Social Media
കാവ്യ മാധവൻ ദിലീപേട്ടനെ അച്ഛനെ പോലെയാണ് കണ്ടത് ഇതും അതുപോലെ ആകുമോ?; ചുട്ട മറുപടിയുമായി രേണു
കാവ്യ മാധവൻ ദിലീപേട്ടനെ അച്ഛനെ പോലെയാണ് കണ്ടത് ഇതും അതുപോലെ ആകുമോ?; ചുട്ട മറുപടിയുമായി രേണു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. ഭർത്താവ് മരിച്ച സ്ത്രീ മറ്റൊരു പുരുഷനൊപ്പം പ്രണയിനിയായി അഭിനയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനങ്ങൾ ഉന്നയിച്ചത്. സൈബർ ആക്രമണങ്ങൾ കടുത്തതോടെ ചിലർക്ക് രൂക്ഷമായ ഭാഷയിൽ തന്നെ രേണഉ മറുപടിയും കൊടുത്തിട്ടുണ്ട്.
ഇപ്പോഴിതാ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ ഏറ്റവും പുതിയ ഫോട്ടോയ്ക്ക് താഴെയും ചിലർ അധിക്ഷേ വാക്കുകളുമായി എത്തിയിരിക്കുകയാണ്. അടുത്ത റീൽ ലോഡിങ്, ചങ്ക് രേണുവിനൊപ്പം എന്ന വരികളോടെയാണ് ദാസേട്ടൻ കോഴിക്കോട് രേണുവിനെ ചേർത്ത് നിർത്തിക്കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചത്. എന്നാൽ ഈ ഫോട്ടോയിലും ചിലർ രേണുവിനെ വിടാതെ അധിക്ഷേപിക്കുകയാണ്, സുധിയെ പോലും ഇങ്ങനെ കെട്ടിപിടിച്ചിട്ടില്ല എന്നായിരുന്നു ഒരാൾ കുറിച്ചത്. ഇതിന് ഞാനും ഭർത്താവും കെട്ടിപിടിച്ചപ്പോൾ നിന്നെ വിളിക്കാൻ മറന്ന് പോയി ക്ഷമിക്കൂവെന്നാണ് രേണു പ്രതികരിച്ചത്. സുധിച്ചേട്ടനെ കെട്ടിപ്പിടിക്കാതെ അദ്ദേഹത്തി്നറെ രണ്ട് മക്കളുടെ അമ്മയായി എന്നും രേണു കമന്റിൽ പറയുന്നുണ്ട്.
ദാസേട്ടന്റെ പെണ്ണാവണം രേണു എന്നാണ് മറ്റൊരു കമന്റ് . ഇതിന് ദാസേട്ടന് നല്ലൊരു സുന്ദരി പെണ്ണുണ്ട് ദിവ്യേച്ചി എന്നാണ് രേണു നൽകിയ കമന്റ്. കൊല്ലം സുധിയുടെ മക്കൾ തനിച്ചായി എന്ന കമന്റിന് അവരുടെ അമ്മയും അവരുടെ മാതാപിതാക്കളുടെ കുടുംബവും അവർക്കൊപ്പം തന്നെ ഉണ്ടെന്നാണ് രേണു കുറിച്ചത്. കാവ്യ മാധവൻ ദിലീപേട്ടനെ അച്ഛനെ പോലെയാണ് കണ്ടത് എന്നും അതുപോലെ ആകുമോയെന്നുള്ള അധിക്ഷേപത്തിന് പുതിയ കണ്ടുപിടിത്തം എന്നാണ് രേണുവിന്റെ മറുപടി.
‘നിന്റെ കാണിക്കൽ കണ്ടാല് അറിയാം നീ ഇതല്ല ഇതിനപ്പുറം ചാടുമെന്ന് രേണു. നി എന്താ സുധിച്ചേട്ടന് ഉള്ളെപ്പോ നിനക്ക് അഭിനയിക്കായിരുന്നില്ലേ.എന്താ അപ്പൊ ഈ ടാലെന്റ്റ് ഉണ്ടായിരുന്നില്ലേ മനുഷ്യരാണ്. എല്ലാവരുടെ അവസ്ഥ മാറും എന്നും പലരും കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.
