Social Media
ഫേക്ക് ഐഡിയിലാണ് പലരും കമന്റിടുന്നത്. നീയൊക്കെ പഠിച്ചതല്ലേ പാടൂ.. പാടിക്കൊണ്ടേയിരിക്കൂ എന്നാണ് ഇവരോടൊക്കെ എനിക്ക് പറയാനുള്ളു; രേണു
ഫേക്ക് ഐഡിയിലാണ് പലരും കമന്റിടുന്നത്. നീയൊക്കെ പഠിച്ചതല്ലേ പാടൂ.. പാടിക്കൊണ്ടേയിരിക്കൂ എന്നാണ് ഇവരോടൊക്കെ എനിക്ക് പറയാനുള്ളു; രേണു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. ജീവിക്കാൻ മാർഗ്ഗമില്ലെങ്കിൽ ഇവൾക്ക് വേറെ വല്ല പണിക്കും പോയിക്കൂടെയെന്ന് ചോദിക്കുന്നവരുണ്ടെന്ന് പറയുകാണ് രേണു.
റീൽ എന്ന് പറയുന്നത് എന്റെ ടൈം പാസിന് ഞാൻ ചെയ്യുന്ന കാര്യമാണ്. നാടകം എന്ന് പറയുന്നത് എന്റെ പ്രൊഫഷനാണ്. നാടകം ആസ്വദിച്ച് തന്നെയാണ് അഭിനയിക്കുന്നത്. അത് ചെയ്ത് ഞാൻ അരിവാങ്ങിക്കുന്നുവെന്നും രേണു വ്യക്തമാക്കുന്നു. റീൽ ചെയ്ത് പണം ഉണ്ടാക്കുന്നുവെന്ന് ഞാൻ എവിടെയേും പറഞ്ഞിട്ടില്ല. അത് എൻ്റെ സന്തോഷത്തിന് ചെയ്യുന്നതാണ്. ഇനി ഇപ്പോൾ സിനിമയിലേക്ക് വിളികുകയാണെങ്കിൽ സിനിമയിലും അഭിനയിക്കുമെന്നും രേണു വ്യക്തമാക്കുന്നു. നെഗറ്റീവ് കമന്റ് അടിക്കുന്നതിലൂടെ ഇവളെ അങ്ങ് തകർക്കാം എന്നാണ് ചിലരൊക്കെ കരുതുന്നത്. ഓരോരുത്തർ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്ത കാര്യമൊക്കെ എനിക്ക് വരും. അതൊന്നും എനിക്ക് ഒരു വിഷയം അല്ല.
മറുപടികൊടുക്കേണ്ടതിന് മറുപടി കൊടുക്കുന്നുണ്ട്. ചീത്ത വിളിക്കുന്നവരോട് അതേ ഭാഷയിൽ പ്രതികരിക്കാൻ സാധിക്കില്ല. കാരണം നമ്മുടെ സംസ്കാരം അത് അല്ലാലോ. നെഗറ്റീവ് കമന്റ് പറയുന്നത് അല്ല, ചീത്ത വിളിക്കുന്നതാണ് പ്രശ്നം. എന്തിനാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരു കേസ് കൊടുക്കുകയാണെങ്കിൽ ഏതവൻ ആണെങ്കിലും അവനെ പൊക്കും. എനിക്ക് ഇപ്പോൾ അതിനുള്ള സമയം ഇല്ല. നാടകത്തിന്റെ തിരക്കാണ്.
അതൊന്ന് കഴിഞ്ഞാൽ ഇതിൽ നിന്നും ഒരുത്തനേയെങ്കിലും ഞാൻ പൊക്കും അപ്പോൾ ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലാകും. സത്യം പറഞ്ഞാൽ ഇതെല്ലാം കൂടിയാണ് എന്നെ ബോൾഡാക്കിയത്. എന്റെ കൂടെ അഭിനയിച്ച പാവം ദാസേട്ടനെയൊക്കെ ചേർത്തുവെച്ച് അങ്ങേയറ്റം വൾഗറായ രീതിയിലാണ് ചിലരൊക്കെ പറയുന്നത്. നമുക്കൊരു കുടുംബവും കുഞ്ഞുങ്ങളുമൊക്കെയുണ്ട് എന്നതൊക്കെ മറന്നാണ് കമന്റ് ബോക്സിൽ എന്തും പറയാമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നും രേണു പറയുന്നു.
