കരയാതെ ഉറങ്ങാന്‍ പറ്റാത്ത ആ ദിവസങ്ങള്‍, മരണത്തെ മുന്നില്‍ കണ്ട ദിവസങ്ങള്‍,ഞാന്‍ സ്വയം എന്നെ തിരിച്ചറിയാനും, തിരിച്ചു പിടിക്കാനും എന്റെ മനസ്സിനെ പഠിപ്പിച്ച ആ നിമിഷം ; രഞ്ജു രഞ്ജീമാര്‍ പറയുന്നു
മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാന്‍സ് വുമണായ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലെയും നിറ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ആക്രമണങ്ങളേയും രഞ്ജു രഞ്ജിമാര്‍ അതിജീവിച്ചിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജു രഞ്ജിമാര്‍ പങ്കുവച്ച പുതിയൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം ജീവിതത്തെക്കുറിച്ചും സന്തോഷത്തോടെയിരിക്കുന്നതിനെക്കുറിച്ചും രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചൊരു കുറിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജു പുതിയൊരു പോസ്റ്റുമായി എത്തിയത്. താന്‍ മുമ്പ് പങ്കുവച്ചൊരു വീഡിയോ വീണ്ടും പങ്കുവച്ചാണ് രഞ്ജുവിന്റെ കുറിപ്പ്. ഈ ഒരു വീഡിയോ ഞാന്‍ വീണ്ടും പോസ്റ്റ് ചെയ്യാന്‍ കുറെ കാരണങ്ങള്‍ ഉണ്ടെന്നാണ് രഞ്ജു പറയുന്നത്. ആ വാക്കുകള്‍ ഇങ്ങനെ
കുറ്റം പറയുന്നവര്‍ ഇതൊന്നു വായിക്കാന്‍ മറക്കരുത്, ഈ ഒരു വീഡിയോ ഞാന്‍ വീണ്ടും പോസ്റ്റ് ചെയ്യാന്‍ കുറെ കാരണങ്ങള്‍ ഉണ്ട്. ജീവിതത്തില്‍ ആദ്യമായി പതറിപോയ ഒരു നിമിഷം എനിക്കുണ്ടായിരുന്നു, പെട്ടന്ന് ഞാന്‍ ഒറ്റപെട്ടു, എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്ത ആ നിമിഷം ഇന്നും ഒരു മുള്ളുപോലെ എന്നെ കുത്തി കുത്തി വേദനിപ്പിന്നുണ്ട്
കരയാതെ ഉറങ്ങാന്‍ പറ്റാത്ത ആ ദിവസങ്ങള്‍, മരണത്തെ മുന്നില്‍ കണ്ട ദിവസങ്ങള്‍,ഞാന്‍ സ്വയം എന്നെ തിരിച്ചറിയാനും, തിരിച്ചു പിടിക്കാനും എന്റെ മനസ്സിനെ പഠിപ്പിച്ച ആ നിമിഷം,, ഞാന്‍ സ്വയം സന്തോഷിക്കാന്‍ ശ്രമം തുടങ്ങി, ചുറ്റിനും ആരൊക്കെ ഉണ്ടായിട്ടും, നമ്മുടേ സന്തോഷം നമ്മള് തന്നെ ആണ് എന്ന തിരിച്ചറിവ്, എന്റെ സ്നേഹവും, ക്യാരിങ്ങും, വിശ്വാസവും എല്ലാം എല്ലാം എന്നില്‍ നിന്നും നഷ്ടമായ ആ ദിവസങ്ങള്‍ ആണ് എന്നെ വീണ്ടും ആ പഴയ രഞ്ജു രഞ്ജിമാര്‍ എന്ന തീ ഗോളത്തെ പുനര്‍ജനിപ്പിച്ചത്.
ഇന്നു ഞാന്‍ തിരിച്ചറിയുന്നു എന്റെ സ്നേഹം കപടമല്ലായിരുന്നു. കറകളഞ്ഞു സ്നേഹിച്ചാല്‍ കറയില്ലാത്ത സ്നേഹം തിരിച്ചു കിട്ടും, സത്യം ഞാന്‍ തിരിച്ചറിയുന്നു അനുഭവിക്കുന്നു, നിങ്ങളും ശ്രമിക്കു, സ്വയം സന്തോഷിക്കാന്‍, സ്വയം മരിക്കാനല്ല ജീവിച്ചു മരിക്കാന്‍ ശ്രമിക്കൂവെന്ന് പറഞ്ഞാണ് രഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം രഞ്ജു പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
ഞാന്‍ എങ്ങനെ ഇരിക്കണം എന്നത്, എന്റെ മാത്രം അവകാശം ആണ്, ഞാന്‍ ജീവിക്കുന്ന ചുറ്റുപാടും, സോസൈറ്റിയും, അതില്‍ പെടുന്ന ചില വ്യക്തികളും, എന്നെ അംഗീകരിക്കണം എന്നത് എന്റെ ആഗ്രഹം ആയിരിക്കാം, അംഗീകരിക്കണോ വേണ്ടയോ എന്നത് അവരുടെ മാത്രം സ്വാതന്ത്ര്യവും എന്നായിരുന്നു കഴിഞ്ഞ ദിവസം രഞ്ജു കുറിച്ചത്.
എനിക്കറിയാം എന്റെ കുറവുകളും, കഴിവുകളും, ഒരു വ്യക്തിയെ നമുക്കു പൂര്‍ണമായി എങ്ങനെ മനസ്സിലാക്കാന്‍ കഴിയും, ഒരിക്കലും പറ്റില്ല, എല്ലാം അംഗീകരിക്കുമ്പോഴും നമ്മുടേ ജീവിതത്തിന്റെ താക്കോല്‍ നമ്മുടേ കൈകളില്‍ തന്നെ ആയിരിക്കുമെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയില്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും, ഒഴിവാക്കാന്‍ ശ്രമിക്കുന്നവരും സര്‍വ്വ സാധാരണം ആണെന്ന ബോധം നമുക്കുണ്ടാകണമെന്നാണ് താരം പറഞ്ഞത്
പിന്നെ നമ്മുടെ സന്തോഷോം അതു ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അതു കിട്ടുമ്പോള്‍ ആസ്വദിക്കുക നാളെ ആ സന്തോഷം നമ്മളെ തേടി വീണ്ടും വരുമെന്ന് ധരിച്ചു വച്ചു ജീവിക്കണ്ട, നമുക്ക് ചിരിക്കാന്‍ അറിയാമെങ്കില്‍ ആരുടെ മുന്നിലും പിടിച്ചു നില്കാം, അതൊരുതരം ട്രിക്ക് ആണേ എന്നായിരുന്നു താരം കഴിഞ്ഞ ദിവസത്തെ കുറിപ്പില്‍ പറഞ്ഞത്.