അടുത്തിടെ, ഇത്തരം ആരോപണങ്ങളോട് രേണഉ പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റ് അടിക്കുന്നതിലൂടെ ഇവളെ അങ്ങ് തകർക്കാം എന്നാണ് ചിലരൊക്കെ കരുതുന്നത്. ഓരോരുത്തർ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്ത കാര്യമൊക്കെ എനിക്ക് വരും. അതൊന്നും എനിക്ക് ഒരു വിഷയം അല്ല. മറുപടികൊടുക്കേണ്ടതിന് മറുപടി കൊടുക്കുന്നുണ്ട്. ചീത്ത വിളിക്കുന്നവരോട് അതേ ഭാഷയിൽ പ്രതികരിക്കാൻ സാധിക്കില്ല. കാരണം നമ്മുടെ സംസ്കാരം അത് അല്ലാലോ. നെഗറ്റീവ് കമന്റ് പറയുന്നത് അല്ല, ചീത്ത വിളിക്കുന്നതാണ് പ്രശ്നം. എന്തിനാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരു കേസ് കൊടുക്കുകയാണെങ്കിൽ ഏതവൻ ആണെങ്കിലും അവനെ പൊക്കും. എനിക്ക് ഇപ്പോൾ അതിനുള്ള സമയം ഇല്ല. നാടകത്തിന്റെ തിരക്കാണ്.
അതൊന്ന് കഴിഞ്ഞാൽ ഇതിൽ നിന്നും ഒരുത്തനേയെങ്കിലും ഞാൻ പൊക്കും അപ്പോൾ ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലാകും. സത്യം പറഞ്ഞാൽ ഇതെല്ലാം കൂടിയാണ് എന്നെ ബോൾഡാക്കിയത്. എന്റെ കൂടെ അഭിനയിച്ച പാവം ദാസേട്ടനെയൊക്കെ ചേർത്തുവെച്ച് അങ്ങേയറ്റം വൾഗറായ രീതിയിലാണ് ചിലരൊക്കെ പറയുന്നത്. നമുക്കൊരു കുടുംബവും കുഞ്ഞുങ്ങളുമൊക്കെയുണ്ട് എന്നതൊക്കെ മറന്നാണ് കമന്റ് ബോക്സിൽ എന്തും പറയാമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നും രേണു പറയുന്നു.
ഫേക്ക് ഐഡിയിലാണ് പലരും കമന്റിടുന്നത്. നീയൊക്കെ പഠിച്ചതല്ലേ പാടൂ.. പാടിക്കൊണ്ടേയിരിക്കൂ എന്നാണ് ഇവരോടൊക്കെ എനിക്ക് പറയാനുള്ളു. പക്ഷെ ഇതൊന്നും എന്റെ ദേഹത്ത് എൽക്കില്ല. നമ്മളും മനുഷ്യരല്ലേ അതുകൊണ്ട് തന്നെ നമ്മളും മറുപടി കൊടുത്തുപോകും. അങ്ങനെ മറുപടി കൊടുത്തിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ പോലും ആരേയും ചീത്തവിളിച്ചിട്ടില്ല. ചേട്ടൻ പോയത് ജൂൺ അഞ്ചാം തിയതിയാണ്. അതിൽ കൂടുതൽ എന്ത് തലപോകേണ്ടി വന്നാലും എനിക്കൊരു വിഷയം അല്ല. സ്വന്തം മനസ്സിലെ സ്വഭാവമാണ് അവർ ഇങ്ങനെ കാണിക്കുന്നത്.
ഞാനും ദാസേട്ടനും കൂടി പാത്തും പതുങ്ങിയും പോയി ചെയ്തതല്ല റീൽ. അന്ന് ആ കടപ്പുറം മുഴുവൻ ആളുകളായിരുന്നു. അശ്ലീല ചുവയുള്ള കമന്റുകൾ ഇടുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ ഇനിയും പറഞ്ഞോളൂ. എനിക്ക് അതൊന്നും വിഷയമല്ല. കാരണം അതൊന്നും എന്റെ ശരീരത്തിൽ സ്പർശിക്കുന്നില്ലല്ലോ. എന്നെ ഇനി ആർക്കും കുത്തി വേദനിപ്പിക്കാൻ പറ്റില്ല. കാരണം എന്റെ മനസ് അത്രത്തോളം കല്ലായിപോയി. ഏറ്റവും വലിയ സംഭവം ആ ജൂണിൽ ചേട്ടൻ പോയപ്പോൾ സംഭവിച്ചു. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല. എന്റെ തല പോയാലും എനിക്ക് വിഷയമല്ല. പിന്നെ എന്തിന് ഞാൻ ഇതിലൊക്കെ ടെൻഷൻ അടിക്കണം എന്നാണ് രേണു ചോദിച്ചത്.
റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.
അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.
വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് രേണു മുമ്പ് ചോദിച്ചത്.