ഫേക്ക് ഐഡിയിലാണ് പലരും കമന്റിടുന്നത്. നീയൊക്കെ പഠിച്ചതല്ലേ പാടൂ.. പാടിക്കൊണ്ടേയിരിക്കൂ എന്നാണ് ഇവരോടൊക്കെ എനിക്ക് പറയാനുള്ളു. പക്ഷെ ഇതൊന്നും എന്റെ ദേഹത്ത് എൽക്കില്ല. നമ്മളും മനുഷ്യരല്ലേ അതുകൊണ്ട് തന്നെ നമ്മളും മറുപടി കൊടുത്തുപോകും. അങ്ങനെ മറുപടി കൊടുത്തിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ പോലും ആരേയും ചീത്തവിളിച്ചിട്ടില്ല. ചേട്ടൻ പോയത് ജൂൺ അഞ്ചാം തിയതിയാണ്. അതിൽ കൂടുതൽ എന്ത് തലപോകേണ്ടി വന്നാലും എനിക്കൊരു വിഷയം അല്ല. സ്വന്തം മനസ്സിലെ സ്വഭാവമാണ് അവർ ഇങ്ങനെ കാണിക്കുന്നത്.
ദാസേട്ടനോടൊപ്പം അഭിനയിച്ച കാര്യം കിച്ചുവിനോട് പറഞ്ഞിരുന്നു. അവനൊന്നും ഒരു വിഷയവും ഇല്ല. എന്നാൽ ആളുകളൊക്കെ കമന്റ് ഇടുന്നത് കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നാണ്. അവൻ എന്ത് ചെയ്യാനാണ്. കിച്ചുവിന് ഒരു പ്രശ്നവും ഇല്ലെന്നെ. അവനെ ഇന്നും കൂടെ വിളിച്ചിട്ടേയുള്ളു. ഞാൻ ആരാണെന്നും അവൻ ആരാണെന്നും ഞങ്ങൾക്ക് പരസ്പരം അറിയാം. അതാണ് ഞങ്ങൾക്കിടയിലെ ബന്ധം.
ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് നേരത്തെ എടുത്ത തീരുമാനത്തിൽ തന്നെയാണ് ഇപ്പോഴും ഞാൻ. മറ്റൊരു വിവാഹത്തിലേക്ക് ഞാൻ കടന്നാൽ സുധിച്ചേട്ടൻ എന്ന പേര് എന്നന്നേക്കുമായി മാറും. പേര് അല്ല, അദ്ദേഹം എന്റെ മനസ്സിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് എന്ന് അറിയപ്പെടാനാണ് ഇഷ്ടം. അദ്ദേഹത്തിന്റെ പേരും ഓർമ്മകളും പോകാൻ ഈ നിമിഷം വരെ ഞാൻ ആഗ്രഹിച്ചിട്ടില്ലെന്നും രേണു കൂട്ടിച്ചേർക്കുന്നു.
കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.
അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
അടുത്തിടെ ഇർക്ക് വീട് വെച്ച് നൽകിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയ്ക്കുമെതിരേയും വിമർശനം നടന്നിരുന്നു. പിന്നാലെ പ്രതികരണവുമായി ഫിറോസ് തന്നെ രംഗത്തെത്തിയിരുന്നു. രേണുവിന് അല്ല, കൊല്ലം സുധിയുടെ മക്കൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. നമ്മൾ ചെയ്തത് വലിയ എന്തോ തെറ്റാണ് എന്ന രീതിയിൽ വരുത്തി വെക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഭർത്താവ് മരിച്ചു എന്ന് കരുതി വീട്ടിൽ മാത്രം ഒതുങ്ങി കഴിയേണ്ടതില്ല. അവർക്ക് അവരുടെ കുടുംബത്തെ നോക്കേണ്ടതുണ്ട്. അച്ഛൻ ഒരു രോഗിയാണ്. രേണു ജോലിക്ക് പോയാൽ മാത്രമേ ആ കുടുംബത്തിന് ജീവിക്കാൻ കഴിയുകയുള്ളു. ഇല്ലെങ്കിൽ ആ വീട് പട്ടിണിയാണ്.
