദ്ധ നൽകിയിട്ടുണ്ട്.
അടുത്തിടെ കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് രഞ്ജു രഞ്ജിമാരും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നുമായിരുന്നു ജാന്മണി പറഞ്ഞിരുന്നത്.
എന്നാൽ രഞ്ജു രഞ്ജിമാർ ആ നടി കാവ്യ മാധവൻ ആണെന്ന് തുറന്ന് പറയുകയായിരുന്നു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നതും വീഡിയോകളിൽ കാണാമായിരുന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകുന്നത്. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞു. മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി പറഞ്ഞു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.
മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് പ്രാധാന്യം നൽകുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അൽപ്പം പോലും മാറാൻ പാടില്ല. അത്‌കൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ എന്നോട് ചെയ്‌തോ എന്ന് പറഞ്ഞു. അത് കാവ്യക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി താനടുക്കുകയും ആത്മ സുഹൃത്തുക്കളായി മാറിയെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്.
കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ്.
അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറഞ്ഞ് അവരെ പുറത്തേയ്ക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു. അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽപ്പിച്ചിരുന്നത്.
ഷൂട്ടാണെന്ന് കരുതി അവർ ആദ്യം സൽവാർ ഇട്ട് ഷൂട്ട് ചെയ്യ്, ഉച്ചയാകുമ്പോഴേയ്ക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നത്. തനിക്ക് മേക്കപ്പ് ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹമുള്ളത് നയൻതാരയെയാണ്. ഒരിക്കൽ എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ അവരോട് സംസാരിച്ചിരുന്നു. അവരെക്കുറിച്ച് പറയുന്ന ഇന്റർവ്യൂ ഞാൻ കാണിച്ച് കൊടുത്തു. സോ സ്വീറ്റ് എന്ന് പറഞ്ഞു. എപ്പോഴെങ്കിലും തന്റെ ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷയെന്നും ഉണ്ണി പിഎസ് വ്യക്തമാക്കി.
ദിലീപിന്റെ മകൾ മീനാക്ഷിയെ പതിവായി മേക്കപ്പ് ചെയ്യുന്നതും ഉണ്ണിയാണ്. മീനൂട്ടിയെ ഞാൻ ആദ്യമായി കാണുന്നത് കാവ്യയുടെ കല്യാണത്തിനാണ്. ഞാനാണ് അന്ന് മീനൂട്ടിയ്ക്ക് മേക്കപ്പ് ചെയ്തത്. മീനൂട്ടിയ്ക്ക് മീനൂട്ടിയുടേതായ കാര്യങ്ങളും രീതികളുമുണ്ട്. അവൾ വളരെ ബ്രില്യന്റാണ്. പതിയെ താനും മീനൂട്ടിയും സുഹൃത്തുക്കളാവുകയായിരുന്നെന്നും ഉണ്ണി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും റീലുകൾ അയക്കാറുണ്ടെന്നും ഉണ്ണി പറയുന്നു.
ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.
എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല.
ദയവ് ചെയ്ത് മലയാളം സിനിമയിലേക്ക് തിരിച്ച് വരൂ. ഇപ്പോഴത്തെ ഹെയർ സ്റ്റൈലനേക്കാളും നല്ലത് പഴയ ഹെയർ സ്റ്റൈലാണ്, സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന പ്രതിഭകളിൽ ഏറ്റവും സുന്ദരിയായ നടി, ഒന്നുകൂടെ രവി വർമ്മ ചിത്രത്തിൽ കാണാൻ ആഗ്രഹം, അന്നും ഇന്നും ഒരുപോലെ ഇഷ്ടമുള്ള നടി, ചിത്രത്തിൽ കാവ്യ കൂടുതൽ ചെറുപ്പമായി തോന്നുന്നു, പഴയ ഭംഗി അതുപോലെ തന്നേയുണ്ട്’ എന്നിങ്ങനെയാണ് കാവ്യയെ പ്രകീർത്തിച്ചുകൊണ്ടുള്ള ചില കമന്റുകൾ.
കാവ്യ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ദിലീപുമായുള്ള ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടുള്ള കമന്റുകളും സ്വാഭാവികമായും വരാറുണ്ട്. നേരത്തെ പലപ്പോഴും കാവ്യയേയും ദിലീപിനേയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന അഭിപ്രായപ്രകടനങ്ങളും കമന്റ് ബോക്സിൽ കാണാൻ സാധിക്കുമായിരുന്നു. അടുത്ത കാലത്തായി അത്തരം കമന്റുകളൊന്നും അധികം കാണാറില്ല. എന്നിരുന്നാലും ഇനി ഒരിക്കലും പഴയ ആ കാവ്യ ആകാൻ കഴിയില്ല. മലയാളികൾ അങ്ങനെ ആണ്. ചിലത് ഒക്കെ ഒരിക്കലും മറക്കില്ല കാവ്യ തന്നെ സ്വയം കുഴി തോണ്ടി’ എന്ന് അഭിപ്രായപ്പെടുന്ന ഒരു കമന്റും വന്നിട്ടുണ്ട്.
മുകളിൽ സൂചിപ്പിച്ച നെഗറ്റീവായ ഒരു കമന്റ് മാറ്റി നിർത്തിയാൽ ബാക്കിയുള്ളതെല്ലാം ദിലീപിനോടും കാവ്യമാധവനോടുമുള്ള സ്നേഹം വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ്. ‘കാവ്യ മാധവൻ ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് സിനിമയിൽ എത്തി എന്നതിനേക്കാളും സ്വന്തം ജീവിതത്തിൽ ചരിത്രം സൃഷ്ട്ടിച്ച ഞങ്ങളുടെയൊക്കെ ജനപ്രിയരാജാവ് ദിലീപേട്ടൻ്റെ ഭാര്യയാകാൻ കഴിഞ്ഞതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്’ എന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്.
ഒന്നാന്തരം കുടുംബം കലക്കിയും വഞ്ചകിയുമാണ് കാവ്യ എന്നതാണ് ചിലരുടെ അധിക്ഷേപം. ഒരു പെണ്ണിന്റേയും സഹപ്രവർത്തകയുടേയും ജീവിതം നശിപ്പിച്ചതല്ലേ, ഇങ്ങനെ കാണിക്കാൻ അപാര തൊലിക്കട്ടി തന്നെയെന്നാണ് മറ്റൊരു കമന്റ്. ജീവിതത്തിൽ ഒരുപാട് പേരെ ചതിച്ചയാളല്ലേ, നല്ല ഒരു കുടുംബം തകർത്ത ഉഡായിപ്പ്, മഞ്ജു വാര്യർ ആകാൻ നോക്കുന്നതായിരിക്കും കഷ്ടം’, ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം പതിവ് പോലെ തന്നെ കാവ്യ മാധവൻ ഇത്തരം കമന്റുകളോടൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. വിവാദങ്ങളോടും വിമർശനങ്ങളോടും കാവ്യ ഇപ്പോൾ പ്രതികരിക്കാറില്ല. നിലവിൽ മകൾ മഹാലക്ഷ്മിക്കൊപ്പം ചെന്നൈയിൽ കഴിയുകയാണ് കാവ്യ. ഇടയ്ക്ക് ഷൂട്ടിനും മറ്റ് പരിപാടികൾക്കുമൊക്കെയായി താൻ കേരളത്തിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു.