അവർക്ക് വീട് ഉണ്ടാക്കി കൊടുത്ത അന്ന് അവിടെ നിന്ന് ഇറങ്ങിയവരാണ് ഞങ്ങൾ. അതിന് ശേഷം നിങ്ങൾ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ച് വിളിച്ചിട്ടില്ല. അവർക്ക് ജീവിക്കണം, അതിന് ജോലിക്ക് പോകണം. സീരിയലിലും ടെലിഫിലിമിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നു. അത് അവരുടെ ജോലിയാണ്. അതിനെതിരെയാണ് ഈ പറയുന്നത്. അതിലേക്ക് ഞങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്നു.
തുടക്കത്തിൽ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകൾ വന്നിട്ട്. മരിച്ച വിഷമത്തിൽ നിൽക്കുന്ന സമയത്താണ് അവർ ഒരുപാട് ഓൺലൈൻ മീഡിയകൾക്ക് അഭിമുഖങ്ങൾ കൊടുക്കുന്നത്. ഈ മീഡിയകൾ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഉറ്റവർ മരിച്ച് നാളുകൾ കഴിയുന്നതോടെ നമ്മൾ ആ വിഷമത്തിൽ നിന്നും മാറും.
രേണു അങ്ങനെ മാറുന്നത് ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിലെ ആക്രമണവും ചോദ്യം ചെയ്യലും ഉണ്ടാകുന്നത്. രേണു ചെയ്തതിൽ എന്താണ് തെറ്റ്? എവിടെയെങ്കിലും ബോംബ് വെക്കാൻ പോയോ? അതും അല്ലെങ്കിൽ വർഗ്ഗീയത പറഞ്ഞോ? കൊല്ലാൻ പോയോ? മോഷ്ടിച്ചോ? ഇതിനൊന്നും നിൽക്കാതെ ഒരു ജോലിയാണ് ചെയ്തത്. വസ്ത്രത്തിന്റെ കാര്യമാണെങ്കിൽ ഇതിലും മോശമായി എത്രയധികം നടിമാർ വസ്ത്രം ധരിക്കുന്നു. അവരെ പോയി കാണാനും കയ്യടിക്കാനും എല്ലാവർക്കും പറ്റും.
രേണു വേറെ കല്യാണം കഴിക്കും, കുട്ടികളെ അവിടുന്ന് ഇറക്കും, അല്ലെങ്കിൽ ഒരു മകനെ ഓടിച്ചു എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒരു മകൻ കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. പഠനത്തിന്റെ ആവശ്യത്തിനാണ് അങ്ങോട്ട് പോയത്. ഇത്തരം പ്രചരണം വന്നപ്പോഴാണ് കുട്ടികളുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നും 15 വർഷത്തിനിടെ വിൽക്കാനും കഴിയില്ലെന്നും ഞാൻ വിശദീകരിച്ചത്.
രേണുവിനെ കണ്ടിട്ട് അല്ല വീട് നിർമ്മിച്ച് നൽകിയത്. സുധി മരിച്ച് രണ്ടാം നാളാണ് അദ്ദേഹത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകളേയും കഷ്ടപ്പാടുകളേയും കുറിച്ച് അറിയുന്നത്. അതൊക്കെ കേട്ടപ്പോൾ വലിയ വിഷമമായി. അപ്പോഴാണ് ആ മക്കളെ കരുതിക്കൊണ്ട് ഒരു വീട് നിർമ്മിക്കണമെന്ന് തീരുമാനിച്ചത്. അതുകൊണ്ടാണ് വീടും സ്ഥലവും മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തത്.
അതേസമയം, വേദനകളിൽ നിന്നും വിഷമതകളിൽ നിന്നും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് രേണു. അഭിനയരംഗത്തേയ്ക്ക് രേണു ചുവടുവെയ്ക്കുകയാണ്. നാടകരംഗത്തേയ്ക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. സിനിമയിലേയ്ക്കും അവസരം വരുന്നുണ്ടെന്ന് രേണു പറഞ്ഞിരുന്നു.
